Opinion

സോഷ്യല്‍ ഓഡിറ്റിംഗ് അനിവാര്യമായ വിദ്യാഭ്യാസ മേഖല

കെട്ടിട നിര്‍മാണവും ക്ലാസ് മുറികളിലെ സാങ്കേതിക വിദ്യയും വിദ്യാര്‍ഥി വര്‍ധനവും മാത്രം പൊതുവിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ മാനദണ്ഡമാകുന്നു എന്നത് തികഞ്ഞ വങ്കത്തമാണ്. കേരളീയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ദൗര്‍ബല്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടതുസംഘടനകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കരിക്കുലത്തിലെ തെറ്റും ശരിയുമായിരിക്കണം ഇതിന്റെ ഒന്നാം മാനദണ്ഡം. ശരികള്‍ നേടിയെടുക്കുന്നതിലെ വിജയ-പരാജയങ്ങളായിരിക്കണം രണ്ടാം മാനദണ്ഡം. കാല്‍ നൂറ്റാണ്ടായി കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിദ്യഭാസ പരിഷ്‌ക്കരണത്തിന്റെ ഓഡിറ്റിംഗ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം പുതിയ പരിഷ്‌കരണം നടത്തേണ്ടത്.

നവവിദ്യാഭ്യാസ പരിഷ്‌കരണം-ചരിത്രം
തൊണ്ണൂറുകളുടെ മധ്യത്തില്‍ ആരംഭിച്ച ഡി.പി.ഇ.പി യോടെയാണ് ഈ നവവിദ്യാഭ്യാസ പരിഷ്‌ക്കരണം ആരംഭിക്കുന്നത്. വിദ്യാലയം ഒരുക്കുന്ന സാമൂഹ്യ പരിസരത്ത് നിന്ന് കുട്ടി സ്വയം അറിവ് ഉല്‍പാദിപ്പിക്കുന്നു എന്ന ആശയമായിരുന്നു (സോഷ്യല്‍ കണ്‍സ്ട്രക്റ്റീവിസം) ഈ പരിഷ്‌ക്കരണത്തിന്റെ ദാര്‍ശനികാടിത്തറ. ഈ ആശയാടിത്തറയില്‍ നിന്നു കൊണ്ട് 2005 ല്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും (ചഇഎ) 2007 ല്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂടും (ഗഇഎ) പുറത്തു വന്നു. ജ്ഞാനനിര്‍മിതി വാദത്തേക്കാള്‍ ഗഇഎ ഊന്നല്‍ നല്‍കിയത് മാര്‍ക്‌സിസ്റ്റ്-ലിബറല്‍ ദര്‍ശനങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന വിമര്‍ശനാത്മക ബോധനത്തിനായിരുന്നു 2013 ല്‍ കരിക്കുലം പരിഷ്‌ക്കരണമില്ലാതെ പാഠ പുസ്തകങ്ങള്‍ പരിഷ്‌ക്കരിക്കുക എന്ന മണ്ടത്തത്തിനും കേരളം സാക്ഷിയായി. ഡി.പി.ഇ.പി മുതല്‍ ഡോ. എം.എ ഖാദര്‍ കമ്മിറ്റി വരെയുള്ള മുഴുവന്‍ കമ്മിറ്റി/പ്രൊജക്റ്റ് റിപ്പോര്‍ട്ടുകളും മുന്നോട്ടുവച്ച സാമൂഹ്യ കാഴ്ചപ്പാടുകളും വിദ്യാഭ്യാസ ലക്ഷ്യങ്ങളും ഏറെക്കുറെ സമാനവും ആവര്‍ത്തനങ്ങളും ആയിരുന്നു. കുട്ടികളില്‍ വളരേണ്ട ജീവിതമൂല്യങ്ങളേയും മനോഭാവ രൂപീകരണത്തേയും ജ്ഞാനനിര്‍മിതി വാദവും വിമര്‍ശനാത്മക ബോധനവും പൂര്‍ണമായും അവഗണിച്ചു. അറിവിന്റേയും സ്‌കില്ലുകളുടെയും നിര്‍മാണം ദയനീയമായി പരാജയപ്പെട്ടു. ഭാഷ-ഗണിത പഠനങ്ങളില്‍ വ്യാപകമായ പരാതികള്‍ ഉയര്‍ന്നു. പ്രഥാമിന്റേയും നാസിന്റേയും (ചമശേീിമഹ അരവശല്‌ലാലി േടൗൃ്മ്യ) സര്‍വേകളില്‍ കേരളീയ വിദ്യാര്‍ഥികള്‍ ബഹുദൂരം പിന്നോട്ടു പോയി.

