featuredzero hour

ജനാധിപത്യത്തിലും ഭരണഘടനാതത്ത്വങ്ങളിലും തരിമ്പെങ്കിലും താത്പര്യമുളളവർ ജനകീയ ഹർത്താൽ വിജയിപ്പിക്കണം – സുദേഷ് എം. രഘു

17നു ഹർത്താലുണ്ടോ എന്ന് ഇന്നലെ മുതൽ പലരും നേരിട്ടും മെസേജിലും ചോദിക്കുന്നുണ്ട്. സാധാരണ, ഏതെങ്കിലും മുഖ്യധാരാ പാർട്ടികൾ ഹർത്താലിന് ആഹ്വാനം ചെയ്യുകയാണെങ്കിൽ, എല്ലാ ഹർത്താലിനും എതിരുള്ള ചിലർ പ്രതിഷേധിച്ചു പോസ്റ്റിടുമെങ്കിലും ബാക്കിയുള്ള പൊതുജനം മുഴുവൻ ഒരവധി കിട്ടുന്നതിന്റെ ആലസ്യത്തിലും സന്തോഷത്തിലും ആയിരിക്കും. ഹർത്താലുണ്ടോ എന്ന സംശയവും ഉണ്ടാവില്ല. എന്നാൽ ദലിതരോ മുസ്ലിങ്ങളോ അതുപോലുള്ള വിഭാഗങ്ങളോ ഏതെങ്കിലും വിഷയത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്താൽ ഉടൻ അതിനെതിരെയുള്ള പോസ്റ്റുകളും സംശയങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു വരാറുണ്ട്. പൗരത്വഭേദഗതി ബിൽ , പ്രാഥമികമായി മുസ്ലിങ്ങൾക്കെതിരെയാണെന്ന കാര്യത്തിൽ അതുകൊണ്ടുവന്ന ആളുകൾക്കെന്നപോലെ എതിർക്കുന്നവർക്കും സംശയമില്ലാത്ത കാര്യമാണ്. സ്വാഭാവികമായും പ്രതിഷേധം രൂപപ്പെടുക, മുസ്ലിങ്ങളിൽ നിന്നു തന്നെയായിരിക്കയും ചെയ്യും. അവരോടൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിക്കുക എന്നതാണ് ഈ നിർണായക സന്ദർഭത്തിൽ ജനാധിപത്യത്തിലും മനുഷ്യാവകാശങ്ങളിലും ഭരണഘടനാതത്ത്വങ്ങളിലും തരിമ്പെങ്കിലും താത്പര്യമുളളവർ ചെയ്യേണ്ടതെന്നു ഞാൻ കരുതുന്നു. ഈ ഹർത്താൽ അതുകൊണ്ടു തന്നെ ന്യായമാണ്. വിജയിക്കേണ്ടതുമാണ്.

കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ തന്നെ ഏറ്റെടുത്തു നടത്തുന്ന/ നടത്താൻ പോകുന്ന പ്രതിഷേധ സമരങ്ങളുടെ മുന്നോടിയായി ഈ ഹർത്താലിനെ കണക്കാക്കാം എന്നു തോന്നുന്നു. അതിനെ വിമർശിക്കയല്ല, ഒപ്പം നിൽക്കലാണ് നീതിയുടെ പക്ഷം എന്നു കരുതുന്നു.

From: Fb post.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757