keralanews

ഹർത്താൽ വിജയിപ്പിക്കുക – സംയുക്ത സമിതി

തിരുവനന്തപുരം: എന്‍.ആർ.സി – പൗരത്വ ഭേദഗതി ബിൽ എന്നിവയിലൂടെ രാജ്യത്തെ വെട്ടി വിഭജിക്കാനുള്ള നീക്കമാണ് സംഘ്പരിവാർ സർക്കാർ നടത്തുന്നത്. പൗരത്വ ഭേദഗതി ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസ്സായ സന്ദർഭത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രതിഷേധമുണ്ടായിരുന്നുവെങ്കിലും വേണ്ടത്ര പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്നു വന്നില്ല. കേരളത്തിലുണ്ടായത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും സംയുക്തയോഗം ഡിസംബർ 17ന് കേരളത്തിൽ ഹർത്താല്‍ നടത്താൻ ആഹ്വാനം ചെയ്തത്. അതിന് ശേഷമാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികളുടെ പ്രക്ഷോഭങ്ങള്‍ സംബന്ധിച്ച ആലോചനകളും തീരുമാനങ്ങളുമുണ്ടാകുന്നത്. ആ പ്രക്ഷോഭങ്ങളെല്ലാം സ്വാഗതാർഹമാണ്. ഇത്തരം പ്രക്ഷോഭങ്ങൾ നിരന്തരമായി ഉണ്ടാകേണ്ടതുണ്ട്. സംഘ്പരിവാറിനെതിരെ ഉയർന്നുവരേണ്ട ബഹുജന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് കേരള ജനതയുടെ പൊതുവികാരം പ്രകടിപ്പിക്കാൻ കഴിയുന്ന സമരം എന്ന ലക്ഷ്യത്തോടെ സംയുക്ത സമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്. തികച്ചും ജനാധിപത്യപരവും സമാധാനപരവും ജനകീയവുമായിരിക്കും ഹർത്താല്‍. സംഘ്പരിവാറിന്‍റെ വിഭജന നീക്കങ്ങള്‍ക്കെതി-രെയുള്ള ജനകീയ പ്രതിരോധം എന്ന നിലയില്‍ ഈ ഹർത്താലിന് കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

ശബരിമല തീർത്ഥാടകർക്ക് യാതൊരു വിധ അസൗകര്യങ്ങളും ഉണ്ടാകില്ല. അന്ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോ മറ്റ് അടിയന്തിര ആവശ്യങ്ങൾക്കോ ഒരു തടസ്സവുമുണ്ടാകാത്ത വിധത്തിലാകും ഹർത്താൽ നടക്കുക. എന്‍.ആർ.സി-പൗരത്വ ഭേദഗതി നിയമം എന്നിവക്കെതിരെയുള്ള കേരളത്തിന്‍റെ ശക്തവും ജനാധിപത്യപരവുമായ താക്കീതായി ഡിസംബർ 17ലെ ഹർത്താലിനെ മാറ്റിയെടുക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന് ഞങ്ങള്‍ അഭ്യർഥിക്കുന്നു.