പാഠ്യപദ്ധതി: ലക്ഷ്യങ്ങള്‍, ബലഹീനതകള്‍
ഭാവി സമൂഹത്തെ ക്കുറിച്ച് ഗഇഎ( കേരള കരിക്കുലം ഫ്രേംവര്‍ക്ക് ) ഒന്‍പത് കാഴ്ചപ്പാടുകളും 12 വിദ്യാഭ്യാസ ലക്ഷ്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഉജഋജ യില്‍ തുടങ്ങിയ ഇവ തന്നെയാണ് യാതൊരു ഓഡിറ്റിംഗിനും വിധേയമാക്കാതെ ഖാദര്‍ കമ്മിറ്റിയും പകര്‍ത്തി വെച്ചിരിക്കുന്നത്. സാമൂഹ്യ നീതി, പരിസ്ഥിതി ബോധം, പൗര-ദേശീയ ബോധം, അവകാശങ്ങള്‍ തിരിച്ചറിയല്‍, ശാസ്ത്ര സാങ്കേതിക ബോധം, ശാസ്ത്രീയ മനോഭാവം, സാംസ്‌കാരിക സ്വത്വം, തൊഴില്‍ സ്‌കില്ലുകള്‍, ജനാധിപത്യ മൂല്യങ്ങള്‍, സാമ്പത്തിക-സാംസ്‌കാരിക അധിനിവേശങ്ങള്‍ക്കെതിരിലുള്ള പ്രതിരോധം, ജ്ഞാനനിര്‍മാണം, വിമര്‍ശനാത്മക സമീപനം എന്നിവയാണ് ഈ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍. നവവിദ്യാഭ്യാസ രീതിയിലൂടെ വളര്‍ന്നുവന്ന കേരളത്തിലെ വിദ്യാര്‍ഥി യുവജനങ്ങളുടെ ജീവിത മൂല്യങ്ങള്‍, മനോഭാവം, സ്‌കില്ലുകള്‍, അറിവുകള്‍ എന്നിവയുടെ അപഗ്രഥനത്തിലൂടെയായിരിക്കണം കാല്‍നൂറ്റാണ്ടു കാലത്തെ ഈ പരിഷ്‌കരണം വിചാരണ ചെയ്യപ്പെടേണ്ടത്.

വിദ്യാര്‍ഥി-യുവ ജനങ്ങളെ പിടികൂടിയിട്ടുള്ള മൂല്യനിരാസം, ഉത്തരവാദിത്തമില്ലായ്മ, അരാജകവാദം, അക്രമ പ്രവണത എന്നിവയെക്കുറിച്ചുള്ള പരാതികള്‍ കൂടുതല്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അധ്യാപകര്‍ക്കെതിരിലുള്ള വിദ്യാര്‍ഥി അക്രമം ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കുറ്റകൃത്യസാന്ദ്രത ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഡല്‍ഹി മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്. ഉയര്‍ന്ന സാക്ഷരത, ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിങ്ങനെ മികച്ച സാമുഹ്യ സാംസ്‌കാരിക പരിസരം ഉണ്ടായിട്ടു കൂടി ആത്മഹത്യ, മദ്യപാനം, കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ കേരളം എന്തുകൊണ്ടാണ് മുന്നിട്ടു നില്‍ക്കുന്നത്?
ജ്ഞാനനിര്‍മിതി വാദത്തിന്റേയും വിമര്‍ശനാത്മക ബോധനത്തിന്റേയും പേരില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത് ശുദ്ധ അസംബന്ധമാണ്. ഫലപ്രദമായ ജ്ഞാനനിര്‍മിതിക്ക് ഉയര്‍ന്ന ടീച്ചര്‍ പ്രൊഫഷണലിസം, ഗവേഷണാഭിരുചി, മികച്ച പശ്ചാത്തല സൗകര്യം, ഉയര്‍ന്ന സാമ്പത്തിക ചെലവ്, കുറഞ്ഞ എണ്ണം കുട്ടികള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, അധ്യാപക യോഗ്യത, സ്‌കൂള്‍ ഘടന, സിലബസ്, പരീക്ഷാ സമ്പ്രദായം എന്നിവയിലൊന്നും യാതൊരു മാറ്റവും ഉണ്ടായില്ല. ഫലത്തില്‍ പുതിയ കരിക്കുലവും പഴയ ടൈം ടേബിള്‍-ബോധന-പരീക്ഷാ സമ്പ്രദായങ്ങളും നിലനില്‍ക്കുന്ന അഴകൊഴമ്പന്‍ രീതിയാണ് കേരള വിദ്യാഭ്യാസം. അതിനിടയില്‍ നിരന്തര മൂല്യനിര്‍ണയവും ഉദാര മൂല്യനിര്‍ണയവും ഗ്രേസ്മാര്‍ക്കുകളും ഒരു പരസ്പര വഞ്ചനയായി നിലനില്‍ക്കുകയും ചെയ്യുന്നു.

