featuredzero hour

ഞാൻ ഹർത്താലിനൊപ്പമാണ് – ലാലി പി.എം

ഞാൻ ലാലി പി എം

പള്ളി വീട്ടിൽ മുഹമ്മദ് ഇസ്മായീൽ ലബ്ബയുടേയും എ എം റംലാബീവിയുടെയും മകൾ. 1971 ലാണ് ജനനം. ഒട്ടും പ്രയാസമില്ലാതെ അവരുടെ മാതാപിതാക്കളുടെ പേര് കൂടി പറയാൻ പറ്റും.

71 ന് മുൻപ് വാപ്പായോ ഉമ്മായോ വോട്ട് ചെയ്തിരുന്നുവെന്നതിന് തെളിവ് തരാൻ പറ്റുമോന്നറിയില്ല. ആദ്യമായി ഇലക്ഷനും അതിന്റെ ചുവരെഴുത്തുകളും ആവേശവും നിരാശയുമൊക്കെ അനുഭവിച്ചതും മനസ്സിലാക്കിയതും 1980ലെ തെരഞ്ഞെടുപ്പിലാണ്..

ഞാനൊരു ഇന്ത്യൻ പൗരയാണെന്ന് പുതിയ രാജ്യ സാഹചര്യത്തിൽ തെളിയിക്കാൻ എന്ത് വഴിയാണുള്ളത്. ? ഇത്രനാളും മനസ്സിൽ പോലും ആലോചിക്കാതിരുന്ന ഈ പ്രശ്നം ഇന്നെന്നെ അലട്ടുന്നുണ്ട്.
ഈ അലട്ടൽ രാജ്യത്തെ മുസ്ലിങ്ങൾ ഓരോഴുത്തരും ഏറിയും കുറഞ്ഞും അനുഭവിക്കുന്നുണ്ടാവണം.

അത് കൊണ്ട് തന്നെ ഇന്ത്യയുടെ തെക്കേതലക്കൽ താരതമ്യേന സുരക്ഷിതമായൊരിടത്തു നിന്നും ഇന്ത്യൻ പൗരത്വം തുലാസിലാകുന്ന ഓരോഴുത്തർക്കു വേണ്ടിയും മനസ്സ് കൊണ്ട് ഐക്യപ്പെടേണ്ടതുണ്ട്. അവർക്കു വേണ്ടി ഉയരുന്ന ഒരു ചെറുവിരലിനെപ്പോലും ചേർത്ത് പിടിക്കേണ്ടതുണ്ട്.

ഞാൻ ഹർത്താലിനൊപ്പമാണ്. രക്തസാക്ഷി മണ്ഡപത്തിലെ ഉപവാസത്തിനും സർവ്വകക്ഷി പ്രതിഷേധങ്ങൾക്കുമൊപ്പമാണ്.

ഹർത്താൽ വിജയിപ്പിക്കുക.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757