keralanews

പൗരത്വ പ്രക്ഷോഭം: ജനകീയ ഹര്‍ത്താലിനടെ അറസ്റ്റ് ചെയ്ത ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമര സമിതിയുടെ ഹര്‍ത്താലിനിടെ പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിച്ചു. പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്ത ആറ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം ലഭിച്ചത്. അറസ്റ്റ് ചെയ്ത് 15 ദിവസത്തിനു ശേഷം മഞ്ചേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. നഈം സി.കെ.എം, ഫസ്ബര്‍ ആലൂര്‍, സാലിഹ് പഴഞ്ഞി, ഹാഷിര്‍ നാസര്‍, ഷിഹാസ് റഹ്മാന്‍, മുഹമ്മദ് സാലിഹ് എന്നിവരെയാണ് ഹര്‍ത്താല്‍ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757