keralanewszero hour

ഷെഹ് ല ഷെറിന്റെ മരണം: നാളെ ഫ്രറ്റേണിറ്റിയുടെ വിദ്യാഭ്യാസ ബന്ദ്

സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ്സ് മുറിയില്‍ ഷെഹ് ല ഷെറിന്‍ എന്ന അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരുടെയും ആശുപത്രി ജീവനക്കാരുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്താന്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ഷംസീര്‍ ഇബ്രാഹിം ആഹ്വാനം ചെയ്തു. പാമ്പുകടിയേറ്റ വിവരം കുട്ടി അധ്യാപകരോട് പറഞ്ഞിട്ടും തക്കസമയത്ത് പ്രാഥമിക ചികിത്സ നല്‍കാനോ ആശുപത്രിയില്‍ എത്തിക്കാനോ  അവര്‍ തയ്യാറായിരുന്നില്ല. വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ വായാടിത്തം അവസാനിപ്പിച്ച് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ശംസീര്‍ ഇബ്രാഹിം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757