ഭൂരിപക്ഷം കുട്ടികളും പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന് സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിരിക്കുന്നു. ഈ അംഗീകാരത്തിന്റെ സര്‍ക്കാര്‍ ഭാഷ്യമാണ് സമാന്തര പദ്ധതികളായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ചഇഋഞഠ നടത്തിയ ഒരു പഠനത്തില്‍ കേരളത്തിലെ 30 ശതമാനം കുട്ടികള്‍ പോലും അതാതു ക്ലാസുകളിലെ പ്രതീക്ഷിത ഭാഷാ-ഗണിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. മലയാളം 26ശതമാനം ,ഗണിതം 18, ഇംഗ്ലീഷ് 15, ഹിന്ദി 22, ശാസ്ത്രം 17, സാമൂഹ്യ ശാസ്ത്രം 20 എന്നിങ്ങനെയാണ് അവരുടെ ശരാശരി സ്‌കോര്‍. ഉല്ലാസഗണിതം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, വിജയഭേരി, ശ്രദ്ധ തുടങ്ങിയ സമാന്തര പദ്ധതികളെല്ലാം നിലവിലെ പാഠ്യപദ്ധതിയുടെ പോരായ്മയില്‍ നിന്ന് രൂപം കൊണ്ടതാണ്. ഫണ്ട് വിനിയോഗവും രാഷ്ട്രീയ ലക്ഷ്യങ്ങളും ഇത്തരം പദ്ധതികളുടെ ഒളിയജണ്ടകളാണ്. അധികൃതരുടെ സമ്മര്‍ദ്ധവും അധ്യാപകരുടെ ശ്രദ്ധയും ഇവയില്‍ കേന്ദ്രീകരിക്കപ്പെടുന്നതോടെ പൊതു പാഠ്യപദ്ധതി കൂടുതല്‍ താളം തെറ്റുകയാണ് ചെയ്യുക.

മതേതരത്വവും പാഠ്യപദ്ധതിയും
ഇന്ത്യ മൗലികമായി ഒരു മതസമൂഹമാണ്. ജനസംഖ്യയില്‍ 99 ശതമാനവും മതവിശ്വാസികളാണ്. കേരളത്തിലും അങ്ങിനെത്തന്നെയാണ്. അവരുടെ മുഴുവന്‍ ജീവിത വ്യവഹാരങ്ങളേയും നിര്‍ണയിക്കുന്നത് വിശ്വാസങ്ങളും പാരമ്പര്യങ്ങളുമാണ്. ഇന്ത്യന്‍ മതേതരത്വം മുഴുവന്‍ വിശ്വാസങ്ങളുടേയും അസ്തിത്വം അംഗീകരിക്കുകയും അവയെ ബഹുമാനിക്കുകയും എല്ലാറ്റിനോടും തുല്യസമീപനം സ്വീകരിക്കുകയും ചെയ്യുന്നു. എന്നാല്‍, ഈ ഭരണഘടനാ സമീപനത്തെ പാഠ്യപദ്ധതി ഇതുവരെ സ്വാംശീകരിച്ചിട്ടില്ല. മതങ്ങളും വിശ്വാസങ്ങളും പ്രതിലോമപരവും പുരോഗമന വിരുദ്ധവുമാണെന്ന മാര്‍കിസിസ്റ്റ് നിലപാടാണ് കാല്‍ നൂറ്റാണ്ടു കാലത്തെ പാഠ്യ പദ്ധതിയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇന്ത്യന്‍ ബഹുസ്വരതയെ ശക്തിപ്പെടുത്താന്‍ മതങ്ങളെയും വിശ്വാസങ്ങളേയും അടുത്തറിയല്‍ അനിവാര്യമാണെന്ന യാതാര്‍ഥ്യം പോലും അവഗണിക്കപ്പെട്ടു. മതേതരത്വം നേരിടുന്ന മുഖ്യവെല്ലുവിളികള്‍ അസഹിഷ്ണുതയും അജ്ഞതയുമാണ്. ഇതിനെ അഭിമുഖീകരിക്കാനും മാനവമൂല്യങ്ങളെ കണ്ടെത്തുവാനും അവയെ രാഷ്ട്ര നിര്‍മാണത്തില്‍ സൃഷ്ടിപരമായി ഉപയോഗപ്പെടുത്തുവാനും കുട്ടിയെ സഹായിക്കും വിധം കരിക്കുലം വിശ്വാസങ്ങളേയും പാരമ്പര്യങ്ങളേയും സമീപിക്കണം.

