press release

ഡല്‍ഹി ഫലം: ബി.ജെ.പിയുടെ വംശീയ രാഷ്ട്രീയത്തിനേറ്റ പ്രഹരം – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം രാജ്യത്തെ ജനതയെ ധ്രുവീകരിച്ച് നേട്ടം കൊയ്യാനായി ആസൂത്രണം ചെയ്ത ബി.ജെ.പിയുടെ വംശീയ രാഷ്ട്രീയത്തിനുള്ള പ്രഹരമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. പൗരത്വ പ്രക്ഷോഭത്തെ ചോരയില്‍ മുക്കി കൊല്ലാനും സമരക്കാരെ പൈശാചികവല്‍കരിച്ച് ഭൂരിപക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാനുമുള്ള ശ്രമമാണ് ഡല്‍ഹി ജനത പരാജയപ്പെടുത്തിയത്. ബദല്‍ രാഷ്ട്രീയമുയര്‍ത്തിയല്ല ആം ആദ്മി മത്സരിച്ചതെങ്കിലും കെജ്‌രിവാള്‍ സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനം സ്വീകരിക്കുകയായിരുന്നു. നികൃഷ്ടമായ വംശീയ രാഷ്ട്രീയത്തെ പരാജപ്പെടുത്താന്‍ കിട്ടിയ അവസരം പ്രയോനജനപ്പെടുത്തിയ ഡല്‍ഹിയിലെ വോട്ടര്‍മാരെ അഭിനന്ദിക്കുന്നു. ഭരണഘടനയെ അട്ടിമറിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ കോപ്പുകൂട്ടുന്ന സംഘ്പരിവാര്‍ ഭീകരതക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിച്ചാല്‍ പരാജയപ്പെടുത്താനാവുമെന്നാണ് ഡല്‍ഹി ഫലം നല്‍കുന്ന പാഠം. ഇത് തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് അണിനിരക്കണം. ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചന മുന്‍നിര്‍ത്തി ബി.ജെ.പിക്കെതിരെ വിശാല മതനിരപേക്ഷ ചേരി കെട്ടിപ്പടുക്കാന്‍ ഇനിയെങ്കില്‍ സാധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757