featuredzero hour

എൻ.ആർ.സി നടപടികളും കേരളം തള്ളിക്കളയണം; ഭരണ – പ്രതിപക്ഷം നയം വ്യക്തമാക്കുമോ? – അഡ്വ. അമീൻ ഹസൻ

കേരളം ഒന്നിക്കുന്ന പ്രക്ഷോഭത്തിൽ ഒരപകടം പതിയിരിപ്പുണ്ട്. അക്കാര്യത്തിൽ വ്യക്തത നൽകാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തയ്യാറാവണം.പൗരത്വ ഭേദഗതി ബിൽ പ്രത്യക്ഷത്തിൽ തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് ആർക്കും മനസ്സിലാകും.അതിനെ സുപ്രീം കോടതി രക്ഷിച്ചെടുക്കാൻ ശ്രമിച്ചാൽ പിന്നെ സുപ്രീം കോടതിയുടെ പ്രസക്തി അന്തർദേശീയമായി ചോദ്യം ചെയ്യപെട്ടേക്കും.വരാനിരിക്കുന്ന പൗരത്വ രജിസ്റ്റർ അങ്ങനെ അല്ല. അതാണ് കേരളത്തിലെ ഓരോരുത്തരെയും ബാധിക്കുക, ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുക. ഒരോ പൗരനും പൗരത്വം ഉണ്ടാകുമോ എന്ന് ഭയപ്പെടുന്ന സാഹചര്യം വരാനിരിക്കുകയാണ്. ആ നിയമം കേരളത്തിൽ നടപ്പാക്കുമോ എന്നതാണ് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടത്. പ്രതിപക്ഷനേതാവ് അതിനോട് പ്രതികരിക്കാൻ തയ്യാറാവണം. മുസ്‌ലിം ലീഗ് ആ നിയമത്തിനു എതിരാണ്, സംശയമില്ല. തെരഞ്ഞെടുപ്പ് വർഷം ആണല്ലോ വരുന്നത്, ഇപ്പോൾ തന്നെ നയം വ്യക്തമാക്കൂ, പൗരത്വ രജിസ്റ്റർ നടപടികൾ കേരളം തള്ളികളയുമെന്ന്. ഹർത്താൽ ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളെ പൈശാചിക വൽക്കരിച്ചും പോലീസിന്റെ ഇണ്ടാസുകൾ കാണിച്ചു ഭീഷണി പെടുത്തിയും നേരിടാനുള്ള ശ്രമങ്ങൾ നിർത്തി ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് പറയൂ. ഇത്തരം വ്യക്തത കുറവുകൾ തന്നെയാണ് ജനകീയ പ്രക്ഷോഭങ്ങളുടെ അനിവാര്യത വ്യക്തമാക്കുന്നത്. ഹർത്താലിന് ഐക്യദാർഢ്യം.

#FbPost

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757