featuredkeralanews

പ്രളയാനന്തര സഹായം; സര്‍ക്കാര്‍ വഞ്ചനക്കെതിരെ ജനസമ്പര്‍ക്ക യാത്രയുമായി വെല്‍ഫെയര്‍ പാര്‍ട്ടി

പ്രളയ ബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയിലും വഞ്ചനയിലും പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന സമ്പര്‍ക്ക യാത്ര നടത്തുന്നു. പ്രളയം കഴിഞ്ഞ് നാലുമാസമായിട്ടും പ്രളയ ബാധിത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല. പ്രളയത്തില്‍ വീട് ഉള്‍പ്പെടെ നാശനഷ്ടങ്ങള്‍ സംഭവിച്ച പല കുടുംബങ്ങളും പ്രളയാനന്തര സഹായത്തിനുള്ള അര്‍ഹരുടെ പട്ടികയില്‍ ഉള്‍പെട്ടിട്ടുമില്ല. സന്നദ്ധ സംഘടനകള്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ജനങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ള ഏക ആശ്വാസം. ഈ സാഹചര്യത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രളയ ബാധിത പ്രദേശങ്ങലിലൂടെ ജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ 30 ന് നടത്തുന്ന ജനസമ്പര്‍ക്ക യാത്രക്ക് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ല പ്രസിഡണ്ട് നാസര്‍ കീഴുപറമ്പും വൈസ് പ്രസിഡണ്ട് ഗണേഷ് വടേരിയും നേതൃത്വം നല്‍കും.

കുടിവെള്ളമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. സ്രതീകളും കുട്ടികളുമുള്‍പ്പെടെ നിരവധിപേര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. കിണര്‍ ഉപയോഗയോഗ്യമാക്കുക ടൗണിലെ ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കുക, പുനരധിവാസത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757