പാഠ്യപദ്ധതിയും മൂല്യനിരാസവും
മൂല്യങ്ങള്‍ എന്ന നിലക്ക് പാഠ്യപദ്ധതി പ്രസരിപ്പിച്ചത് മേല്‍പറഞ്ഞ ജനാധിപത്യ-സാമൂഹ്യ മൂല്യങ്ങള്‍ മാത്രമായിരുന്നു. സത്യസന്ധത, സ്‌നേഹം, ആര്‍ദ്രത, അച്ചടക്കം, പങ്കാളിത്ത ബോധം, ഉത്തരവാദിത്ത ബോധം, സ്ഥിരോത്സാഹം, സമഗ്രത, നിയമങ്ങളെ അനുസരിക്കല്‍ തുടങ്ങിയ വ്യക്തിമൂല്യങ്ങളും, ആദരവ്, പരിചരണം, അംഗീകരിക്കല്‍, വിശ്വസ്തത, ധാര്‍മികത, നിസ്വാര്‍ഥത, പ്രതിബദ്ധത, കൃതജ്ഞത, ജാഗ്രത, വിശാലമനസ്‌കത തുടങ്ങിയ കുടുംബ മൂല്യങ്ങളും പാടെ അവഗണിക്കപ്പെട്ടു. ഈ അവഗണന കൃത്യമായ മാര്‍ക്‌സിസ്റ്റ്-ലിബറല്‍ പദ്ധതിയായിരുന്നു എന്ന് കേരളം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അറിവ് പോലെ മൂല്യങ്ങളും കുട്ടികള്‍ സ്വയം നിര്‍മിക്കേണ്ടതാണ് എന്നായിരുന്നു ഈ പദ്ധതിയുടെ പ്രായോക്താക്കള്‍ പ്രചരിപ്പിച്ചിരുന്നത്. കുട്ടിയുടെ അറിവ് പോലും വിവേകമായും ജീവിതശീലമായും പരിവര്‍ത്തിപ്പിക്കപ്പെടാന്‍ വ്യക്തി മൂല്യങ്ങള്‍ അനിവാര്യമാണെന്ന് സൗകര്യപൂര്‍വം വിസ്മരിപ്പിക്കപ്പെട്ടു. കുട്ടികളുടെ അരാജകത്വ-അര്‍മാദ പ്രവണതകളെ പിന്തുണച്ച ഇടതു വിദ്യാര്‍ഥി സംഘടനകള്‍ കാമ്പസുകളില്‍ പ്രബല ശക്തിയായി മാറി. ലഹരിയും കുറ്റകൃത്യങ്ങളും വ്യാപകമാവുന്നതില്‍ കുട്ടികളുടെ ഗാര്‍ഹിക-സാമൂഹ്യ-സാംസ്‌കാരിക പരിസരം അപഗ്രഥിക്കപ്പെടുന്നതോടൊപ്പം ഇവ തടയുന്നതില്‍ പാഠ്യപദ്ധതിയുടെ ബലഹീനതയും വിലയിരുത്തപ്പെടേണ്ടതുണ്ട്.

