featuredzero hour

തട്ടമിട്ടത്തിന്റെ പേരിൽ പൊട്ടക്കിണറ്റിലെ തവളയെന്നു വിളിച്ചവരേ, വലത്തേതലക്കൽ നിക്കുന്ന ആ പെണ്ണുണ്ടല്ലോ.. അതെന്റെ നേതാവാണ് – ആദില നാസർ

ആ വലത്തേതലക്കൽ നിക്കുന്ന പെണ്ണുണ്ടല്ലോ..എന്റെ നേതാവാണ്..അത്രമാത്രം ഇസ്ലാമോഫോബിക് ആയൊരു സവർണ ക്യാമ്പസിൽ , മൂന്നു വർഷം തന്റെ രാഷ്ട്രീയവും സ്വത്വവും ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞവളാണ്.. പാർട്ടിക്ക് യൂണിറ്റിടാൻ അനുവാദം ചോദിക്കാൻ പോയപ്പോൾ isis റിക്രൂട്ട്മെന്റിനെക്കുറിച്ചു ക്ലാസ്സെടുത്തു തന്ന കോളേജിലെ ഡിസിപ്ലിൻ കമ്മിറ്റിയെയും തട്ടമിട്ടത്തിന്റെ പേരിൽ പൊട്ടക്കിണറ്റിലെ തവളയെന്നു വിളിച്ചവരെയും നിരന്തരം തട്ടത്തിന്റെ പേര് പറഞ്ഞ് അപഹസിച്ച അധ്യാപികയെയും കള്ളക്കേസിൽ കുടുക്കി സസ്‌പെൻഷൻ കൊടുത്ത് ഒതുക്കാൻ നോക്കിയ കോളേജ് അധികാരികളെയുമെല്ലാം ഉറച്ച നിലപാടുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും തോൽപ്പിച്ചു കളഞ്ഞവളാണ്.. തളരുമ്പോഴൊക്കെ “പടച്ചോൻ കൂടെയുണ്ടെടീ..പിന്നെന്താ”ന്നും ചോദിച്ചു ചേർത്തു പിടിച്ചവളാണ്.. ഈമാനിന്റെ കരുത്തു കൊണ്ട് അത്ഭുതപ്പെടുത്തിയവളാണ്…
ആ കൂടെ നിക്കുന്നവരൊക്കെ ഹിബമാരാണ്..

മോദി-ഷാമാരോടാണ്..ഇങ്ങനെ പലതിനെയും നേരിട്ടാണ് ഞങ്ങളിവിടം വരെയൊക്കെ എത്തിയത്..നിങ്ങൾക്കൊക്കെ സങ്കൽപ്പിക്കാൻ പോലും പറ്റാത്തത്രയും കരുത്തരാണീ പെണ്ണുങ്ങള്..ആസിയയുടെയും സുമയ്യയുടെയും സൈനബുൽ ഗസലിയുടെയുമെല്ലാം ജീവിതം മാതൃകയാക്കിയ ഇവരെയൊക്കെ ഭയപ്പെടുത്തിയൊതുക്കാമെന്നത് നിങ്ങടെയൊക്കെ വ്യാമോഹം മാത്രമാണ്.. പടച്ചോന്റെ മുന്നിലല്ലാണ്ട് വേറെവിടേം തലകുനിക്കാത്തോരാണ്..അതോണ്ട് ഇങ്ങനെ ചൂണ്ടുവിരലുയർത്തി മുദ്രാവാക്യം വിളിച്ച് ഇവരൊക്കെ തെരുവുകളിൽ തന്നെ കാണും..

#FbPost

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757