keralanewszero hour

ഉന്നത കലാലയങ്ങളിലേക്ക് ജീവിത സ്വപ്നവുമായി എത്തുന്ന കുട്ടികള്‍ക്ക് ജാതി പീഡനങ്ങളിലൂടെ ജീവിതമവസാനിപ്പിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുത് – ജബീന ഇര്‍ഷാദ്

ചെന്നൈ ഐ.ഐ.ടിയിലെ ഫാത്തിമ ലത്തീഫ് എന്ന മലയാളി വിദ്യാര്‍ഥി ആത്മഹത്യചെയ്യാന്‍ കാരണക്കാരനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ് ആവശ്യപ്പെട്ടു.

ബബീന ഇര്‍ഷാദിന്റെ എഫ്.ബി പോസ്റ്റ്:
ചെന്നൈ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫിന് ഇങ്ങനെ എഴുതിവെച്ച് ആത്മഹത്യ ചെയ്യേണ്ടി വന്നത് അവളെന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടായിരുന്നില്ല. മിടുക്കിയായിരുന്നു അവള്‍. റാങ്ക് ലിസ്റ്റില്‍ എന്നും ഒന്നാമതെത്തുന്നവള്‍. സ്ഥാപനത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്നവള്‍. പക്ഷേ, അവളുടെ പേരായിരുന്നു പ്രശ്‌നം; ഫാത്തിമ ലത്തീഫ്. അതൊരു മുസ്‌ലിം പേരായിരുന്നു. മുസ്‌ലിം പേരുള്ള ഒരു പെണ്‍കുട്ടി എന്നും ഒന്നാമതെത്തുന്നത് ഒരു പ്രശ്‌നമായിരുന്നു. ജാതിയുടെയും വംശവെറിയുടെയും നീരാളിക്കൈകള്‍ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപന മേധാവികളില്‍ എത്രമാത്രം പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണിത്. മറ്റൊരു പായല്‍ തദ്‌വി. പ്രതിഷേധങ്ങളുയരട്ടെ. സുദര്‍ശന്‍ പത്മനാഭനെ അറസ്റ്റ് ചെയ്യണം.
ഉന്നത കലാലയങ്ങളിലേക്ക് ജീവിത സ്വപ്നവുമായി എത്തുന്ന കുട്ടികള്‍ക്ക്
ജാതി പീഡനങ്ങളിലൂടെ ജീവിതമവസാനിപ്പിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുത്.

ഫാത്തിമ ഉപ്പയും ഉമ്മയോടുമൊപ്പം

ഇക്കഴിഞ്ഞ ഒന്‍പതാം തീയതിയാണ് മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ടമെന്റിലെ ഒന്നാം വര്‍ഷ എം.എ വിദ്യാര്‍ഥിയായിരുന്നു ഫാത്തിമ. ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. തന്റെ മരണത്തിന് കാരണം ഐ.ഐ.ടി യിലെ അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന് ഫാത്തിമ തന്റെ മൊബൈലില്‍ ആത്മഹത്യാക്കുറിപ്പായി രേഖപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് ഫാത്തിമ ലത്തീഫ് അപ്പീല്‍ നല്‍കിയിരുന്നു. ഇരുപതില്‍ 13 മാര്‍ക്കായിരുന്നു ഫാത്തിമക്ക് ലഭിച്ചത്. തനിക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമ അപ്പീല്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പുനഃപരിശോധനയില്‍ ഫാത്തിമക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ പേരില്‍ സുദര്‍ശന്‍ പത്മനാഭന് ഫാത്തിമയോട് വിരോധം തോന്നിയിരിക്കാമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757