Opinion

പൊതുഐക്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന വിധി – കെ.പി ശശി

ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്വത്വങ്ങളുടെ മൊത്തം ‘സ്റ്റാറ്റിസ്റ്റിക്കല്‍ നമ്പര്‍ ‘തീര്‍ച്ചയായും പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത സ്വത്വങ്ങളേക്കാള്‍ വളരെ കൂടുതലാണ്. അതിനാല്‍, പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ സ്വത്വങ്ങളുടെയും ഐക്യപ്പെടലാണ് ഭാവിയില്‍ ഇന്ത്യയുടെ സമാധാനപരമായ നിലനില്‍പ്പ് നിര്‍ണയിക്കപ്പെടുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദലിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട വംശങ്ങള്‍, നിറങ്ങള്‍, ദേശീയത എന്നിവയുടെ കൂട്ടുകെട്ടുകള്‍ ഭാവി ചരിത്രത്തിന് നിര്‍ണായക പ്രാധാന്യമര്‍ഹിക്കുന്നു. ജാതി, വര്‍ഗം, ലിംഗഭേദം, ലൈംഗികത, വിശ്വാസം, പ്രദേശം, ഭാഷ തുടങ്ങിയവ മൂലം ഉണ്ടാകുന്ന അധികാര പ്രകടനങ്ങളെ അത്തരമൊരു ഐക്യത്തോടെ മാത്രമേ നിയന്ത്രിക്കാന്‍ കഴിയൂ. ഇതിനായി, അത്തരം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാ സ്വത്വങ്ങളുടെയും പ്രതിനിധികള്‍ നീതിക്കുവേണ്ടിയുള്ള ഒരു പൊതുസമരത്തില്‍ ഒത്തുചേരുകയെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

സ്വാതന്ത്രാനന്തര ഇന്ത്യയില്‍ മതേതരത്വ ഭാവത്തില്‍ നിന്ന് ഭൂരിപക്ഷ ഹിന്ദുത്വ സംസ്‌കാരത്തിലേക്കുള്ള മുഖ്യധാരാ മനസ്സുകളുടെ മാറ്റങ്ങള്‍ മന്ദഗതിയിലുള്ളതായിരുന്നുവെങ്കിലും സുസ്ഥിരമായിരുന്നു. വിഭജന കാലഘട്ടം മുതല്‍ ബാബരി മസ്ജിദിന്റെ തകര്‍ക്കല്‍ വരെയുള്ള ഇസ്‌ലാമോഫോബിയയുടെ വളര്‍ച്ച ഇതിന്റെ ഒരു ഘട്ടമായിരുന്നു. ബാബരി മസ്ജിദിന്റെ തകര്‍ക്കലും അതിന് ഹിന്ദുത്വ വാദികളുടെ ന്യായങ്ങളും വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. അത് മാധ്യമങ്ങളിലൂടെ, എക്‌സിക്യൂട്ടിവിലൂടെ, നിയമ നിര്‍മാണ സഭകളിലൂടെ ഒടുവില്‍ ജുഡീഷ്യറിയിലൂടെയും ആ വളര്‍ച്ച ശക്തിപ്പെടുന്നു. അയോധ്യ പ്രശ്നത്തെക്കുറിച്ചുള്ള വിധി ഒരു ‘മതേതര രാഷ്ട്രത്തിന്റെ’ അളവുകോലുകള്‍ക്കുള്ളിലാണെന്നതായി തോന്നുമെങ്കിലും, വിധി സമ്പൂര്‍ണമായി ഹിന്ദുത്വ ശക്തികളുടെ കാല്‍കീഴിലേക്ക് വെച്ചുകൊടുക്കലാണ്.