തൊഴിലും പാഠ്യപദ്ധതിയും
കേരള ജനതയുടെ അഞ്ചിലൊന്ന് വിദ്യാര്‍ഥികളാണ്. സംഘടിത തൊഴില്‍ മേഖലയുടെ 18 ശതമാനവും പണിയെടുക്കുന്നത് വിദ്യഭ്യാസ മേഖലയിലാണ്. സംസ്ഥാന റവന്യു ചെലവിന്റെ മൂന്നിലൊന്ന് ചെലവഴിക്കപ്പെടുന്നതും ഈ മേഖലയിലാണ്. ജനസംഖ്യാപരവും പാരിസ്ഥിതികവുമായ പരിമിതികളുള്ള കേരളത്തിന്റെ വികസന സാധ്യത മനുഷ്യവിഭവ വികസനത്തിലൂടെ മാത്രമാണ്. കേരളത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ വിദ്യഭ്യാസം എത്ര കണ്ട് സഹായിക്കുന്നു എന്ന വിലയിരുത്തല്‍ നടത്തേണ്ടത് ഈ സാഹചര്യത്തിലാണ്. കേരളീയ വിദ്യഭ്യാസത്തിന്റെ ഏറ്റവും വലിയ പരിമിതികളിലൊന്ന് അത് കുട്ടികളെ ഡീ സ്‌കില്ലിംഗ് നടത്തുന്നു എന്നതാണ്. യാന്ത്രിക പഠനത്തില്‍ ഒതുങ്ങുന്ന കുട്ടിയുടെ കഴിവുകള്‍ മുരടിച്ചു പോകുന്നു. മാനസിക-കായികാധ്വാനങ്ങളുടെ വിഭജനവും കായികാധ്വാനത്തിന്റെ തിരസ്‌കാരവുമാണ് ഇതിന്റെ മറ്റൊരു പരിമിതി. കരിക്കുലത്തിന് ഉല്‍പാദനവുമായി യാതൊരു ബന്ധവുമില്ലാതായിരിക്കുന്നു. പഠനം പൂര്‍ത്തിയാകുന്നത് വരെ ഉല്‍പ്പാദന മേഖലകളില്‍ നിന്ന് കുട്ടികളെ പൂര്‍ണമായും മാറ്റി നിര്‍ത്തിയിരിക്കുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തിനു മുമ്പുണ്ടായിരുന്ന ഇന്ത്യന്‍ വിദ്യാഭ്യാസ രീതി തൊഴില്‍ വികാസത്തെ എങ്ങിനെ പ്രബലപ്പെടുത്തി എന്ന് പഠിക്കേണ്ടതുണ്ട്. പാഠ്യപദ്ധതി ലക്ഷ്യങ്ങളില്‍ തൊഴില്‍ സ്‌കില്ലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സ്‌കൂള്‍ ഘടനയിലോ പ്രൊഫഷണല്‍ ട്രൈനിംഗുകളിലോ കാതലായ യാതൊരു മാറ്റവും വരുത്തിയിട്ടില്ലാത്തതിനാല്‍ ഈ ലക്ഷ്യപൂര്‍ത്തീകരണം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്.

വിദ്യാഭ്യാസത്തിലെ ഇലാസ്തികത
നിലവിലെ സ്‌കൂള്‍ അധികാര ഘടന അയവില്ലാത്തതാണ്. അധികാരത്തിനും വിപണിക്കും വേണ്ടവരെ മാത്രമാണ് അത് ഉല്‍പ്പാദിപ്പിക്കുന്നത്. വിദ്യഭ്യാസം വ്യക്തിയുടെ സ്വാഭാവിക വളര്‍ച്ചയെ സഹായിക്കണം. ഈ വളര്‍ച്ച ഓരോരുത്തരുടേയും കഴിവിനും സാഹചര്യത്തിനും അനുസരിച്ചായിരിക്കും. കരിക്കുലം ഈ വ്യക്തി വൈവിധ്യങ്ങളെ അംഗീകരിക്കണം. പാഠ്യപദ്ധതിയില്‍ ഫിലോസഫി ഉള്‍ച്ചേര്‍ക്കണം. വിദ്യഭ്യാസം ഒരാളെ തന്റെ സ്വത്വത്തില്‍ നിന്നകറ്റുമ്പോള്‍ അതൊരു സാമൂഹ്യ ദുരന്തമായി മാറും. വിവിധ ക്ലാസുകളില്‍ കുട്ടികള്‍ക്ക് ലാറ്ററല്‍ എന്‍ട്രി അനുവദിക്കണം. വിദ്യഭ്യാസം എല്ലാവരേയും ഒരേ അച്ചില്‍ വാര്‍ത്തെടുക്കാനുള്ളതല്ല. ടെക്‌നോക്രാറ്റുകള്‍ സര്‍ഗാത്മകതയെ അകറ്റുകയും യാന്ത്രികതയെ പ്രതിഷ്ഠിക്കുകയും ചെയ്യും. കുട്ടികളെ ഫാക്റ്ററി ഉല്‍പ്പന്നങ്ങളായി പരിഗണിക്കും കുട്ടിയുടെ സമഗ്ര വളര്‍ച്ച സാധ്യമാവണമെങ്കില്‍ നിലവിലെ വിദ്യാഭ്യാസ ഘടനയും പരീക്ഷാസമ്പ്രദായവും കരിക്കുലവും പൊളിച്ചെഴുതണം.

