zero hour

ജാതി വ്യവസ്ഥയുടെ തിരിച്ചുവരവാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത് – ജിഗ്‌നേഷ് മേവാനി

എറണാകുളത്ത് മുസ്‌ലിം സംഘടനകളുടെ കോഡിനേഷന്‍ കമ്മിറ്റി നടത്തിയ സമര പ്രഖ്യാപന സമ്മേളനത്തില്‍ ജിഗ്‌നേഷ് മേവാനി നടത്തിയ പ്രസംഗത്തില്‍ നിന്ന്:

1987 നു ശേഷം ജനിച്ചവര്‍ അവരുടെയല്ല അവരുടെ മാതാപിതാക്കളുടെ രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. ചേരിനിവാസികള്‍, ദലിതര്‍, ഗിരിവര്‍ഗക്കാര്‍, അസമിലും ബീഹാറിലും വര്‍ഷംതോറുമുണ്ടാവുന്ന വെള്ളപ്പൊക്കങ്ങളില്‍ എല്ലാ രേഖകളും നഷ്ടപ്പെട്ടവര്‍, ഇവരൊക്കെ എങ്ങിനെ രേഖകള്‍ ഹാജരാക്കും?

ഇന്ത്യയിലെ അഞ്ച് ശതമാനം പേര്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏഴ് കോടിയോളം പേര്‍ തടങ്കല്‍ പാളയങ്ങളില്‍ പോകേണ്ടി വരും. അതില്‍ മുസ്‌ലിംകള്‍ മാത്രമല്ല; എല്ലാ മതങ്ങളിലുള്ളവരും ഉള്‍പ്പെടും. ഇവരെയെല്ലാം രണ്ടാം തരം പൗരന്‍മാരാക്കുന്നതിനാണ് മോദി ഉദ്ദേശിക്കുന്നത്. അവര്‍ ഇന്ത്യയിലെ വില കുറഞ്ഞ തൊഴിലാളികളായി മാറും; അടിമത്തൊഴിലാളികളായി മാറും. ജാതി വ്യവസ്ഥ മറ്റൊരു രീതിയില്‍ തിരിച്ചു കൊണ്ടുവരാനാണ് ആര്‍.എസ്.എസ്- ആഗ്രഹിക്കുന്നത്. ഇത് ആരാണ് സ്വാഗതം ചെയ്യുക എന്നറിയാമോ? അംബാനി ഇതിനെ സ്വാഗതം ചെയ്യും. അദാനിമാര്‍ ഇത് ആഗ്രഹിക്കുന്നു. ഇന്ത്യയിലെ എല്ലാ കുത്തക മുതലാളിമാരും മോദിയുമായും അമിത് ഷായുമായും ആര്‍.എസ്.എസുമായും ഇതിന് വേണ്ടി കൈ കോര്‍ത്തിരിക്കുകയാണ്. ആധുനിക അടിമകളെ സൃഷ്ടിക്കുക; അതാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന കളി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757