zero hour

ടോള്‍ കൊള്ളക്ക് മറ്റൊരു മുഖവുമായി ഫാസ്ടാഗ്; പാലിയേക്കരയില്‍ കുടുംബം സഞ്ചരിച്ച വാഹനം തടഞ്ഞുവെച്ചു

പാതകളില്‍ ഓട്ടോമാറ്റിക്കായി ചുങ്കം ഈടാക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ഡിസെബര്‍ ഒന്നുമുതല്‍ വില്‍ക്കുന്ന എല്ലാ നാലുചക്രവാഹനങ്ങളിലും ഫാസ്ടാഗ് നിര്‍ബന്ധമാണെന്ന് റോഡ് ഗതാഗത മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫാസ്ടാഗിന്റെ വരവോടുകൂടി ടോള്‍ പിരിക്കുന്നതിന് ടോള്‍പ്ലാസകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്ന അവസ്ഥ ഒഴിവാക്കും എന്നാണ് അവകാശപ്പെടുന്നത്. ടോള്‍ ഓണ്‍ലാന്‍-ഡിജിറ്റല്‍ സംവിധാനത്തിലൂടെ മുന്‍കൂര്‍ അടക്കാമെന്നതാണ് മറ്റൊരു സൗകര്യമായി പറയുന്നത്. എന്നാല്‍, ഫാസ്ടാഗ് അക്കൗണ്ടില്‍ അവശ്യത്തിന് പണമുണ്ടായിട്ടും വാഹനം കടത്തിവിടാതെ മണിക്കൂറോളം കുടുംബത്തെ തടഞ്ഞുവെച്ചു. പ്രതിഷേധത്തിനൊടുവില്‍ വാഹനം കടത്തിവിടുകയായിരുന്നു. ചങ്ങരംകുളം സ്വദേശിയും പൊതുപ്രവര്‍ത്തകനും വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ല ട്രഷററുമായ ശാക്കിര്‍ ചങ്ങരംകുളത്തേയും കുടുംബത്തേയുമാണ് കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചത്.
വിഷയത്തില്‍ ശാക്കിര്‍ ചങ്ങരംകുളം ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് :
ഇന്നലെ നവംബര്‍ 15 വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുവാറ്റുപുഴയിലേക്ക് പോകുമ്പോള്‍ പാലിയേക്കര ടോള്‍ ബൂത്തിലെ ഫാസ്ടാഗ് കൗണ്ടറില്‍ അഞ്ഞൂറ് രൂപ കൊടുത്ത് എന്റെ വാഹനം രെജിസ്റ്റര്‍ ചെയ്യുകയും ടോളില്‍ ഉപയോഗിക്കാനുള്ള ഫാസ്ടാഗ് കരസ്ഥമാക്കുകയും ചെയ്തു. 100 രൂപ ടാഗിന്റെ വിലയും, 200 രൂപ ഡിപ്പോസിറ്റാണ് എന്നും ജീവനക്കാര്‍ പറഞ്ഞു. ബാക്കി വരുന്ന 200 രൂപയാണ് നമുക്ക് ടോളിന്നായി ഉപയോഗിക്കാന്‍ കഴിയുക.

ഡിസംബര്‍ ഒന്ന് മുതല്‍ ഫാസ്ടാഗില്ലാതെ ടോള്‍ കടക്കാന്‍ കഴിയില്ലാ എന്ന നിയമം വരുന്നതോട് കൂടി കോടിക്കണക്കിന് വാഹനങ്ങള്‍ രാജ്യത്ത് ടാഗ് എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഓരോ വാഹന ഉടമകളില്‍ നിന്നും 200 രൂപ നിക്ഷേപമായി വാങ്ങുമ്പോള്‍ കിട്ടുന്ന കോടിക്കണക്കിന് രൂപയും അതിന്റെ പലിശയും കൂട്ടി കിട്ടുന്ന ഭീമമായ സംഖ്യ അധികൃതരുടെ കാവലില്‍ തന്നെ രാജ്യത്ത് പച്ചവെളിച്ചത്തില്‍ കൊള്ളയടിക്കപ്പെടുകയാണ്.
ഫാസ്ടാഗ് എന്നത് രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്ന പുതിയ തരം കൊടും കൊള്ളയാണ്, ചൂഷണമാണ്. സ്വകാര്യ കുത്തക മുതലാളിമാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുക്കുന്ന ശുദ്ധതട്ടിപ്പ്.

ശാക്കിര്‍ ചങ്ങരംകുളം

ജീവനക്കാര്‍ പറഞ്ഞത് പ്രകാരം ഇരുനൂറ് രൂപ ഫാസ്ടാഗ് അക്കൗണ്ടില്‍ ബാലന്‍സുള്ള എന്റെ വാഹനം ഇന്ന് 16 ശനിയാഴ്ച്ച മുവാറ്റ്പുഴയില്‍ നിന്ന് തിരിച്ച് ചങ്ങരംകുളത്തേക്ക് വരുമ്പോള്‍ 45 മിനിട്ട് പാലിയേക്കര ടോള്‍ ബൂത്തില്‍ പിടിച്ച് വെച്ചു. ഇരുനൂറ് രൂപ ബാലന്‍സുണ്ടായിട്ടും ടോള്‍ പ്ലാസ കടത്തിവിടാതെ ഭാര്യയും മക്കളുമടക്കം ഒരു മണിക്കൂറോളം സമയം ബൂത്തില്‍ കിടക്കേണ്ടി വന്നു. എന്തിനായിരുന്നു അഞ്ഞൂറ് രൂപ വാങ്ങി ടാഗ് വാഹനത്തില്‍ പതിച്ചത് എന്നറിയില്ല… കഷ്ടം…! ഗുണ്ടാസംഘമാണ് പാലിയേക്കരയിലുള്ളത്. പിടിച്ച് പറിയും, ഭീഷണിപ്പെടുത്തലുമാണ് ടോള്‍ ബൂത്തില്‍ നടക്കുന്നത്. ഒരു മണിക്കൂറോളം ടോള്‍ ബൂത്തിലെ ഒരു ലൈന്‍ സ്തംഭിച്ചിട്ടും പോലീസ് തിരിഞ്ഞ് നോക്കാത്തത് അതിശയോക്തിയായി തോന്നി… അവസാനം അവരുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങുന്നില്ലാ എന്ന് കണ്ടപ്പോള്‍ 45 മിനുട്ടിന് ശേഷം മാത്രമാണ് നിരുപാധികം അവര്‍ എന്റെ വാഹനം തുറന്ന് വിടേണ്ടി വന്നത്…

പറഞ്ഞ് വന്നത് ഡിസംബര്‍ ഒന്നിന് ഫാസ്ടാഗ് നിര്‍ബര്‍ന്ധമാകുന്നതോട് കൂടി നമ്മുടെ ടോള്‍ പ്ലാസകള്‍ യുദ്ധക്കളമാകും, പ്രത്യേകിച്ച് തൃശൂര്‍ പാലിയേക്കര… ഫാസ്ടാഗ് എന്ന മറ്റൊരു കൊടും കൊള്ളയും, ഗുണ്ടാവിളയാട്ടവും കൂടി സര്‍ക്കാര്‍ സ്‌പോണ്‍ഷര്‍സിപ്പല്‍ തെരുവില്‍ ആരംഭിക്കാനിരിക്കുന്നു… നാം പ്രതികരിച്ചേ മതിയാകൂ…

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757