editorialfeatured

തെരുവുകളില്‍ നമുക്ക് ആസാദി മുഴക്കാം… ഭരണഘടനയേയും രാജ്യത്തേയും വീണ്ടെടുക്കാം

രാജ്യത്തെ തെരുവോരങ്ങള്‍ സമര കാഹളം മുഴക്കുകയാണ്.
പാര്‍ലമെന്റ ്പൗരത്വ നിയമ ഭേദഗതി പാസാക്കിയതിന് ശേഷം ജാമിയ
മില്ലിയയിലാരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭം രാജ്യമാകെ പടര്‍ന്നിരി
ക്കുന്നു. വിദ്യാര്‍ഥികളോടൊപ്പം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും
അണിനിരന്നതോടെ പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ ശക്തി കൈവന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ക്ക് ശേഷം രാജ്യത്തെ
എല്ലാ വിഭാഗം ജനതയും തെരുവിലിറങ്ങുന്നത് ഇതാദ്യമാണ്. അമിത്ഷാ
യും മോദിയും കൂടി രാജ്യത്തിന്റെ മതേതര-ജനാധിപത്യ സ്വഭാവ
ത്തിന് അവസാന ആണി അടിക്കുന്നത് ബോധ്യപ്പെട്ടാണ് ഈ ജന
മുന്നേറ്റം രാജ്യത്ത് രൂപപ്പെട്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമയും
തുടര്‍ന്ന് വരാനിരിക്കുന്ന എന്‍.ആര്‍.സിയും രാജ്യത്ത് നിന്ന് മുസിലിം
ജനതയെ നിഷ്‌കാസിതമാക്കും എന്ന ബോധ്യം മുസ്‌ലിം ജനതയെ
അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുന്നുണ്ട്. ഭരണഘടനാ മൂല്യങ്ങ
ളായ മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കുന്ന നീക്കങ്ങ
ളാണ് രാജ്യത്തെ മുഴുവന്‍ ജനതയും ആശങ്കയോടെ കാണുന്നത്.
പ്രക്ഷോഭങ്ങള്‍, എതിരില്ലാതെ മുന്നേറിയ സര്‍ക്കാരിനെ അടിമുടി
ഉലച്ചു എന്നത് പറയാതെ വയ്യ. എന്‍.ആര്‍.സി നടപ്പാക്കാന്‍ തീരുമാനി
ച്ചില്ല എന്ന് അമിത്ഷാക്കും നരേന്ന്രു മോദിക്കും പറയേണ്ടി വന്നത് അതിന
ാലാണ്. ഛത്തിസ്ഗഢിലുണ്ടായ പരാജയവും അവരെ പ്രതിരോ
ധത്തിലാക്കിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയും ഗോവയും
സഖ്യകക്ഷി ഭരിക്കുന്ന ബീഹാറും പൗരത്വ നിയമ ഭേദഗതി വിഷയ
ത്തില്‍ ബി.ജെ.പിക്കൊപ്പം നിന്ന ബി.ജെ.ഡി ഭരിക്കുന്ന ഒഡീഷയും
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയും അടക്കം 13 സംസ്ഥാന
ങ്ങള്‍ എന്‍.ആര്‍.സി തങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന്
പ്രഖ്യാപിച്ചത് കേന്ന്രു സര്‍ക്കാരിന് വലിയ തിരിച്ചടി തന്നെയാണ്
എന്നാല്‍, പലതവണ പാര്‍ലമെന്റില്‍ എന്‍.ആര്‍.സിയുടെ പ്രാരംഭ
നടപടിയാണെന്ന് വ്യക്തമാക്കിയ എന്‍.പി.ആറിന്റെ പ്രവര്‍ത്തനങ്ങളുമാ
യി മുന്നോട്ട് പോകുന്നത് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്ന
സൂചന നല്‍കുന്നു. പൗരത്വ നിയമ ഭേദഗതി ഏതായാലും സുപ്രിം
കോടതിയുടെ മുന്നിലെത്തിയിട്ടുണ്ട്. എന്‍.പി.ആര്‍ പ്രാരംഭ പ്രവര്‍ത്ത
നങ്ങളില്‍ നിന്ന് പശ്ചിമ ബംഗാള്‍ ആദ്യം തന്നെ പിന്മാറി. ഇപ്പോള്‍
കേരളവും പിന്മാറിയിട്ടുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങള്‍ ഈ വഴിയിലേ
ക്ക് വരും ദിവസങ്ങളിലെത്തിയേക്കും.
പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കി കൊല്ലാനാണ് ബി.ജെ.പി ഭരി
ക്കുന്ന സംസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്. കര്‍ണാടകയിലും യു.പിയിലുംഎഡി
സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭീകരത നടമാടുന്നു. നിരവധി പേരെ വെടിവെ
ച്ചുകൊന്നു. ദേശീയ നേതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നു. കാമ്പസുകളില്‍
പൊലീസ് കയറി അതിക്രമവം കൊള്ളിവെപ്പും നടത്തുന്നു. പൊലീസ്
വേഷത്തില്‍ സംഘ്പരിവാര്‍ ഗുണ്ടകളും അക്രമങ്ങല്‍ നടത്തുന്നുണ്ട്.
