interviewkeralanewspravasizero hour

സി.പി.എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനം ശബരിമല വിഷയത്തിലുണ്ടായ നഷ്ടം നികത്താന്‍ – കെ.എ ശഫീഖ്

സി.പി.എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനം ശബരിമല വിഷയത്തില്‍ ഉണ്ടായ നഷ്ടം നികത്താനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ശഫീഖ് പറഞ്ഞു. കുവൈത്തില്‍ പ്രവാസി സംഘടനയായ വെല്‍ഫെയര്‍ കേരളയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖം:
മാവോവാദികള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് ഇസ്‌ലാമിക തീവ്രവാദ സംഘടനകളാണെന്ന സി.പി.എം നേതവിന്റെ പ്രസ്താനയോട് വെല്‍ഫെയര്‍ പാര്‍ട്ടി എങ്ങിനെയാണ് പ്രതികരിക്കുന്നത്?

സി.പി.എം നേരിടുന്നത് പ്രത്യയശാസ്ത്ര ശൂന്യതയാണ്. പ്രത്യയശാസ്ത്രത്തിലൂന്നിയുള്ള
വ്യക്തമായ രാഷ്ട്രീയത്തിന് പകരം അവര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത് അതത് സമയത്തെ സാധ്യത വിലയിരുത്തിയുള്ള പ്രായോഗിക രാഷ്ട്രീയ നിലപാടുകളാണ്. ജാതി സമവാക്യം, മത ജനസംഖ്യ എന്നിവയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ കളികളാണ് അവര്‍ നടത്തുന്നത്. ശബരിമല വിഷയത്തിലുണ്ടായ നഷ്ടം നികത്താനാണ് അവര്‍ ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിക്കുന്നത്. എ വിജയരാഘവന്‍, പി. മോഹനന്‍, പി. ജയരജന്‍ തുടങ്ങിയവരുടെ പ്രസ്താവനകള്‍ യാദൃശ്ചികമല്ല. ഒരുഘട്ടത്തില്‍ ബി.ജെ.പി/ഇടതുപക്ഷം എന്ന ബൈനറിയുണ്ടാക്കാന്‍വരെ അവര്‍ ശ്രമിച്ചു. ഏതെങ്കിലും സംഘടനകളെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് അവര്‍ക്ക് ഒഴിയാനാവില്ല.

ഇടതുപക്ഷ ഭരണകൂടത്തിന്റെ മാവോവാദി വേട്ടയും കരിനിയമം ചുമത്തലും എങ്ങനെ കാണുന്നു?
തികഞ്ഞ അന്യായമാണത്. ഒരാള്‍ ഇന്ത്യന്‍ നിയമം അനുസരിച്ചുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാത്ത കാലത്തോളം എന്തുചിന്തിച്ചു, എന്തുവായിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനവില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്.

നാഗ്പൂരില്‍നിന്ന് നിയന്ത്രിക്കുന്ന പൊലീസാണ് കേരളത്തിലുള്ളതെന്ന് താങ്കള്‍ പരാമര്‍ശിച്ചിരുന്നു. ഈ ആരോപണത്തിന്റെ അടിസ്ഥാനമെന്താണ്?

കേരള പൊലീസിന്റെ ഓരോനീക്കവും ഇതിന് തെളിവാണ്. ഫൈസല്‍ വധക്കേസില്‍ നിസ്സാരതെളിവ് ചുമത്തിയും ഗൂഢാലോചനയിലേക്ക് പൊകാതെയും പ്രതികളെ രക്ഷിച്ചു. റിയാസ് മൗലവി വധം, ഹാദിയ സംഭവം, ഘര്‍വാപസി, ഗുരുജി മനോജിന്റെ പീഡനകേന്ദ്രം തുടങ്ങി ഒരുപാട് ഉദാഹരണങ്ങള്‍ പറയാനുണ്ട്. ഇതിലെല്ലാം പൊലീസ് നടപടിയുടെ ഗുണഭോക്താക്കള്‍ സംഘ്പരിവാറാണ്. അമിത് ഷാക്ക് ക്ലീന്‍ചിറ്റ് നല്‍കി ലോക്‌നാഥ് ബെഹ്‌റയും സിറാജുന്നീസ കേസില്‍ ആരോപണവിധേയനായ രമണ്‍ ശ്രീവാസ്തവയുമാണല്ലോ പൊലീസിനെ നിയന്ത്രിക്കുന്നതും ഉപദേശിക്കുന്നതും. സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത് പൊലീസില്‍ സംഘ്പരിവാര്‍ സെല്‍ പ്രവര്‍ത്തിക്കുന്നു എന്നാണ്. പൊലീസിനെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ പിണറായി സര്‍ക്കാര്‍ എന്താണ് ചെയ്തത്. സംഘ് അജണ്ടകള്‍ നടപ്പാക്കുന്നവരെയാണ് ഉപദേശകരായി നിയമിക്കുന്നത്. അപ്പോള്‍ ഇത് സര്‍ക്കാര്‍ നയമാണെന്ന് പറഞ്ഞാല്‍ കുറ്റപ്പെടുത്താനിവില്ല. പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയന്‍ രാജിവെക്കട്ടെ. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേരെയാണ് കേരള പൊലീസ് വെടിവെച്ച് കൊന്നത്.

ജനാഭിപ്രായത്തെ മാനിക്കുക എന്നത് ജനാധിപത്യത്തിലെ ഒരു മര്യാദയാണ്. മുന്‍കാലങ്ങളില്‍ ഭരണകൂടങ്ങള്‍ ഇതുപാലിച്ചിരുന്നു. വലതുപക്ഷ കോര്‍പറേറ്റ് നയം ഉണ്ടായിരിക്കേതന്നെ മുന്‍ സര്‍ക്കാറുകള്‍ പ്രതിഷേധത്തിന് ചെവികൊടുത്തിരുന്നു. ഇപ്പോള്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരും കേരളത്തിലെ പിണറായി സര്‍ക്കാരും ഏന്ത് ജനവിരുദ്ധ പദ്ധതിയാണെങ്കിലും എതിര്‍പ്പുകള്‍ വിഷയമാക്കാതെ ഞങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുുകയാണ്. ഗെയില്‍ അടക്കമുള്ള വികസന വിഷങ്ങളില്‍ ഇടതു സര്‍ക്കാരിന്റെ നയമാണത്. ജനത്തെ അവഗണിച്ച് ദീര്‍ഘകാലം മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിയില്ല.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757