keralanews

ശുചിത്വമിഷന്‍ ആക്രി തൊഴിലാളികളെ പരിഗണിക്കണം – എഫ്.ഐ.ടി.യു

മലപ്പുറം/ എടക്കര: ശുചിത്വ മിഷന്റെ പദ്ധതികളില്‍ ആക്രി തൊഴിലാളികളെ പരിഗണിക്കണമെന്ന് എഫ്.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് ജോണ്‍ പറഞ്ഞു. ഖരമാലിന്യ സംസ്‌കരണത്തിന് സ്തുത്യര്‍ഹമായ സേവനമാണ് ആക്രി തൊഴിലാളികള്‍ നിര്‍വഹിക്കുന്നത്. എന്നാല്‍, ആക്രി തൊഴിലാളികളോട് വലിയ അവഗണനയാണ് സര്‍ക്കാറുകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. കേരള സ്‌ക്രാപ്പ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എഫ്.ഐ.ടി.യു) മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ മിഷന്‍ പദ്ധതികള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നത് അംഗീകരിക്കാനാവില്ല. ആക്രി തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡുകള്‍ രൂപീകരിച്ച് ആവശ്യമായ പരിഗണന നല്‍കണമെന്നും ജോസഫ് ജോണ്‍ പറഞ്ഞു. എടക്കര വ്യാപാരഭവനില്‍ നടന്ന സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം എം.ഐ റഷീദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി തസ്‌ലീം മമ്പാട്, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് ആരിഫ് ചുണ്ടയില്‍, കേരള സ്‌ക്രാപ്പ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസല്‍ തിരൂര്‍ക്കാട്, അസ്‌ലം കല്ലടി, ഹസ്സന്‍ മരുത, ഹംസ ഉലുവാന്‍, ഷാജഹാന്‍ ചുങ്കത്തറ, ഷൗക്കത്ത് വഴിക്കടവ് , രാജന്‍ മലപ്പുറം, ഗഫൂര്‍ ഒതുക്കുങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757