ഇത് ഒരു മുസ്‌ലിം പള്ളി തകര്‍ത്ത് ഹിന്ദുക്ഷേത്രമുണ്ടാക്കുക എന്ന പ്രശ്‌നമല്ല, മറിച്ച് ഹിന്ദുത്വ ശക്തികളുടെ ആധിപത്യത്തെ മുസ്‌ലിംകളുടെ മേല്‍ മാത്രമല്ല മുഴുവന്‍ മതേതര നിലപാടുള്ളവരുടെ മേലും സ്ഥാപിച്ചെടുക്കുക എന്നതാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ അനുവദിച്ച വിശ്വാസ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുക, ഇന്ത്യയിലെ ഒരു സമൂഹത്തെ രണ്ടാം തരം പൗരന്മാരാക്കുക എന്ന പ്രശ്‌നമാണ്. ഇന്ത്യക്കാരുടെ ‘ഇന്ത്യത്വം’ പുനര്‍നിര്‍വചിക്കുക എന്നതായിരുന്നു യഥാര്‍ഥ പ്രശ്‌നം. ഗുജറാത്ത്, കണ്ഡമാല്‍ വംശഹത്യകകളിലും ഇന്ത്യയിലെ ബാബരി മസ്ജിദാനന്തര കാലഘട്ടത്തില്‍ ഹിന്ദുത്വ സേന നടത്തിയ ക്രൂരമായ നിരവധി സാമുദായിക ആക്രമണങ്ങളിലും ഇത് നാം കണ്ടു. ഓരോ വംശീയ ആക്രമണത്തിലും ക്രൂരതയുടെ സ്വഭാവം അതിന്റെ അളവിലും തീഷ്ണതയിലും വ്യത്യാസപ്പെട്ടിരിന്നു. എന്നാല്‍, ഇതാദ്യമായാണ് അത്തരം വംശീയ ക്രൂരതയുടെ ‘നിയമവിധേയമാക്കല്‍’ മുഖ്യധാരാ മനസ്സ് പരസ്യമായി അംഗീകരിച്ചത്. ഈ വിധിയിലൂടെ ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ രണ്ടാരംതരം പൗരന്മാരാണ് എന്നത് സുപ്രീം കോടതി നിയമപരമായി സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. അവശേഷിക്കുന്ന ചോദ്യം ഇതാണ്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിരുന്നില്ലെങ്കില്‍, സുപ്രീം കോടതി സമാനമായ ഒരു വിധി പ്രഖ്യാപിക്കുമോ? ആരാധനാലയത്തിന്റെ നിലനില്‍പ്പ് എന്നതുകൊണ്ട് യഥാര്‍ഥത്തില്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠം എന്താണ് അര്‍ഥമാക്കുന്നത്? ഇപ്പോഴത്തെ വിധി ഇന്ത്യന്‍ ഭരണഘടനയുടെ മതേതര തത്വങ്ങള്‍ക്കനുസൃതമാണെങ്കില്‍, അതേ ‘നിയമപരമായ’ യുക്തി ഉപയോഗിച്ച് ഒരു പള്ളി നിലകൊള്ളുന്ന സ്ഥലത്ത് ഒരു ക്ഷേത്രം നിര്‍മിക്കാന്‍ കോടതി ഇന്ത്യന്‍ സര്‍ക്കാരിനോട് ഉത്തരവിടുമോ? കൂടാതെ, അത്തരമൊരു ക്ഷേത്രം പണിയുന്നത് മതേതര ഭരണഘടന ഭരിക്കുന്ന ഒരു സര്‍ക്കാരിന്റെ ജോലിയാണോ?

മതേതര ഇന്ത്യയില്‍ ജീവിക്കുന്ന ഒരു മനുഷ്യനെന്ന നിലയില്‍ എന്നെ അസ്വസ്ഥനാക്കുന്ന മറ്റൊരു ചോദ്യം ഇതാണ്: നിയമപരമായ നീതിയെക്കുറിച്ചുള്ള സങ്കല്‍പം രൂപപ്പെടുത്തുന്നതില്‍ സമൂഹത്തിന്റെ ധാര്‍മിക മൂല്യങ്ങളുടെയും ധാര്‍മിക മാനദണ്ഡങ്ങളുടെയും പങ്കെന്ത്? ഈ മൂന്ന് മാനദണ്ഡങ്ങളിലും വിധി പരാജയപ്പെട്ടുവെന്ന് ഒരാള്‍ വാദിച്ചേക്കാം. എന്നാല്‍, സുപ്രീംകോടതിക്ക് അതിന്റെ എല്ലാ പരിമിതികളും ഉള്ളതിനാല്‍ സമൂഹത്തിന്റെ മതേതര ചിഹ്നങ്ങള്‍ സംരക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നതിനാല്‍, എന്‍ന്റെ വാദം ഇതാണ്; നിയമപരമായ സ്ഥാപനങ്ങള്‍ നീതിനടപ്പാക്കുന്നതിന് പരാജയപ്പെടുന്നു എങ്കില്‍ അത്തരം സ്ഥാപനങ്ങളുടെ സങ്കുചിത ചട്ടക്കൂടിനെ പുനര്‍നിര്‍ണയിക്കേണ്ടത് രാജ്യത്തെ പൗരസമൂഹത്തിന്റെ ബാധ്യതയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഘടനയെ പരിരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി പൗരസമൂഹം ഈ രാജ്യത്തെ എല്ലാ സമുദായങ്ങളുടെയും ക്ഷേമത്തിനും നീതിക്കുമായുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമാണിത്.

