zero hour

അവഗണിക്കേണ്ടത് ഹർത്താലിനെയല്ല; സിവികിനെയും അഷ്റഫ് കടക്കലിനേയും – കെ.ടി ഹുസൈൻ

കെ.ടി ഹുസൈെൻ ഫെയ്സ് ബുക്കിൽ എഴുതിയത് :

പൗരത്വ ബില്ലിനെതിരെ കേരളത്തില്‍ സംഘ പരിവാര്‍ ഒഴികെ ഏറെക്കുറെ എല്ലാവരും രംഗത്തുണ്ട്.ഓരോരുത്തരും അവരവരുടെ സമര രീതിയുമായി മുന്നോട്ട് പോകുകയും ചെയ്യുന്നുണ്ട്.ഒരു സമരവും ഇതര സമരങ്ങളെ റദ്ദ് ചെയ്യുന്നില്ല അങ്ങനെയാകാനും പാടില്ല .സമസ്ത എ പി വിഭാഗം ഇന്നലെ മലപ്പുറത്ത് പൗരത്വ ബില്ലിനെതിരെ ബഹുജന സംഗമം നടത്തി.പോപുലര്‍ ഫ്രണ്ട് കോഴിക്കോട് ഇന്നലെ പൗരത്വ റാലിയും നടത്തി.ഇന്ന് ഇകെ വിഭാഗത്തിന്റെ പരിപാടി നടക്കുന്നുണ്ട്.പതിനേഴിന് ചില രാഷ്ട്രീയ സംഘടനകളും പൗരവാകാശ പ്രവര്‍ത്തകരും ചേര്‍ന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നു .യു ഡി എഫും എല്‍ ഡി എഫും ചേര്‍ന്ന് സത്യാഗ്രഹം നടത്താനും പരിപാടിയുണ്ട് .ഇതിലെല്ലാം വ്യക്തമാകുന്നത് പൗരത്വ ബില്ലിനോടുള്ള കേരളത്തിന്റെ കടുത്ത പ്രതി ഷേധമാണ്.പക്ഷെ യു ഡി എഫും എല്‍ഡി എഫും ചേര്‍ന്ന് ഒരു പ്രതിഷേധം നടത്താന്‍ തീരുമാനിച്ചാല്‍ മറ്റാരും ഒരു പ്രതിഷേധവും നടത്തരുത് എന്നാണ് ചിലരുടെ ഉള്ളിലിരുപ്പ് .സിവിക്ക് ചന്ദ്രനും അശ്‌റഫ് കടക്കലുമാണ് മുഖ്യ ധാരാ രാഷ്ട്രീയത്തിന് പുറത്തുള്ള എല്ലാ സമരങ്ങളെയും റദ്ദ് ചെയ്യുന്ന ഇങ്ങനെ ഒരു നിലപാട് പരസ്യമായി പറഞ്ഞത്.അടുത്ത് കാലത്ത് കേരളത്തില്‍ നടന്ന ഏതെങ്കിലും സമരങ്ങളില്‍ ഇവരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതിനാല്‍ അവരെ അവഗണിക്കാവുന്നതെയുള്ളൂ.

മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുസ്‌ലിം ലീഗും അവരുടെ മുന്‍കയ്യില്ലാത്ത ഒരു സമരത്തെയും അംഗീകരിക്കില്ല .അത് അവരുടെ രാഷ്ട്രീയം .അതിനെ മുഖവിലക്കെടുക്കാന്‍ മറ്റുള്ളവര്‍ക്ക് ബാധ്യതയില്ല പൗരത്വ ബില്ല് ഒരു സത്യാഗ്രഹം കൊണ്ട് തീര്‍ക്കേണ്ട കാര്യമല്ല .അതിനാല്‍ എല്ലാവരും അവരുടെതായി നിലയില്‍ സമരം ചെയ്യട്ടെ .ആരും ആരെയും റദ്ദ് ചെയ്യാതിരുന്നാല്‍ മതി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757