keralanews

ജനകീയ ഹർത്താൽ വിജയിപ്പിക്കും – കൊല്ലം ജില്ല സംയുക്ത സമിതി

കൊല്ലം:പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാന വ്യാപകമായി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനകീയ ഹർത്താലിന്റെ വിജയത്തിനായി ജില്ലയിൽ കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ല് രാജ്യത്തിന്റെ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് കോഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭരണഘടന ഒരു പൗരന് അനുവദിക്കുന്ന മുഴുവൻ അവകാശങ്ങളെയുമാണ് ഈ ബില്ലിലൂടെ ചോദ്യം ചെയ്യപ്പെടുന്നതെന്നും ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കാൻ ഇത് കാരണമാകുമെന്നും കമ്മിറ്റി ആരോപിച്ചു. ഇത് അനുവദിച്ച് നൽകാൻ സാധിക്കുകയില്ല കേന്ദ്ര ഗവൺമെന്റിന്റെ ഇത്തരത്തിലുള്ള മനുഷ്യത്വ വിരുദ്ധമായ നടപടികൾക്കെതിരെ ജനാധിപത്യ ചേരികളിൽ നിന്നും പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ട് അതിന്റെ ഭാഗമായാണ് രാഷ്ട്രീയ-കക്ഷി ഭേദമന്യേ സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തിൽ വരുന്ന പതിനേഴിന് കേരളത്തിൽ ഹർത്താൽ സംഘടിപ്പിച്ചിട്ടുള്ളതെന്നും,ഇത് വിജയിപ്പിക്കാൻ മുഴുവൻ മതേതര കക്ഷികളും, പൗരന്മാരും സന്നദ്ധമാകണമെന്നും കോഡിനേഷൻ കമ്മിറ്റി അവശ്യപ്പെട്ടു. ഇന്നലെ വൈകിട്ട് നാലിന് വ്യാപരഭവനിൽ ചേർന്ന യോഗത്തിൽ ജോൺസൺ കണ്ടച്ചിറ(എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് )സലിം മൂലയിൽ (വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്)ബിജു കൊട്ടാരക്കര(ദലിത് എംപവർമെന്റ്) ഇർഷാദ് കുളപ്പാടം(പോപ്പുലർ ഫ്രണ്ട്) എസ് എം മുഖ്താർ കരുനാഗപ്പള്ളി( ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്) അജ്മൽ ഹുസൈൻ (കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്)

അൽത്താഫ് റഹീം (എസ് ഐ ഒ ജില്ലാ സെക്രട്ടറി)
ഷെമീർ ഭരണിക്കാവ്
അബ്ദുൽ അസീസ് പാരിപ്പളളി,എ.കെ ഷെരീഫ്,
ഇസ്മയിൽ ഖനി,
ഷഫീക് ചോഴിയെക്കൊടു , എന്നിവർ പങ്കെടുത്തു

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757