cultural

താഴ്‌വര – കവിത / അനീഷ് പാറമ്പുഴ

താഴ്‌വര 

ബാബ ഛോട്ടിക്ക് *
പുല്ല് കൊടുക്കണം
ഞാന്‍ ഇപ്പോ വരാം
കാടിനുള്ളില്‍ പഴങ്ങള്‍ കാണും

ഇരപിടിക്കാന്‍ പതുങ്ങിയിരിക്കുന്ന
പാമ്പിനെ പോലെ
ദേവസ്ഥാന്‍
അനങ്ങാതെ കിടന്നു
ലിംഗത്തിന്റെ രൂപമായിരുന്നു
ദൈവത്തിന്.

ഓരോ ബോധം വരലുകളിലും
ഛോട്ടിയെ കാണാം
എന്നാകുമോ
നീ കരുതിയത്

ചതച്ചരക്കപ്പെട്ട ചുണ്ടുകളിലെ
നാടോടി ഗാനം അവരുടെ
ചെവികളില്‍ വീണില്ലേ
അവരെ ഛോട്ടി എന്നാണോ
നീ വിളിച്ചത്
അതോ ബാബയെന്നോ

തണുത്തുറഞ്ഞ ദാല്‍ പോലെ
ചോര തളംകെട്ടിനിന്നുകാണും ചെവിക്കിരുവശവും

കശ്മീര്‍ ഉള്ളില്‍ തിളച്ച് മറിയുന്ന
ലാവ പേറുന്നൊരു അഗ്നിപര്‍വതമാണ്

എത്ര നരബലികള്‍
കണ്ണീര്‍ നിലവിളികള്‍
ഈ ചോരയും അതിലേക്ക്

ഇത് നിന്റെ ഭൂമിയാണ്
പുല്ലിലുടെ പുഴുവിലൂടെ പുഴയിലൂടെ
നീ ഉയര്‍ത്തെഴുന്നേല്‍ക്കണം പൊന്നേ…

*ഹിന്ദു വര്‍ഗീയവാദികള്‍ ക്രൂരമായി ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ ബക്കര്‍വാള്‍ നാടോടി മുസ്ലിം വിഭാഗത്തിലെ
എട്ട് വയസ്സുകാരി ആസിഫാ ബാനുവിന്റെ വളര്‍ത്ത് കുതിര ഛേതന്‍.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757