തീര നിയന്ത്രണ മേഖലയെ (സി.ആര്‍.സെഡ്) ലംഘിച്ച ആയിരക്കണക്കിന് നിര്‍മാണങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. പൗര സമൂഹത്തിന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും പങ്കാളിത്തം മൂലം അവയില്‍ കുറച്ചെങ്കിലും നിര്‍ത്തിവെപ്പിക്കാനായി. ചില സാഹചര്യങ്ങളില്‍, ഇത്തരം നിയമവിരുദ്ധ നിര്‍മാണങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ തന്നെ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, ബാബറി മസ്ജിദ് നിയമവിരുദ്ധമായ നിര്‍മാണമായിരുന്നോ? സുപ്രീം കോടതി തന്നെ ഉണ്ടാകുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇത് നിര്‍മിച്ചത്. നിലവിലെ നിയമത്തിന്റെ നിയമപരമായ നടപടികളാല്‍ അത്തരമൊരു നിര്‍മാണം അളക്കാന്‍ കഴിയുമോ? അങ്ങനെയാണെങ്കില്‍, എത്രത്തോളം? എന്ത് മാനദണ്ഡത്തില്‍? തര്‍ക്കമുന്നയിക്കപ്പെട്ട ഈ വസ്തുവിന്റെ പുരാവസ്തു, സാംസ്‌കാരിക, ചരിത്ര, ആത്മീയ അളവുകോലുകള്‍ സുപ്രീം കോടതി മറികടന്നിട്ടുണ്ടോ? ബാബരി മസ്ജിദ് വെറും ഒരു ‘നിര്‍മാണം’ അല്ലെങ്കില്‍ ‘കല്ലുകളുടെ കെട്ടിടം’ അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയുടെ യുക്തിപ്രകാരം നിയമവിരുദ്ധമായിരുന്നോ? അങ്ങനെയാണെങ്കില്‍, വ്യത്യസ്ത വിശ്വാസങ്ങളുടെ എത്ര കെട്ടിടങ്ങളെ നശിപ്പിക്കേണ്ടിവരും?

മുസ്‌ലിം രാമായണം, ആദിവാസി രാമായണം, വിവിധ ദലിത് സമുദായങ്ങളുടെ വ്യാഖ്യാനങ്ങള്‍, തായ് രാമായണം അല്ലെങ്കില്‍ അറബ് രാമായണം തുടങ്ങി നിരവധി രാജ്യങ്ങളിലെ രാമായണങ്ങള്‍ ഉള്‍പ്പെടെ ഇന്ന് ലോകത്തിലുള്ള നൂറുകണക്കിന് രാമായണങ്ങളില്‍, രാമായണത്തിന്റെ കഥയിലും പ്രദേശങ്ങളിലും നിലനില്‍പ്പിലും നിരവധി വ്യത്യാസങ്ങളുണ്ട്. അതിനാല്‍, ഏത് രാമായണമാണ് കോടതി ആശ്രയിച്ചത്, അത് എന്തുകൊണ്ട് എന്ന ചോദ്യവും ഉയര്‍ത്തണം.

