keralanewsUncategorized

അലന്‍, താഹ: അമ്മമാരുടെ ഉപവാസ സമരത്തിന് ഫ്രറ്റേണിറ്റി ഐക്യദര്‍ഢ്യം

യു.എ.പി.എ ചുമത്തി ജയിലിലടച്ച അലനേയും ത്വാഹയെയും ഉടന്‍ മോചിപ്പിക്കണമെന്നും യു.എ.പി.എ-എന്‍.ഐ.എ വകുപ്പുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് കിഡ്‌സണ് കോര്‍ണറില്‍ നടത്തുന്ന അമ്മമാരുടെ ഉപവാസ സമരത്തിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഐക്യദര്‍ഢ്യം പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നഈം ഗഫൂറിന്റെ നേതൃത്വത്തിലുള്ള ഫ്രറ്റേണിറ്റി സംഘം സമരപന്തല്‍ സന്ദര്‍ശിച്ച് പിന്തുണയര്‍പ്പിച്ച് സംസാരിച്ചു.

അലന്‍, താഹ കേസില്‍ ഇടതുപക്ഷത്തിന്റെ യു.എ.പി.എ വിരുദ്ധത കാപട്യമാണെന്ന് തെളിഞ്ഞുവെന്ന് നഈം ഗഫൂര്‍ കുറ്റപ്പെടുത്തി. അലന്‍, ത്വാഹ എന്നിവരെ അറസ്റ്റ് ചെയ്ത് അന്യായമായി യു.എ.പി.എ ചുമത്തിയ പൊലീസ് നടപടി പുനഃപരിശോധിക്കണമെന്നും യു.എ.പി.എ ചുമത്തിയ കേസില്‍ എന്‍.ഐ.എക്ക് സ്വയം ഏറ്റെടുക്കാന്‍ സാധ്യതകള്‍ ഉണ്ടായിരിക്കെ എന്‍.ഐ.എയുടെ ഏറ്റെടുക്കലിന് എതിരെ മാത്രം പ്രതിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ പാരമ്പര്യ രാഷ്ട്രീയ വായനക്ക് പുറത്തുള്ള മുസ്ലിം, ദലിത്, സ്ത്രീ, ട്രാന്‍സ്, ആദിവാസി തുടങ്ങിയ വ്യത്യസ്ത മര്‍ദിതരുടെ രാഷ്ട്രീയ ശബ്ദങ്ങള്‍ക്ക് ഒപ്പം നില്‍ക്കാനുള്ള അലന്റെയും താഹയുടെയും ശ്രമമാണ് പൊലീസ് വേട്ടയ്ക്ക് കാരണമായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അലന്റേയും താഹയുടേയും കുടുംബങ്ങള്‍ നടത്തുന്ന എല്ലാ സമരങ്ങളോടും ഐക്യപ്പെടുന്നുവെന്നും ഫ്രറ്റേണിറ്റി നേതാക്കള്‍ വ്യക്തമാക്കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757