Opinion

ബാബരി മസ്ജിദ് വിധിയും ഭൂരിപക്ഷത്തിന്റെ ദൈവിക അവകാശവും – കെ.കെ ബാബുരാജ്

‘ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നിര്‍ഭാഗ്യത്തിന് ഇന്ത്യന്‍ ദേശീയത ഒരു തത്വം വികസിപ്പിച്ചിരിക്കുന്നു. ഭൂരിപക്ഷത്തിന്റെ ദൈവിക അവകാശം എന്ന് അതിനെ വിളിക്കാം.’ ഡോ.ബി.ആര്‍. അംബേദ്കര്‍ ചൂണ്ടിക്കാട്ടിയ ഈ ദൈവിക അവകാശത്തെ അടിവരയിട്ടുറപ്പിക്കുകയാണ് നവംബര്‍ 9 ലെ ബാബരി മസ്ജിദിന് മേലുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിയിലൂടെ ഇന്ത്യയിലെ പരമോന്നത നീതിപീഠം ചെയ്തതെന്ന് പറയാതെ വയ്യ.

നൂറ്റാണ്ടുകള്‍ക്ക് മുന്നേ മുസ്ലിംകള്‍ ആരാധന നടത്തിയിരുന്ന ഒരു ഇടമാണ് ബാബരി മസ്ജിദ് എന്നും 1949ല്‍ അന്യായമായാണ് അവിടെ രാമവിഗ്രഹം പ്രതിഷ്ഠിച്ചതെന്നും കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതേ കണ്ടെത്തലുകളെ തന്നെ അട്ടിമറിച്ചുകൊണ്ട് ബാബരി മസ്ജിദിനു മേലുണ്ടായ അധിനിവേശത്തെ കേവലം ഭൂമിയുടെ മേലുള്ള തര്‍ക്ക വിഷയമായി ഉള്‍ക്കൊള്ളുകയാണ് കോടതി ചെയ്തത്. നാനൂറ് വര്‍ഷം മുന്‍പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം ‘അധിക ബാധ്യത’ ക്കും തെളിവ് നല്‍കാന്‍ മുസ്ലിം സംഘടനകള്‍ക്ക് കഴിഞ്ഞില്ലെന്ന ന്യായത്തില്‍, സുപ്രീം കോടതിയുടെ സവിശേഷ അധികാരമായ അനുച്ഛേദം 142 വിനിയോഗിച്ചുകൊണ്ടാണ് ഭൂരിപക്ഷ പൊതുബോധത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. ഇതിലൂടെ ഭൂരിപക്ഷ വാദം എന്ന പേരില്‍ കൃത്രിമമായി ഉണ്ടാക്കിയ നവ ഹൈന്ദവ അവകാശവാദങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കാന്‍ ബാധ്യതയുള്ള ഒരു ഉദ്യോഗസ്ഥ സംവിധാനമായി ഇന്ത്യയിലെ പരമോന്നത നീതിപീഠം മാറിയോ എന്ന സംശയമാണ് ഉയരുന്നത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ തരിമ്പും പരിഗണിക്കാത്ത ഈ വിധി ഭരണഘടനാ ധാര്‍മികത പോയിട്ട് ഭരണഘടനാ ഉത്തരവാദിത്വം പോലും ഉള്‍ക്കൊള്ളുന്നതല്ലെന്ന നിഗമനമാണ് മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ അടക്കമുള്ള പലരും മുന്നോട്ടുവെച്ചിട്ടുള്ളത്.

രാമന്‍ ജനിച്ച ഭൂമിയാണ് ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലം എന്ന ഹൈന്ദവ പൊതുബോധത്തെ പ്രമാണമായി സ്വീകരിച്ച സുപ്രീംകോടതിയുടെ നിലപാട് ചരിത്രവസ്തുതകളോട് പുറംതിരിക്കുന്നതാണെന്ന് റൊമീല ഥാപ്പര്‍ അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടുണ്ട്. പുരാവസ്തു തെളിവുകള്‍ എന്ന പേരില്‍ ഉണ്ടാക്കിയ രേഖകളും കെട്ടിച്ചമച്ചതാണെന്ന് അവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാമജന്മഭൂമിയെന്ന ഹിന്ദുത്വ പ്രചാരണത്തെ ‘ഭക്തരുടെ വികാരമെന്ന’ പേരില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ സ്വീകരിച്ചതിലൂടെ മുന്‍പേ സൂചിപ്പിച്ചതുപോലെ ഭൂരിപക്ഷ വാദം എന്ന ‘ദൈവിക അവകാശ’ത്തിനാണ് തെളിവുകള്‍ക്കും വസ്തുതകള്‍ക്കും മേലെ പ്രധാന്യം കൊടുത്തതെന്ന് പകല്‍ പോലെ വ്യക്തമാണ്. റിവ്യൂ ഹര്‍ജി കൊടുക്കുമെന്ന് മുസ്ലിം സംഘടനകള്‍ പറയുന്നുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തി വിദൂരമാകാനാണ് സാധ്യതയുള്ളത്. അഞ്ചേക്കര്‍ പകരം ഭൂമിയെന്ന വാഗ്ദാനം സ്വീകരിക്കണമോ എന്ന കാര്യവും രൂക്ഷപ്രശ്നമായി മാറിയിരിക്കുകയാണ്.

