featuredzero hour

മാപ്പ് അവരുടെ അമ്മൂമ്മക്ക് കടം കൊടുത്തതാണ്, അത് തിരിച്ചു തരൂ എന്നാണോ ഇവര്‍ രാഹുലിനോട് പറയുന്നത്? – ടി.ടി ശ്രീകുമാർ

  1. രാഹുല്‍ ഗാന്ധി മാപ്പ് പറയണമത്രെ. താന്‍ അതിനു രാഹുല്‍ സവര്ക്കര്‍ അല്ല എന്നദ്ദേഹം മറുപടിയും നല്കി. എന്നാല്‍ മാപ്പിന്റെ കാര്യം പറയുമ്പോള്‍ ഓര്‍ക്കേണ്ടത് അത് കേവലം സവര്‍ക്കരില്‍ ഒതുങ്ങുന്നില്ല എന്നതാണ്. അടിയന്തിരാവസ്ഥക്കാലത്ത് മാപ്പ് പറഞ്ഞത് ആര്‍ എസ് എസ് തലവന്‍ ബാലസാഹബ് ദേവരസും വാജ്പെയിയുമാണ്. ഇത് ഞാന്‍ പറഞ്ഞതല്ല. ഹിന്ദുത്വ ഫാഷിസ്ടുകളുടെ കളിത്തോഴന്‍ സുബ്രമണ്യ സ്വാമി തന്നെ പറഞ്ഞതാണ്.

ആര്‍ എസ് എസ് ന്റെ തേര്‍വാഴ്ച ആയിരുന്നു ഇന്ത്യന്‍ തെരുവുകളില്‍ അടിയന്തിരാവസ്ഥക്കു മുന്‍പുള്ള വര്‍ഷങ്ങളില്‍. ബാലാ സാഹബ് ദേവരസ് സംഘ ചാലകനായി വന്നപ്പോള്‍ ഇന്ത്യയുടെ രാഷ്ട്രായാധികാരം കയ്യടക്കുന്നതിനു വേണ്ടി ഒരു വലതു മുന്നണി രൂപീകരിച്ചു. അതിന്റെ നേതൃത്വത്തില്‍ നടന്ന കലാപങ്ങളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥക്കു മുന്‍പ് തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അടിത്തറ പാകിയത്‌. എന്നാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ആര്‍ എസ് എസ് നിരോധിക്കുകയും ദേവരസ് അടക്കം ജയിലില്‍ ആവുകയും ചെയ്തതോടെ ആര്‍ ആര്‍ എസ് എസ്സിന്റെ നിലപാട് മാറി.

ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ ദേവരശും വാജ്പേയിയും അടക്കം പ്രയോഗിച്ചത് ആ പഴയ സവര്‍കര്‍ അടവ്. മാപ്പോട് മാപ്പ്. സുബ്രഹ്മണ്യ സ്വാമി പറയുന്നു: “It is on the record in the Maharashtra Assembly proceedings that the then RSS chief, Balasaheb Deoras, wrote several apology letters to Indira Gandhi from inside the Yerawada jail in Pune disassociating the RSS from the JP-led movement and offering to work for the infamous 20-point programme.”

സുബ്രഹ്മണ്യ സ്വാമി തുടര്‍ന്ന് പറയുന്നു: “Mr. Atal Behari Vajpayee also wrote apology letters to Indira Gandhi, and she had obliged him. In fact for most of the 20-month Emergency, Mr. Vajpayee was out on parole after having given a written assurance that he would not participate in any programmes against the Government.”

