keralanewspress release

യു.പിയില്‍ നടക്കുന്നത് ഭീകരമായ ഭരണകൂടവേട്ട- ഷര്‍ജീല്‍ ഉസ്മാനി

യു പി യില്‍ നടക്കുന്നത് ഭീകരമായ ഭരണകൂടവേട്ടയാണെന്ന് ഇന്ത്യയിലെ പൗരത്വ പ്രക്ഷോഭങ്ങളുടെ തുടക്കക്കാരില്‍ ഒരാളും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറിയുമായ ഷര്‍ജീല്‍ ഉസ്മാനി. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ തുടക്കമിടുന്നത് കേവലം ഒരു നിയമത്തിനെതിരായ പോരാട്ടം മാത്രമായല്ല, മറിച്ച് നിലനില്‍പിന്റെയും ആത്മാഭിമാനത്തിന്റെയും പോരാട്ടമായിട്ടു കൂടിയാണ്.

എന്നാല്‍, ഈ സമരങ്ങളെ യു.പി ഭരണകൂടം തുടക്കം മുതലേ വളരെ ശത്രുതാപരമായാണ് നേരിട്ടു വരുന്നത്. അദ്ദേഹം മോദിയുടെയും അമിത് ഷായുടെയും യു.പി പകര്‍പ്പായാണ് പ്രവര്‍ത്തിക്കുന്നത്. മുസ്ലിംകളോട് പകയോടെയാണ് യോഗി ആദിത്യനാഥ് പെരുമാറുന്നത്. സി.എ.എയിലൂടെ നിയമ വിധേയമായ വംശീയ ഉന്‍മൂലനമാണ് അദ്ദേഹത്തിന്റെ ഭരണ കൂടം ലക്ഷ്യം വച്ചിരിക്കുന്നത്. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളെ വളരെ ക്രൂരമായാണ് ഉത്തര്‍പ്രദേശ് പൊലീസ് നേരിട്ടുകൊണ്ടിരിക്കുന്നത്. മുപ്പതിലധികം പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഏഴായിരത്തിലധികം പേര്‍ സംസ്ഥാനത്തുടനീളം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷത്തിലധികം സമര പ്രവര്‍ത്തകരുടെ പേരില്‍ ഗൗരവതരമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ യു.എ.പി.എയും രാജ്യദ്രോഹവുമുള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിക്കൊണ്ട് രാജ്യത്തെ ഭരണകൂടം പ്രക്ഷോഭങ്ങളെയും പ്രക്ഷോഭകരെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. യാതൊരു പ്രകോപനവുമുണ്ടാക്കാത്ത ഒരു പ്രസംഗത്തിന്റെ പേരില്‍ ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന്റെ അറസ്റ്റ് ഇതിനുദാഹരണമാണ്. ഈ സമരങ്ങളോട് ഐക്യപ്പെടുന്നവര്‍ തീര്‍ച്ചയായും ഷര്‍ജീല്‍ ഇമാമിനോടും നിരുപാധികം ഐക്യപ്പെടേണ്ടതുണ്ട്.

സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി നാല് ദിവസത്തെ പരിപാടികള്‍ക്കായി കേരളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി വിവിധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. ഫ്രറ്റേണിറ്റി കാമ്പസുകളില്‍ ആരംഭിക്കുന്ന ഷാഹീന്‍ ബാഗ് സ്‌ക്വയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഷര്‍ജീല്‍ ഉസ്മാനി ഫറോഖ് കോളേജില്‍ നിര്‍വഹിച്ചു.

പങ്കെടുത്തവര്‍:
1. ഷര്‍ജീല്‍ ഉസ്മാനി (ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി, അലിഗഡ് വിദ്യാര്‍ഥി)
2. ഷംസീര്‍ ഇബ്രാഹീം (ഫ്രറ്റേണിറ്റി കേരള സംസ്ഥാന പ്രസിഡന്റ്)
3. ഫസ്‌ന മിയാന്‍ (ഫ്രറ്റേണിറ്റി കേരള സംസ്ഥാന വൈസ് പ്രസിഡന്റ്)
4. ലബീബ് കായക്കൊടി (ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757