യേശുക്രിസ്തു ചരിത്രത്തിന്റെ ഭാഗമായിരുന്നു, അദ്ദേഹത്തിന്റെ അസ്തിത്വത്തിന് കൃത്യമായ ഒരു ചരിത്ര കാലഘട്ടമുണ്ടായിരുന്നു. മുഹമ്മദ് നബി, ബുദ്ധന്‍, മഹാവീര്‍, ജെയിന്‍ തുടങ്ങി നിരവധി പേര്‍ ലോകത്ത് വിവിധ മതങ്ങളുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതെല്ലാം കൃത്യമായ ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍, രാമന്റെ സാന്നിധ്യം ചരിത്രത്തേക്കാള്‍ ഒരു മിത്തായിരുന്നു. അതിനാല്‍ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്തമായ പ്രദേശങ്ങളെല്ലാം രാമന്റെ കാര്യത്തിന്‍ റഫര്‍ ചെയ്യപ്പെടുന്നുണ്ട്. സുപ്രീംകോടതിയുടെ വിധി ആ അര്‍ഥത്തില്‍ രാമായണത്തിന്റെ ‘ചരിത്ര’ സത്യത്തിന്റെ ന്യായീകരണമല്ല, മറിച്ച് തായ്ലന്‍ഡിലെ രാമായണം ഉള്‍പ്പെടെ നൂറുകണക്കിന് രാമായണങ്ങളുടെ ‘ചരിത്ര’ സത്യങ്ങളുടെ ലംഘനമായിരുന്നു. ഇന്ത്യയില്‍ ഇപ്പോഴും രാവണനെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നവര്‍ ഉള്‍പ്പെടെ നിരവധി സമുദായങ്ങളുടെ ആത്മീയ വിശ്വാസ വ്യവസ്ഥകളുടെ ലംഘനമാണിത്. രാമനേക്കാള്‍ രാവണന്റെ ജന്മസ്ഥലത്തെ ആരാധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യയിലുണ്ട്.

കോടതി വിധി ബാബരി മസ്ജിദിന്റെ തകര്‍ക്കലിനെ ന്യായീകരിക്കുന്നില്ല. എന്നാല്‍, ഒരു സമുദായത്തിന്റെ വിശ്വാസത്തിനുള്ള അവകാശം നിഷേധിക്കുന്നതിലൂടെ, മസ്ജിദ് തകര്‍ത്ത കുറ്റവാളികളെ പരോക്ഷമായി ന്യായീകരിക്കുന്നു. നീതി എന്ന ആശയം കേവലം ‘നിയമപരമല്ല’, ചരിത്രപരവും ആത്മീയവും സാംസ്‌കാരികവും നരവംശശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവും സാമ്പത്തികവുമാണെന്ന ഇന്ത്യയിലെ പൊതു വ്യവഹാരം ഇവിടെ കാണണം. ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌കാരികവും ആത്മീയവുമായ വൈവിധ്യങ്ങളെ പ്രതിനിധീകരിക്കാത്ത ഒരു വിധിയെയും കാലിക പരിശോധനയില്‍ ‘നീതിപൂര്‍വകമായ വിധി’ എന്ന് വിശേഷിപ്പിക്കാനാവില്ല.

എന്നാല്‍, ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഈ ഉപഭൂഖണ്ഡത്തിലെ ഐക്യം, നീതി, ജനാധിപത്യം, മതേതര മൂല്യങ്ങള്‍ എന്നിവ പുനര്‍നിര്‍മിക്കാന്‍ പൗര സമൂഹത്തിന് എന്ത് പങ്കാണ് വഹിക്കാനാണാവുക എന്നതാണ്. മൂല്യങ്ങളുടെ വഴികള്‍ വിശകലനം ചെയ്യുന്നതിനുപുറമെ, പൗര സമൂഹത്തിന് ഒരു പ്രധാന പങ്കുവഹിക്കാനും ഐക്യം പുനര്‍നിര്‍മിക്കാനും കഴിയും. ഐക്യത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും വീണ്ടും ഉറപ്പിക്കുന്നതിനും നാം ചര്‍ച്ചചെയ്യുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളും നമ്മുടെ രാഷ്ട്രീയ ശക്തികളും എവിടെയാണ് അതുമായി യോജിക്കുന്നത്? ഭാവിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനാധിപത്യ മൂല്യങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യധാരാ മനസ്സിനെ പുനര്‍നിര്‍മിക്കാന്‍ പൗര സമൂഹം തയ്യാറാണോ? ഇത് നമ്മുടെ കാലത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചോദ്യമായി മാറുന്നു.

