keralanewsRecent

വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് സ്വര്‍ണ്ണവള സംഭാവന നല്‍കി വീട്ടമ്മ

വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിലേക്ക് സ്വര്‍ണ വള സംഭാവനയായി നല്‍കി വീട്ടമ്മ. മലപ്പുറം ജില്ലയിലെ വെളിയങ്കോട് സ്വദേശി എം.എ സുബൈദയാണ് സ്വര്‍ണ്ണവള സംഭാവനയായി നല്‍കിയത്. ഇത് മൂന്നാം തവണയാണ് സുബൈദ ഇത്തരത്തില്‍ സ്വര്‍ണ്ണവള സംഭാവനയായി നല്‍കുന്നത്. പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന് പൊന്നാനി മണ്ഡലം പ്രവര്‍ത്തകര്‍ക്കൊപ്പം സുബൈദയുടെ വീട്ടിലെത്തിയ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജന.സെക്രട്ടറിയുമായ ഗണേഷ് വടേരിക്കാണ് സ്വര്‍ണ്ണവള കൈമാറിയത്. മണ്ഡലം പ്രസിഡണ്ട് കാസിം, മണ്ഡലം കളക്ഷന്‍ കവീനര്‍ നാസര്‍ ബാബു, മണ്ഡലം സെക്രട്ടറി ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757