featuredkeralanewsRecent

ടി.ജി മോഹന്‍ദാസിനുനേരെ ഹാഡ്‌വാര്‍ഡ് മോഡല്‍ ബഹിഷ്‌കരണവുമായി കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികള്‍

ആര്‍.എസ്.എസ് നേതാവും ഭാരതീയ വിചാരകേന്ദ്രം മുന്‍ വൈസ് പ്രസിഡണ്ടുമായ ടി.ജി മോഹന്‍ദാസിനെ കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ചു. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ടി.ജെ മോഹന്‍ദാസ്. പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തെ ക്ഷണിച്ചത്. മേതതരത്തെയും ജനാധിപത്യത്തേയും പരസ്യമായി വെല്ലുവിളിക്കുന്ന ആര്‍.എസ്.എസ് പ്രചാരകനെ സര്‍വകലാശാലയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ നേരത്തേത്തന്നെ അധികൃതരെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍, പ്രതിഷേധം അവഗണിച്ചുകൊണ്ട് സര്‍വകലാശാല പരിപാടിയുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ മോഹന്‍ദാസിന്റെ പ്രബന്ധാവതരണം ബഹിഷ്‌കരിച്ചത്. മോഹന്‍ദാസ് പ്രസംഗത്തിന് വേണ്ടി എഴുനേറ്റപ്പോള്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചും മുദ്രാവാക്യം വിളിച്ചുകൊണ്ടും സെമിനാര്‍ ഹാളില്‍നിന്ന് പുറത്തേക്ക് പോവുകയായിരുന്നു.

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം

തുടര്‍ന്ന് മോഹന്‍ദാസ് പ്രബന്ധാവതരണം നടത്തിയെങ്കിലും ശേഷം നടന്ന ചര്‍ച്ചയിലും വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ ചോദ്യം ചെയ്തു. ഭരണഘടനയില്‍നിന്ന് ‘മതേതരത്വം’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന മോഹന്‍ദാസിന്റെ വാദത്തെയായിരുന്നു വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തത്. മതേതരത്വം പാശ്ചാത്യ വിദേശ സങ്കല്‍പമാണെന്നും അടിയന്തരാവസ്ഥക്കാലത്താണ് ഭരണഘടനയില്‍ സോഷ്യലിസവും മതേതരത്വവും കൂട്ടിച്ചേര്‍ത്തതെന്നും മോഹന്‍ദാസ് പറഞ്ഞു. മോഹന്‍ദാസിന്റെ പരാമര്‍ശത്തിനെതിരെ കാമ്പസില്‍ പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മതേതരത്തെ വെല്ലുവിളിക്കുന്ന ആര്‍.എസ്.എസ് നേതാവിനെ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിച്ച സര്‍വകലാശാല അധികൃതരുടെ നടപടിയില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാസര്‍ഗോഡ്‌ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.

ഹാര്‍ഡ്വാര്‍ഡ് സര്‍വകലാശാലയില്‍ ഇസ്രയേല്‍ അംബാസഡറെ ബോയ്കോട്ട് ചെയ്തുകൊണ്ടുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധം

കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹാര്‍ഡ്‌വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രഭാഷണം നടത്താന്‍ വന്ന ഇസ്രായേല്‍ അംബാസഡര്‍ ഡാനി ഡയേലിന്റെ പ്രസംഗം വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ചിരുന്നു. ഈ മാതൃകയിലാണ് കാസര്‍കോഡ് കേന്ദ്ര സവര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ടി.ജി മോഹന്‍ദാസിന്റെ പ്രസംഗം ബഹിഷ്‌കരിച്ചത്. ഹാര്‍ഡ്‌വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയകളിലടക്കം വലിയ പ്രചാരണം നേടിയിരുന്നു. കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധവും ഇത്തരത്തില്‍ വലിയ പ്രചാരണം നേടിക്കൊണ്ടിരിക്കുകാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757