featuredpress release

മംഗളുരു വെടിവെപ്പ് പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹമീദ് വാണിയമ്പലം

കാസര്‍ഗോഡ് : മംഗളുരുവില്‍ പൗരത്വ പ്രക്ഷോഭത്തോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പ് സംബന്ധിച്ച്, അതിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തി സിറ്റിംഗ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വാര്‍ത്താ സമ്മേളത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടൊപ്പം മംഗളുരു സന്ദര്‍ശിച്ചു മടങ്ങിയ ശേഷമായിരുന്നു വാര്‍ത്താ സമ്മേളനം. മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ പി.എസ് ഹര്‍ഷയുടെ നേതൃത്വത്തില്‍ പൊലീസ് നേരിട്ടാണ് അക്രമങ്ങള്‍ നടത്തിയത്. ഒരു വെടിവെയ്പിന്റേതായ യാതൊരു പ്രകോപനവും ഇല്ലാതിരിക്കെ ഏകപക്ഷീയമായാണ് പോലീസ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ മരണമടഞ്ഞ രണ്ട് പേരും പ്രക്ഷോഭത്തില്‍ പങ്കെടുത്തവരല്ലായിരുന്നു. രണ്ട് കുടുംബങ്ങളുടെ ആശ്രയങ്ങളെയാണ് വംശീയ വെറിയില്‍ കര്‍ണാടക ഭരണകൂടം ഇല്ലാതാക്കിയത. ഈ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം. മംഗളുരുവില്‍ നിന്ന് വസ്തുതകള്‍ പുറത്തു വരുന്നത് കര്‍ശനമായി തടഞ്ഞിരിക്കുകയാണ്. സത്യസന്ധമായി വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തരെ ഭീഷണിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമാണ് ഏഴ് മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നാടുകടത്തിയത്. സര്‍ക്കാര്‍-പൊലീസ് ഭാഷ്യം മാത്രമാണ് പുറത്തേക്ക് വരുന്നത്. എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കികൊല്ലാനുള്ള നീക്കമാണ് കര്‍ണാടക സര്‍ക്കാരിന്റേത്.
രാജ്യവ്യാപകമായി എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങളുമായി വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് പോകും. എന്‍.ആര്‍.സിക്കെതിരെ നിലാപാടുള്ള കേരള സര്‍ക്കാര്‍ കേരളത്തിലെ എന്‍.ആര്‍.സി വിരുദ്ധ സമരത്തെ അടിച്ചമര്‍ത്തുകയും സമരക്കാരെ ജയിലിലടക്കുകയും ചെയ്യുന്നത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മംഗളുരുവില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീല്‍, നൗഷീന്‍ എന്നിവരുടെ വീടുകളും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരേയും പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, ദേശീയ സെക്രട്ടറി റസാഖ് പാലേരി, സംസ്ഥാന സെക്രട്ടറി ജബീന ഇര്‍ഷാദ്, ഫ്രട്ടേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡണ്ട് അന്‍സാര്‍ അബൂബക്കര്‍ , ഫ്‌ട്ടേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ഷംസീര്‍ ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍
1. ഹമീദ് വാണിയമ്പലം (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട്)
2. റസാഖ് പാലേരി (വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി)
3. മുഹമ്മദ് വടക്കേക്കര (വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോഡ് ജില്ലാ പ്രസിഡണ്ട്)
4. സി.എച്ച് ബാലകൃഷ്ണന്‍ (സംസ്ഥാന ജനറല്‍ കൌണ്‍സില്‍ അംഗം)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757