keralanewspravasiRecentzero hour

വൈവിധ്യങ്ങള്‍ തകര്‍ത്താല്‍ ഇന്ത്യ എന്ന സങ്കല്‍പം ഇല്ലാതാകും – സച്ചിദാനന്ദന്‍

വൈവിധ്യങ്ങള്‍ തകര്‍ത്താല്‍ ഇന്ത്യ എന്ന സങ്കല്‍പം ഇല്ലാതാകുമെന്ന് കവി സച്ചിദാനന്ദന്‍. വെല്‍ഫെയര്‍ കേരള കുവൈത്ത് ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

സച്ചിദാനന്ദന്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്:
ഭരണഘടന വിഭാവനം ചെയ്യുന്ന സാംസ്‌കാരിക മൂല്യങ്ങളെയും വൈവിധ്യങ്ങളെയും തകര്‍ക്കുന്നതോടെ ആര്‍ഷ ഭാരതം എന്ന സങ്കല്‍പം തന്നെയാണ് ഇല്ലാതാകുന്നത്. വൈവിധ്യമാര്‍ന്ന ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ ഫാഷിസ്റ്റ് ശക്തികള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഉച്ചത്തില്‍ തുറന്നു സംസാരിക്കുക എന്നതാണ് ഏറ്റവും വലിയ ജനാധിപത്യം. തെരഞ്ഞെടുപ്പില്‍ ജയിച്ചതു കൊണ്ടുമാത്രം ഒരാള്‍ ജനങ്ങളുടെ യഥാര്‍ഥ പ്രതിനിധിയാകുന്നില്ല. എത്രകണ്ട് ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നുവോ അത്രത്തോളം മാത്രമേ ജനപ്രതിനിധിയെന്ന സ്ഥാനത്തിന് അര്‍ഹതയുള്ളൂ.

തെരഞ്ഞെടുപ്പല്ല ജനാധിപത്യം. രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്‌തെന്നതാണ് യഥാര്‍ഥ ജനാധിപത്യം. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് ജനാധിപത്യമല്ലെന്ന പറയുന്നവരുടെ നാടായി ഇന്ത്യ മാറുകയാണ്. ശാസ്ത്രത്തിന്റെ സമ്പൂര്‍ണ നിരാകരണമാണ് ഇന്ത്യയില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഐതിഹ്യങ്ങളും പുരാണങ്ങളൂം മിത്തുകളും ശാസ്ത്രമായി വിശേഷിപ്പിക്കപ്പെടുന്നു. കേവല കവിഭാവനകളെപ്പോലും യാഥാര്‍ഥ്യമെന്നാണ് പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷ അഭിപ്രായം സഹിക്കാനുള്ള സഹിഷ്ണുത പോലും ഭരിക്കുന്നവര്‍ക്ക് ഇല്ലാതായി. മാധ്യമങ്ങളുടെയും എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. അടിയന്തരാവസ്ഥ ദുരുപയോഗം ആയിരുന്നുവെങ്കിലും അത് പ്രഖ്യാപിച്ചതിന് പിന്നില്‍ നിയമത്തിന്റെ പിന്‍ബലമുണ്ട്. എന്നാല്‍, ഇന്നിപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757