വിദ്യഭ്യാസത്തിലെ സന്തുലിതത്വം
മൂല്യങ്ങള്‍, മനോഭാവം, അറിവ്, സ്‌കില്ലുകള്‍, ആരോഗ്യം എന്നിവയുടെ സന്തുലിതത്വം വിദ്യഭ്യാസം ഉറപ്പുവരുത്തണം. വ്യക്തിഗതവും കുടുംബപരവും സാമൂഹികവും ദേശീയവും ദേശാന്തരീയവുമായ മൂല്യങ്ങളുടെ മഹാപ്രപഞ്ചം പാഠ്യപദ്ധതിയിലൂടെ കൈമാറ്റം ചെയ്യപ്പെടണം. അറിവുകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ജീവിതശീലങ്ങള്‍ രൂപപ്പെടാത്ത കാലത്തോളം അവ നിഷ്ഫലമാണ്. കുട്ടിയുടെ അവകാശ-ഉത്തരവാദിത്തബോധം സന്തുലിതമാകണം. ശാസ്ത്രം അറിവ് മാത്രമാകരുത്, സ്വതന്ത്ര ചിന്തയുടെ ഉള്‍പ്രേരകം കൂടിയാകണം. വിശ്വാസ സാംസ്‌കാരിക ബഹുത്വത്തെ മാനിക്കാന്‍ കരിക്കുലം അവയെ പ്രഥമമായി പരിചയപ്പെടുത്തണം. ലിംഗ സമത്വബോധം കുടുംബ ഭദ്രത ശക്തിപ്പെടുത്തുന്നതായിരിക്കണം.

ഡി.പി.ഇ.പി മുതലുള്ള മുഴുവന്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണങ്ങളും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം. ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിസ്ഥാനങ്ങളിലൂന്നി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കപ്പെടണം. വ്യക്തി-കുടുംബ മൂല്യങ്ങള്‍ക്കും മനോഭാവരൂപീകരണത്തിനും പാഠ്യപദ്ധതിയില്‍ ഊന്നല്‍ നല്‍കണം. പാഠ്യപദ്ധതി മാനവ വിഭവ ശേഷി വളര്‍ത്തണം; ഉല്‍പ്പാദന മേഖലയുമായി ബന്ധിപ്പിക്കണം. മൂല്യനിര്‍ണയം ഉടച്ചു വാര്‍ക്കണം. നിരന്തര-ഉദാര മൂല്യനിര്‍ണയങ്ങളിലെ വഞ്ചന അവസാനിപ്പിക്കണം. കരിക്കുലം വ്യക്തി വൈവിധ്യങ്ങളെ അംഗീകരിക്കണം. ലാറ്ററല്‍ എന്‍ട്രി ഉള്‍പ്പെടെ ഇലാസ്തികത അനുവദിക്കണം. മൂല്യങ്ങള്‍, മനോഭാവം, അറിവ്, നൈപുണികള്‍-വിദ്യഭ്യാസം സന്തുലിതമായിരിക്കണം. ഇത്തരത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സമഗ്രമായ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കിയെങ്കില്‍ മാത്രമേ വിദ്യാഭ്യാസ മേഖല പുരോഗതി കൈവരിക്കൂ.

(കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലഘുലേഖ)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757