ഈ കോടതി വിധിയില്‍ ഇന്ത്യ എന്ന ഈ ഉപഭൂഖണ്ഡത്തിലെ ആത്മീയതയുടെ യഥാര്‍ഥ ചരിത്രത്തെ മാനിച്ചിരുന്നുവെങ്കില്‍, ഈ ഭൂമിയില്‍ ക്രിസ്തുമതം, ഇസ്‌ലാം, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവ ഉയര്‍ന്നുവരുന്നതിനുമുമ്പ് ഒരു കോടതിക്കും ഒരു രാമക്ഷേത്രത്തിന്റെയും തെളിവുകള്‍ ഹാജരാക്കാന്‍ കഴിയില്ല. വിശ്വാസങ്ങളുടെ വൈരുധ്യങ്ങള്‍ മാത്രമല്ല, മതങ്ങളുടെ സഹിഷ്ണുതയുടെയും മതങ്ങളുടെ ഐക്യത്തിന്റെയും നിരവധി രേഖകള്‍ നമുക്ക് കണ്ടെത്താനും കഴിയും. ഭാവിയില്‍ സമാധാനപരമായ നിലനില്‍പ്പിനായി ഇന്ത്യയിലെ പൗര സമൂഹം നേരിടാന്‍ പോകുന്ന വെല്ലുവിളി എല്ലാ മതവിശ്വാസങ്ങള്‍ക്കിടയിലും, മതവിശ്വാസമില്ലാത്തവര്‍ക്കിടയിലും യോജിപ്പിന്റെ ആശയങ്ങള്‍ പുനര്‍നിര്‍മിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. യുക്തിവാദം എന്നതും ഈ പ്രദേശത്തെ ഒരു പുരാതന വിഭാഗമായിരുന്നു. ഒന്നിലധികം വിശ്വാസ സംവിധാനങ്ങളുടെ ‘സഹിഷ്ണുത’യല്ല, ഒരു പരിഷ്‌കൃത ഭാവിയിലേക്ക് നമ്മെ കൊണ്ടുപോകുന്നത്. മറിച്ച് നമ്മുടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും വിശ്വാസ വ്യവസ്ഥകള്‍ക്കിടയില്‍ പരസ്പര ബഹുമാനത്തിന്റെ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ്. ഇത്തരം അര്‍ഥവത്തായ മൂല്യങ്ങളില്ലാതെ ഇന്ത്യന്‍ സമൂഹം ഒരു നാഗരികതയായി പരിണമിക്കുകയില്ല.

രണ്ടാമതായി, ചിന്താ പ്രക്രിയയുടെ അനുകൂലമായ ഒരു മാതൃകയെന്ന നിലയില്‍, ഈ രാജ്യത്തെ ജനങ്ങളെ അളക്കേണ്ടത് തെരഞ്ഞെടുപ്പ് നേട്ടങ്ങളുടെ എണ്ണമായിട്ടല്ല, മറിച്ച് ജീവിതത്തിലെ പ്രത്യേക ആവശ്യങ്ങളുമായി അതിജീവിക്കുന്ന ആത്മാക്കളായിട്ടാണ്. നിര്‍ഭാഗ്യവശാല്‍, ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും മുഖ്യധാരാ മാധ്യമങ്ങളും അവരുടെ ജന്മാവശ്യങ്ങള്‍ അംഗീകരിക്കുന്നതിനേക്കാള്‍ അവരുടെ സ്ഥിതിവിവരക്കണക്കുകളെയാണ് മാനദണ്ഡമാക്കുന്നത്. അത്തരം കണക്കുകൂട്ടലുകളില്‍ പോലും, നിര്‍ഭാഗ്യവശാല്‍, ഭൂരിപക്ഷ-ന്യൂനപക്ഷ താല്‍പര്യങ്ങളുടെ വാദങ്ങള്‍ എന്റെ യുക്തിയെ തൃപ്തിപ്പെടുത്തുന്നില്ല. ഇന്ത്യന്‍ സമൂഹം ഇപ്പോഴും ഒരു ‘ഭൂരിപക്ഷ’ വിശ്വാസത്തേക്കാള്‍ വിവിധ ‘ന്യൂനപക്ഷ’ വിശ്വാസ സംവിധാനങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നാം ശ്രദ്ധാപൂര്‍വം വിശകലനം ചെയ്യുകയാണെങ്കില്‍, ഭൂരിപക്ഷവാദത്തിന്റെ ‘ഉയര്‍ന്ന ജാതി യുക്തി’ ഇപ്പോഴും വളരെ ദുര്‍ബലമാണെന്ന് നമുക്ക് മനസ്സിലാക്കാനാവും. ഇന്ന് നമുക്കുള്ളത് ഭൂരിപക്ഷ സംഖ്യകളേക്കാള്‍ ഒരു ഭൂരിപക്ഷ അധികാര സംവിധാനമാണ്. സംഖ്യകളുടെ കാര്യം വരുമ്പോള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഐഡന്റിറ്റികളുടെ എണ്ണം മൊത്തത്തില്‍ ഏത് ഭൂരിപക്ഷ ശക്തികളേക്കാളും കൂടുതലാണ്. എന്നിരുന്നാലും, ഇവിടത്തെ അധികാര ഘടനകള്‍ ഭൂരിപക്ഷവാദത്തിന്റെ സങ്കല്‍പ്പത്തെ സഹായിക്കുന്നു.