• കെ. അംബുജാക്ഷന്‍ (ദേശീയ വൈസ് പ്രസിഡണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി)
• ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി)
• അബ്ദുല്‍ മജീദ് ഫൈസി (സംസ്ഥാന പ്രസിഡണ്ട്, എസ്.ഡി.പി.ഐ)
• റോയ് അറക്കല്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഡി.പി.ഐ)
• ജെ. സുധാകരന്‍ ഐ.എ.എസ് (സംസ്ഥാന പ്രസിഡണ്ട്, ബി.എസ്.പി)
• മുരളി നാഗ (സംസ്ഥാന സെക്രട്ടറി, ബി.എസ്.പി)
• ടി. പീറ്റർ (നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം)
• സജി കൊല്ലം (വര്‍ക്കിംഗ് പ്രസിഡണ്ട്, ഡി.എച്ച്.ആര്‍.എം പാര്‍ട്ടി)
• കരമന ബയാർ (സംസ്ഥാന പ്രസിഡണ്ട്, കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ)
• കെ.എഫ് മുഹമ്മദ് അസ്‍ലം മൗലവി
• നഹാസ് മാള (സംസ്ഥാന പ്രസിഡണ്ട്, സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്)
• സാജന്‍ (സംസ്ഥാന പ്രസിഡണ്ട്, സി.എസ്.ഡി.എസ്)
• അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി (സംസ്ഥാന പ്രസിഡണ്ട്, ജനകീയ
മനുഷ്യാവകാശ പ്രസ്ഥാനം)
• അമ്മിണി കെ. വയനാട് (ആദിവാസി വനിതാ പ്രസ്ഥാനം)
• എം.എൻ. രാവുണ്ണി (പോരാട്ടം)
• സതീഷ് പാണ്ടനാട് (ജനറൽ സെക്രട്ടറി, കെ.ഡി.പി)
• എന്‍. താജുദ്ദീന്‍ (കേരള മുസ്‍ലിം ജമാഅത്ത് കൗണ്‍സില്‍)
• ഷാജി ചെമ്പകശ്ശേരി (ദലിത് എംപവർ മൂവ്മെന്‍റ്)
• സാലിഹ് കോട്ടപ്പള്ളി (സംസ്ഥാന പ്രസിഡണ്ട്, എസ്.ഐ.ഒ)
• അഡ്വ. ഷാനവാസ് ഖാന്‍ (മൈനോറിറ്റി റൈറ്റ്സ് വാച്ച്)
• അഡ‍്വ. എ.എം.കെ നൗഫല്‍ (ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍)
• പാച്ചല്ലൂർ സലീം മൗലവി (കൺവീനർ, മുസ്‍ലിം കോർഡിനേഷൻ കമ്മിറ്റി)
• അഡ്വ. പി.ഒ. ജോൺ (ചെയർമാൻ, NDLF)
• ഡോ.ടി.ടി ശ്രീകുമാര്‍
• ഡോ. ജെ ദേവിക
• പി. സുരേന്ദ്രന്‍
• കെ.കെ ബാബുരാജ്
• എന്‍.പി ചെക്കുട്ടി
• കെ.പി. ശശി
• അഡ്വ. പി.എ പൗരന്‍
• ഗ്രോ വാസു
• ഗോപാല്‍ മേനോന്‍
• അംബിക
• ‌കെ.ജി. ജഗദീഷൻ
• സി.കെ. അബ്ദുല്‍ അസീസ്
• പുരുഷന്‍ ഏലൂര്‍
• എ.എസ് അജിത്കുമാര്‍
• ഒ.പി. രവീന്ദ്രന്‍
• ഹാഷിം ചേന്ദംമ്പിള്ളി
• അജയകുമാര്‍
• വി.ആര്‍ അനൂപ്
• ഗോമതി ഇടുക്കി
• ഷെഫീക്ക് സുബൈദാ ഹക്കീം
• അഡ്വ. കുക്കു ദേവകി
• അഡ്വ. കെ.കെ. പ്രീത
• മൃദുല ഭവാനി
• ബി.എസ് ബാബുരാജ്
• ദിനു വെയില്‍
• ഡോ. ജി ഉഷാകുമാരി
• എ.എം. നദ്‍വി
• അഡ്വ.കെ. നന്ദിനി
• ജബീന ഇര്‍ഷാദ്
• എം.ജോസഫ് ജോൺ
• ഷംസീര്‍ ഇബ്രാഹീം
• വിപിന്‍ ദാസ്
• മുഹമ്മദ് ഉനൈസ്
• ‌പ്രശാന്ത് സുബ്രമണ്യന്‍

തിരുവനന്തപുരം
2019 ഡിസംബര്‍ 14

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757