zero hour

ഭരണകൂട ഭീകരതയെ ‘മാഷാഅള്ളാ’ സ്റ്റിക്കറൊട്ടിച്ച് മറച്ചുവെക്കാന്‍ നോക്കണ്ട – ഹമീദ് വാണിയമ്പലം

മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്‌ലിം തീവ്രവാദ സംഘടനകളാണെന്ന സി.പി.ഐ.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്റെ പ്രസ്താവന ഏഴ് മാവോവാദികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നുതള്ളിയതിനെ മറച്ചുവെക്കാന്‍ മതിയാവില്ല. പ്രസ്താവന കുമ്മനം രാജശേഖരന്‍ ശരിവെക്കുന്നതോടെ സി.പി.എമ്മിനും ആര്‍.എസ്.എസിനും ഒരേ ശബ്ദമായി മാറുകയാണ്. ഇരുപത്തഞ്ച് വര്‍ഷമായി കേരളത്തില്‍ മാവോവാദികള്‍ ആരെയും വധിച്ചിട്ടില്ല. പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി സി.പി.എമ്മും ആര്‍.എസ്.എസും കണ്ണൂരില്‍ മാത്രം കൊന്നുതള്ളിയ മനുഷ്യരുടെ കണക്ക് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. ടി.പി ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയപ്പോഴും അത് മൂടിവെക്കുന്നതിന്, കൊലക്കുപിന്നില്‍ മുസ്‌ലിം തീവ്രവാദം ആരോപിച്ചതും ‘ മാഷാഅള്ളാ ‘ സ്റ്റിക്കറൊട്ടിച്ചതും കൊലപാതക രാഷ്ട്രീയത്തിന്റെ മാസ്റ്റര്‍ ബ്രെയിനായ സി.പി.എം തന്നെയായിരുന്നു. ഭരണകൂട ഭീകരതയെ മറച്ചുവെക്കാന്‍ നടത്തുന്ന വൃഥാ വ്യായാമം മാത്രമാണ് മത തീവ്രവാദ ആരോപണമെന്ന് സി.പി.എം തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് നല്ലത്. മൃദുഹിന്ദുത്വവും കോര്‍പറേറ്റ് ചങ്ങാത്തവും സംഘ്ഭീതിയും ഒന്നുചേര്‍ന്ന് എല്‍.ഡി.എഫ് ഭരണം കേരളത്തിന്റെ ഇടതുപൊതുബോധത്തെയാണ് നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുന്നത്. നിലപാട് കൊണ്ടുമാത്രം സ്വയംരക്ഷ തീര്‍ക്കുന്ന സി.പി.ഐയെ തല്‍ക്കാലം നമുക്ക് വെറുതേവിടാം. എല്ലാം കേരള ജനത തിരിച്ചറിയുന്നുണ്ട്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757