സമാധാനം, നീതി, ഐക്യം എന്നിവക്കായി പ്രവര്‍ത്തിക്കുന്ന ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ഭാവി പരിണാമത്തിന്, മുകളിലുള്ള വാദങ്ങളെ നാം വളരെ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്വത്വങ്ങളുടെ മൊത്തം ‘സ്റ്റാറ്റിസ്റ്റിക്കല്‍ നമ്പര്‍ ‘തീര്‍ച്ചയായും പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത സ്വത്വങ്ങളേക്കാള്‍ വളരെ കൂടുതലാണ്. അതിനാല്‍, പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ സ്വത്വങ്ങളുടെയും ഐക്യപ്പെടലാണ് ഭാവിയില്‍ ഇന്ത്യയുടെ സമാധാനപരമായ നിലനില്‍പ്പ് നിര്‍ണയിക്കപ്പെടുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദലിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട വംശങ്ങള്‍, നിറങ്ങള്‍, ദേശീയത എന്നിവയുടെ കൂട്ടുകെട്ടുകള്‍ ഭാവി ചരിത്രത്തിന് നിര്‍ണായക പ്രാധാന്യമര്‍ഹിക്കുന്നു. ജാതി, വര്‍ഗം, ലിംഗഭേദം, ലൈംഗികത, വിശ്വാസം, പ്രദേശം, ഭാഷ തുടങ്ങിയവ മൂലം ഉണ്ടാകുന്ന അധികാര പ്രകടനങ്ങളെ അത്തരമൊരു ഐക്യത്തോടെ മാത്രമേ നിയന്ത്രിക്കാന്‍ കഴിയൂ. ഇതിനായി, അത്തരം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാ സ്വത്വങ്ങളുടെയും പ്രതിനിധികള്‍ നീതിക്കുവേണ്ടിയുള്ള ഒരു പൊതുസമരത്തില്‍ ഒത്തുചേരുകയെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഒറ്റപ്പെടലുകൊണ്ട്, ഒരു അടിച്ചമര്‍ത്തലിനെയും നേരിടാന്‍ കഴിയില്ല. അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന്റെ അല്ലെങ്കില്‍ മറ്റൊന്നിന്റെ അവകാശങ്ങള്‍ക്കായി തങ്ങളുടെ ഊര്‍ജം പ്രകടിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തകരും ബുദ്ധിജീവികളും ഈ യാഥാര്‍ഥ്യം മനസ്സിലാക്കേണ്ടതുണ്ട്. ഈ യുക്തി പിന്തുടരുകയാണെങ്കില്‍, യഥാര്‍ഥ ശക്തി പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് മൊത്തത്തില്‍ ഉണ്ടെന്ന് നാം കണ്ടെത്തും, അവര്‍ ഒരു ‘ന്യൂനപക്ഷം’ ആണെന്ന് തോന്നിയാലും.

അത്തരമൊരു ഐക്യം സ്വാഭാവികമായും വിഭാഗീയതയെ അലിയിക്കും, അത് അവരുടെ സ്വത്വത്തെ അടിച്ചമര്‍ത്തുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തകരുടെ ഒരു ചെറിയ വിഭാഗത്തിലെങ്കിലും മാറ്റം വരുത്തും. അത്തരമൊരു ഐക്യം സാമുദായിക ശക്തികളുടെ അക്രമത്തെ ആഘോഷിക്കുന്നതിനേക്കാള്‍ മാധ്യമങ്ങള്‍, നിയമസഭ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, വിദ്യാഭ്യാസ സമ്പ്രദായം, സാമൂഹ്യ സംഘടനകള്‍ തുടങ്ങിയ മുഖ്യധാര സ്ഥാപനങ്ങളെ കൂടുതല്‍ ജനാധിപത്യ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. മാത്രമല്ല, മുഖ്യധാരാ വിഭാഗങ്ങളുടെ മനസ്സിനെ കൂടുതല്‍ മാനുഷികമായി ശുദ്ധീകരിക്കുകയും ചെയ്യും.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757