keralanews

തൊഴിലാളി സംഘടനകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം – അഡ്വ. തമ്പാന്‍ തോമസ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഡ്വ. തമ്പാന്‍ തോമാസ്. എഫ്.ഐ.ടി.യു നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രസ്സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച യൂണിയനുകളുടെ ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കടുത്ത തൊഴിലില്ലായ്മയിലൂടെയും സാമ്പത്തിക പ്രതിസന്ധിയിലൂടെയും കടന്നുപോകുന്ന സാഹചര്യത്തില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റുകൊണ്ടും തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തും കോര്‍പറേറ്റുകള്‍ക്ക് പാദസേവ ചെയ്തുകൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള കാര്‍ഷിക വ്യവസായ തൊഴില്‍ മേഖലകളിലെ ചെറുതും വലുതുമായ തൊഴിലാളി പ്രസ്ഥാനങ്ങള്‍, കര്‍ഷകരും ചെറുകിട കച്ചവടക്കാരും തുടങ്ങി സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളും കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങള്‍ക്കെതിരെയുള്ള സമരമുഖത്താണ്. ഈ സമര പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തുവാന്‍ മുഴുവന്‍ തൊഴിലാളികളും ഒരുമിച്ചു നില്‍ക്കുക മാത്രമേ വഴിയുള്ളൂ എന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ചൂണ്ടിക്കാട്ടി.

2020 ജനുവരി എട്ടിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച്, എച്ച്.എം.സ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. തമ്പാന്‍ തോമസ്, എന്‍.ടി.യു.ഐ സംസ്ഥാന പ്രസിഡണ്ട് ശ്രീകുമാര്‍, എസ്.ടി.യു സംസ്ഥാന സെക്രട്ടറി മാഹിന്‍ അബുബക്കര്‍, എന്‍.എല്‍.സി സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖരന്‍ കൂത്താട്ടുകുളം, എ.ഐ.സി.സി.ടി.യു സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോണ്‍സണ്‍ അമ്പാട്ട്, കെ.എസ്.ടി.എം സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ബഷീര്‍, വി.കെ.കെ.എസ് സംസ്ഥാന പ്രസിഡണ്ട് പരമാനന്ദന്‍ മങ്കട, സി.ടി.ടി.യു വൈസ് പ്രസിഡണ്ട് ആഷിഖ്, സി.എഫ്.ടി.യു.ഐ സെക്രട്ടറി സിസ്റ്റര്‍ സാലി, ഐ.എന്‍.എ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ശിഹാബ്, എ.എസ്.ഇ.ടി സംസ്ഥാന സെക്രട്ടറി സതീഷ് കുമാര്‍, ഷോപ്‌സ് ആന്റ് അദര്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിനിധി സാജിദ ഷജീര്‍, ടെയ്‌ലറിംഗ് ആന്റ് ഗാര്‍മെന്റ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍, എച്ച്.ഇ.ടി.എം സംസ്ഥാന സെക്രട്ടറി മുജീബ്, കേരള സ്‌ക്രാപ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് മോഹന്‍ സി മാവേലിക്കര, കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് സി.എച്ച് മുത്തലിബ് എന്നിവര്‍ ചര്‍ച്ച സംഗമത്തില്‍ സംസാരിച്ചു. എഫ്.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം ജോസഫ് ജോണ്‍ സ്വാഗതവും അസെറ്റ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ബിലാല്‍ ബാബു വിഷയാവതരണവും നടത്തി. സംസ്ഥാന ട്രഷറര്‍ പി ലുഖ്മാന്‍ നന്ദിയും പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757