keralanews

അലന്‍, താഹ: അമ്മമാരുടെ ഉപവാസ സമരത്തിന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ഐക്യദാര്‍ഢ്യം

യു.എ.പി.എ ചുമത്തി ജയിലടച്ച അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും ഉടന്‍ മോചിപ്പിക്കുക, അവര്‍ക്കെതിരിലുള്ള യു.എ.പി.എ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ സംഘടിപ്പിക്കപ്പെട്ട അമ്മമാരുടെ ഉപവാസ സമരത്തിന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റെ് ഐക്യദാര്‍ഢ്യം അറിയിച്ചു. വിമന്‍ ജസ്റ്റിസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സുബൈദ കക്കോടി, കോഴിക്കോട് ജില്ല വൈസ്പ്രസിഡണ്ട് സഫിയ ടീച്ചര്‍, സെക്രട്ടറി ജുമൈല നന്മണ്ട, റൈഹാന, സഫീറ, ഫസ് ല, ലുഖ്മാന്‍, ജമീല, വി.പി മുബീന തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി സമരത്തിന് പിന്തുണയര്‍പ്പിച്ച് സംസാരിച്ചു.

അലന്റെയും താഹയുടെയും അറസ്റ്റ് സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടമുഖമാണ് വെളിവാക്കുന്നതെന്ന് സുബൈദ കക്കോടി പറഞ്ഞു. യു.എ.പി.എക്കെതിരാണെന്ന് പറയുകയും സ്വന്തം പാര്‍ട്ടിയിലെ ഇളംമുറക്കാര്‍ക്കെതിരെ പോലും അന്യായമായി അത് പ്രയോഗിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. എന്‍.ഐ.എ ഏറ്റെടുക്കുവാനുള്ള സാഹചര്യമൊരുക്കുന്ന കേസ് ചുമത്തിയത് സര്‍ക്കാരാണ്. വായനയും ചിന്തയും മാത്രമാണ് ശക്തമായ തെളിവുകളായി പോലീസ് അവതരിപ്പിക്കുന്നത്. അമ്മമാരുടെ നെഞ്ചിലെ തീഅണയണമെങ്കില്‍ യുവതലമുറയെ നിശബ് ദരാക്കുകയും ഷണ്ഡീകരിക്കുകയും ചെയ്യുന്ന ഇത്തരം സമീപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണം. അലന്റെയും താഹയുടെയും മോചനത്തിനായുള്ള എല്ലാ സമരങ്ങള്‍ക്കും വിമന്‍ ജസ്റ്റിസ് പരിപൂര്‍ണ പിന്തുണ അറിയിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757