ഇതേക്കുറിച്ചും അടിയന്തിരാവസ്ഥയില്‍ ഇന്ദിരാഗാന്ധിക്ക് മുന്‍പാകെയുള്ള ദേവരസ് അടക്കമുള്ള ആര്‍ എസ് എസ് കാരുടെ മാപ്പുകളുടെ ചരിത്രത്തെ ക്കുറിച്ചും എ.ജി നൂറാനി എഴുതിയിട്ടുണ്ട്. എന്തിനു എല്ലാ ആര്‍ ആര്‍ എസ് എസ് കാരും മാപ്പ് പറയാന്‍ തുടങ്ങിയതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി പ്രിന്റ്‌ ചെയ്ത ഒരു ഔദ്യോഗിക മാപ്പ് ഫോറം തയ്യാറാക്കി അയച്ചുകൊടുത്തു:
“PRO-FORMA OF UNDERTAKING
I, Shri…………………. Detenu Class I …………….. prisoner agree on affidavit that in case of my release I shall not do anything which is detrimental to internal security and public peace. Similarly, I shall not do anything which would hamper the distribution of essential goods. So also I shall not participate in any illegal activities. I shall not indulge in any activities which is prejudicial to the present emergency.”

ജയിലില്‍ അടക്കപ്പെട്ടതോടെ അടിയന്തിരാവസ്ഥക്കു എതിരെ ഒരു വാക്ക് പോലും അവരില്‍ നിന്ന് ഉണ്ടായില്ല. സംഘടനയുടെ നിരോധനം പിന്‍വലിക്കുക, ഞങ്ങളെ പുറത്തിറക്കുക. മാപ്പ് മാപ്പ് മാപ്പ്. ഇതായിരുന്നു മുറവിളി.

ഇന്ദിരാഗാന്ധി മാപ്പും കൊടുത്തില്ല നിരോധനവും നീക്കിയില്ല. അടിയന്തിരാവസ്ഥയിലേക്ക് നയിച്ച വലതുപക്ഷ പ്രതിലോമ സമരത്തിന്‌ നേതൃത്വം കൊടുത്ത ആര്‍ എസ് എസ്, നിരോധനവും അറസ്റ്റും വന്നപ്പോള്‍ പഴയ സവര്ക്കര്‍ അടവിലേക്ക് ചുവടു മാറി. അടിയന്തിരാവസ്ഥയ്കെതിരെ ആര്‍ എസ് എസ് ഒന്നും ചെയ്തിട്ടില്ല. അവരെ പിന്നാലെ ചെന്ന് ഇന്ദിരാ ഗാന്ധി പിടികൂടുക ആയിരുന്നു. പിടിയിലായപ്പോള്‍ ആവട്ടെ ചെറുത്ത് നില്ക്കു ന്നതിനു പകരം തങ്ങളുടെ പരമ്പരാഗത ആയുധമായ മാപ്പാണ് ആര്‍ എസ് എസ് പുറത്തെടുത്തത്.

മാത്രമല്ല, ഇതേ കാര്യം പറഞ്ഞു ദേവരസ് വിനോഭ ഭാവക്കും കത്തെഴുതി. പുറത്തു വിട്ടാല്‍ സര്ക്കാരിന്റെ വികസന പരിപാടികളില്‍ എല്ലാ ആര്‍ എസ് എസ് വോളന്റിയര്മാരും സഹകരിക്കുമെന്ന് ഇന്ദിര ഗാന്ധിയെ ധരിപ്പിക്കാന്‍ അപേക്ഷിച്ചായിരുന്നു കത്ത്. ഇതാണ് അടിയന്തിരാവസ്ഥക്കു എതിരെ കാണിച്ച പോരാട്ടവീര്യം .

ഇന്ദിരാഗന്ധിയോടു മാത്രമല്ല, സഞ്ജയ്‌ ഗാന്ധിയോട് വരെ മാപ്പ് പറഞ്ഞു കാണും. ഇവരാണ് രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുന്നത്. . അല്ല സുഹൃത്തുക്കളെ, ഇനി ഈ മാപ്പ് ദേവരസ് നിങ്ങളുടെ അമ്മൂമ്മക്ക് കടം കൊടുത്തതാണ്, അത് നിങ്ങള്‍ തിരിച്ചു തരൂ എന്നോ മറ്റോ ആണോ ഇവര്‍ രാഹുലിനോട് പറയുന്നത്?

#FbPost

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757