മത സൗഹാര്‍ദത്തെ ഊട്ടിയുറപ്പിക്കുകയാണ് വിധിയുടെ ലക്ഷ്യമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, വിധിപ്രസ്താവനക്ക് മുന്‍പേ തന്നെ വമ്പിച്ച സുരക്ഷാ സംവിധാനമാണ് കോടതി നേരിട്ട് ഇടപെട്ട് നടപ്പാക്കിയത്. പലയിടത്തും ഇന്റര്‍നെറ്റ് അടക്കമുള്ളവ വിലക്കിയും പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചും ഏറെക്കുറേ ഒരു കര്‍ഫ്യൂ അന്തരീക്ഷം സൃഷ്ടിച്ചു. ഇതേസമയം പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം നടത്തിയും തങ്ങളുടെ രാഷ്ട്രീയ വിജയം ആഘോഷിച്ച ഹിന്ദുത്വവാദികളെ തടഞ്ഞുമില്ല. ഇതിനൊപ്പം ഇന്ത്യയില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന മട്ടിലുള്ള നരേറ്റീവുകള്‍ സമാന്തരമായി മുഖ്യധാരാ ചാനലുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനര്‍ഥം, മതപരമായ സഹവര്‍ത്തിത്വമോ സഹിഷ്ണുതയോ അല്ല, മുസ്ലിംകളില്‍ നിന്ന് നിര്‍ബന്ധിത നിശബ്ദതയും അനുസരണയുമാണ് ഭരണകൂടം ആവശ്യപ്പെടുന്നതെന്നാണ്.

സുപ്രീം കോടതി വിധി ‘കല്ലേല്‍ പിളര്‍ന്ന’ ഒന്നാണോ? എല്ലാറ്റിനും ഉപരിയായ ശാശ്വത സത്യമായി എല്ലാ വിധികളും നിലനില്‍ക്കുമോ? ബഹുജന പ്രക്ഷോഭങ്ങള്‍ കൊണ്ടും നീതിയുക്തമായ എതിര്‍വാദങ്ങള്‍ കൊണ്ടും അവയെ തിരുത്താന്‍ കഴിയുമോ? കഴിയുമെന്ന് സമീപകാലത്തെ രണ്ട് സംഭവങ്ങള്‍ തെളിയിക്കുന്നു.

ഇന്ത്യയിലെ ദലിത് ജനതകള്‍ക്കുമേലുണ്ടാവുന്ന അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം ഉദ്ദേശിച്ചുകൊണ്ട് പാര്‍ലമെന്റ് പാസ്സാക്കി നടപ്പില്‍ വരുത്തിയ നിയമത്തില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെട്ട് ചിലമാറ്റങ്ങള്‍ വരുത്തി. ഈ മാറ്റങ്ങള്‍ ആ നിയമത്തെ തന്നെ ഫലത്തില്‍ റദ്ദുചെയ്യുന്നതിന് സമാനമായിരുന്നു. ഇതിനെതിരെ വലിയ പ്രക്ഷോഭമുന്നണികള്‍ രൂപീകരിച്ചും ഭാരത് ബന്ദ് നടത്തിയുമാണ് ദലിത് പ്രസ്ഥാനങ്ങള്‍ പ്രതികരിച്ചത്. വിവിധ ബഹുജന പ്രസ്ഥാനങ്ങളും, വിവിധ പിന്നാക്ക-മുസ്ലിം സംഘടനകളും അവരെ പിന്തുണച്ചു. തല്‍ഫലമായി വിധിയെ മറികടന്നുകൊണ്ടുള്ള നിയമനിര്‍മാണം നടത്താമെന്ന് ഗവണ്‍മെന്റ് സമ്മതിച്ചു. അതിന് മുന്‍പേ തന്നെ സുപ്രീംകോടതി തന്നെ ഇടപെട്ട് പഴയ നിയമത്തിലെ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുകയാണ

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757