featuredzero hour

ഇടതുപക്ഷമേ, നിങ്ങളോടൊപ്പം ചേരാൻ നിബന്ധനകൾ വെച്ചാൽ ഞാൻ ഇരകൾക്കൊപ്പം നിൽക്കും – ബി.എസ് ബാബുരാജ്

സഖാവെ, വൈകാരികതയും
ഒരു രാഷ്ട്രീയ പ്രശ്നമാണ്!
————————————
ഞാൻ ജീവിതത്തെ വൈകാരികമായി സമീപിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തെയും. മുസ്ലിങ്ങൾക്കൊപ്പമുള്ള ഇടപെടൽ കൊണ്ടാവും പൗരത്വ പ്രശ്നത്തെക്കുറിച്ച് ഞാൻ ദീർഘകാലമായി കേൾക്കുന്നു. ഇതിനെ കുറിച്ച് ഏറെ സംസാരിക്കുന്ന ഇതര മതസ്ഥരെ ഞാൻ അധികം കണ്ടിട്ടില്ല. അതിൽ തന്നെ കമ്യൂണിസ്റ്റുകൾ വളരെ കുറവാണ്.

ഇത്രയും മതി പൊരുതുന്ന ദലിത്-മുസ്ലിംകൾക്കൊപ്പം നിൽക്കാൻ. ഒപ്പം ഇടതുപക്ഷം രാഷ്ട്രീയശരിയുടെ ഭാഗമായി സമരത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നു. അവ തമ്മിൽ എന്തെങ്കിലും വൈരുദ്ധ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല.

‘പൊതുവായ’ നിങ്ങളെന്നെ കൂട്ടിയാൽ നിങ്ങൾക്കൊപ്പം വരാൻ ഞാൻ ആഗ്രിക്കുന്നു. പക്ഷേ നിങ്ങൾക്കൊപ്പം ചേരാൻ നിബന്ധനകൾ വെച്ചാൽ ഞാൻ ഇരകൾക്കൊപ്പം നിൽക്കും.

നിങ്ങൾക്കറിയാമോ നാട്ടിലെ എല്ലാ മുസ്ലിം സംഘടനകളും അവർക്കാവും വിധം വലിയ സമരപരിപാടികളുമായി വന്നു കഴിഞ്ഞു. പക്ഷേ, പൊതുവായവരോ? എന്തുകൊണ്ടാണ് ഈ കാലതാമസം?
സഖാവെ, അതുകൊണ്ടാണ് വൈകാരികതയും ഒരു രാഷ്ട്രീയ പ്രശ്നമാണെന്നു പറയുന്നത്.

 

#FbPost

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757