കേരളത്തിലും പ്രക്ഷോഭങ്ങള്‍ അലയടിക്കുന്നുണ്ട്. ഡിസംര്‍ 17 ന്
നടന്ന സംയുക്ത സമിതിയുടെ ജനകീയ ഹര്‍ത്താലും മുഖ്യമന്ത്രിയും പ്ര
തിപക്ഷ നേതാവും ചേര്‍ന്ന് നടത്തിയ സംയുക്ത സത്യാഗ്രഹവും വിവധ
സംഘടനകളുടെ ഒറ്റക്കും കൂട്ടായുമുള്ള സമരങ്ങളും വലിയ ചലനം കേരള
ത്തിലുമുണ്ടാക്കി. ചില സമരങ്ങളോട് അസഹിഷ്ണുതയാണ് കേരള സര്‍ക്കാരും
സി.പി.എമ്മും പുലര്‍ത്തുന്നതെന്ന് പറയാതെ വയ്യ. തങ്ങളുടെ ആധി
പത്യത്തിലല്ലാത്ത എല്ലാ സമരങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നു
അവര്‍. പ്രതിപക്ഷ പാര്‍ട്ടികളും നവജനാധിപത്യ പ്രസ്ഥാനങ്ങളും നടത്തുന്ന
പ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകാണ്. പ്രവര്‍ത്ത
കരെ ജയിലിലിടുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍
ഏറ്റവും കൂടുതല്‍ പൊലീസ് നടപടിയുണ്ടായത് കേരളത്തിലാണ്.
മതചിഹ്നങ്ങല്‍ പ്രക്ഷോപങ്ങളില്‍ ഉപയോഗിക്കുന്നതിനെയും സി.പി.എം
അസഹിഷ്ണുതയോടെ കാണുന്നുണ്ട്. ഖിലാഫത്ത് പ്രക്ഷോഭമടക്കമുള്ളവ
യെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി അംഗീകരിച്ച പാരമ്പര്യമാണ്
രാജ്യത്തിന്റേത് എന്ന് അവരോര്‍ക്കണം. സംഘ്പരിവാര്‍ ഒരു ജനവിഭാഗത്തെ
നേര്‍ക്കുനേര്‍ നിഷ്‌കാസിതരാക്കാന്‍ നോക്കുമ്പോള്‍ അതേ ജനതയുടെ വ്യക്തി
ത്വം മറച്ച് തങ്ങളുടെ കീഴില്‍ നില്‍ക്കണം എന്ന ധാര്‍ഷ്ട്യം സംഘ്പരിവാ
റിനെ മാത്രമാണ് സഹായിക്കുക.
കേരളം എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. പൗരത്വ ഭേദഗതി
നിയമം നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അത് സ്വാഗതാര്‍ഹം തന്നെ.
പൗരത്വം നിഷേധിക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുള്ള ഡിറ്റന്‍ഷന്‍ സെന്ററു
കള്‍ കേരളത്തില്‍ തുറക്കുന്നത് സംന്ധിച്ച് കേന്ന്രും സംസ്ഥാനവുമായി
നടത്തിയ കത്തിടപാടുകള്‍ പുറത്തു വിടണമെന്ന് ഇടത് അനുകൂലികളായ
സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മൗനം ഭുജിക്കു
കയാണ്. യു.എ.പി.എ നിയമത്തിലടക്കം ഉണ്ടായ മുന്‍കാല അനുഭവങ്ങള്‍
ഇക്കാര്യത്തില്‍ ഇടതു സര്‍ക്കാരിനെ കണ്ണുമടച്ചങ്ങ് വിശ്വസിക്കാനാവാത്ത
സ്ഥിതിയിലുമാണ്. മുഖ്യമന്ത്രി വസ്തുതകള്‍ വെളിപ്പെടുത്തി ജനങ്ങളുടെ
ആശങ്ക അകറ്റുകയാണ് വേണ്ടത്.
മതേതര-ജനാധിപത്യം എന്ന സ്വഭാവത്തില്‍ രാജ്യം നിലനില്‍ക്കണമെ
ങ്കില്‍ ഇത് അവസാന അവസരമാണ്. ഇവിടെ പരസ്പരം സംശയം ജനി
പ്പിക്കുന്ന നിലപാടെടുക്കുകയല്ല വേണ്ടത്. എല്ലാവരെയും അവരവരുടെ
ഐഡന്റിറ്റി അംഗീകരിച്ച് പരസ്പരം യോജിപ്പിക്കുകയാണ് വേണ്ടത്. തെരു
വുകളില്‍ നമുക്കൊന്നിച്ച് ആസാദി മുഴക്കാം. ഇന്ത്യയുടെ വൈവിധ്യങ്ങ
ളെ അംഗീകരിച്ച് ഏകമനസ്സോടെ. നാം നമ്മുടെ രാജ്യത്തെ വീണ്ടെടുക്കുക
തന്നെ ചെയ്യും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757