featuredzero hour

സിവിക് ചന്ദ്രന്റെ രക്ഷകവേഷവും വാൻഗാഡിസവും അവിടെ വെച്ചാൽ മതി! – ഉമ്മുൽഫായിസ

1) കേരളത്തിൽ സി പി എം ഭരിക്കുന്ന സർക്കാർ എൻ ആർ എസി നടപ്പിലാക്കില്ലായെന്നു പ്രഖ്യാപിച്ചിട്ടു പോരേ സിവിക് ചന്ദ്രന്റെ വിശാല ഐക്യ ആഹ്വാനം?

2) സിവിക് ചന്ദ്രന് നോർത്ത് ഈസ്റ്റിലും നോർത്ത് ഇന്ത്യയിലും നടക്കുന്ന കാര്യങ്ങൾ അറിയില്ലത്രേ.

എന്നാൽ ഞങ്ങൾക്ക് നല്ലവണ്ണമറിയാം. ഡൽഹിയിൽ ആസാമിലെയും അരുണാചലിലെയും ത്രിപുരയിലെയും മണിപ്പൂരിലെയും വിദ്യാർഥികളോടൊപ്പമാണ് ഞങ്ങൾ പ്രക്ഷോഭ രംഗത്തുള്ളത്.

അപ്പോൾ താങ്കൾക്ക് വിവരമില്ലാത്ത കാര്യങ്ങളെപ്പറ്റി കോഴിക്കോട്ടിരുന്ന് ഉപദേശം നടത്തുന്നത് ആദ്യം നിർത്തിവെക്കണം.

3) സംഘികളുമായും ഇടതുപക്ഷവുമായും ഗാന്ധിയൻ മോഡലിൽ സംവദിക്കണം എന്ന താങ്കളുടെ നിലപാട് ഏതായാലും ഈ വിഷയത്തിൽ എടുക്കാൻ ബുദ്ധിമുട്ടുണ്ട്.

സിവിക് ചന്ദ്രന്റെ രക്ഷകവേഷവും വാൻഗാഡിസവും അവിടെ വെച്ചാൽ മതി!

#FbPost

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757