featuredzero hour

ഹർത്താൽ നിലപാട് ; ഈ സി.പി.എമ്മുകാർ… ഫുൾ കോമഡിയാണ് – ഷഫീഖ് സുബെെദ അബ്ദുൽ ഹഖീം

സത്യത്തിൽ എന്താ പറഞ്ഞോണ്ട് വരുന്നത് ഈ സി.പി.എമ്മുകാർ… ഫുൾ കോമെഡി ആണു. കൈവെട്ടിയ ടീംസുള്ള ഹർത്താലിനു പിന്തുണകൊടുക്കാതെ തലവെട്ടിയ ടീംസ് നേതൃത്വം നൽകുന്ന ഹർത്താലിനു പിന്തുണകൊടുക്കണം എന്നല്ലെ??? മുസ്ലീങ്ങളെ പുറത്താക്കുന്ന നിയമത്തിനെതിരായ മുസ്ലീം സംഘടനകൾകൂടിയുള്ള സമരം അപകടമാണെന്നും എക്കാലവും മൃദു ഹിന്ദുത്വവും ഒറ്റും മാത്രം കൈമുതലായ മുസ്ലീം സംഘടനകളെ (മുസ്ലീം ലീഗുൾപ്പെടെ) മൂരികളെന്നും മുസ്ലീം വർഗീയവാദികളെന്നും മുസ്ലീം തീവ്രവാദികളെന്നും വിളിക്കുന്ന സി.പി.ഐ.എം നേതൃത്വം നൽകുന്ന സമരം അതി മഹത്തരം എന്നുമല്ലെ. എന്തായാലും സി.എ.ബി ബില്ലിനെതിരായ ആ അതിമഹത്ത സഖ്യത്തിന്റെ അതി മഹത്തര ഹർത്താലിനു അഭിവാദ്യങ്ങൾ. അപകടകരമായ 17ന്റെ ഹർത്താലിനു ഐക്യദാർഢ്യം അഭിവാദ്യം… അതിമഹത്തായ ഹർത്താൽ നവോത്ഥാന മതിലുപോലാകട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു…

#Fbpost

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757