keralanewszero hour

ബി.എസ്.എന്‍.എല്‍ സ്വകാര്യവത്ക്കരണം: കോർപറേറ്റുകള്‍ക്ക് വേണ്ടി സ്വന്തം പൗരന്മാരെ കൊലക്ക് കൊടുക്കുന്നത് അവസാനിപ്പിക്കണം – റസാഖ് പാലേരി

 

BSNL കുത്തകൾക്ക് പതിച്ച് നൽകിയതിന്റെ ഇരയാണ്.. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ ആത്മഹത്യ ചെയ്ത BSNL ജീവനക്കാരന്‍ . ഈ മേഖലയിൽ 30 വർഷമായി തൊഴിലെടുത്ത വരുന്ന അദ്ദേഹം 2000 ത്തിൽ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് BSNL ആയി രൂപാന്തരപ്പെട്ടത് മുതൽ ഇവിടെ ജീവനക്കാരനായിരുന്നു..

ബിഎസ്എന്‍എല്‍ പ്രതിസന്ധിയേത്തുടര്‍ന്ന് മാസങ്ങളായി ശമ്പളം ലഭിക്കാതെ കഴിഞ്ഞുകൂടുന്നത് ഒരുലക്ഷത്തോളം ജീവനക്കാരാണ്.. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് അവസാനമായി വേതനം ലഭിച്ചത് 20 മാസങ്ങള്‍ക്ക് മുമ്പ്. കേരളത്തില്‍ 8076 കുടുംങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത് സംസ്ഥാനത്തെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 10 മാസമായി. ഈ ജീവനക്കാരുടെ മുന്നില്‍ മരണമല്ലാതെ തെരഞ്ഞെടുക്കാന്‍ വേറെ മാര്‍ഗ്ഗങ്ങളില്ല. സ്ഥിരം തൊഴിലാളികൾക്ക് 15 ദിവസം വൈകിയാണ് ഇപ്പോൾ ശമ്പളം ലഭിച്ചു കൊണ്ടിരിക്കുന്നത്. BSNL ന് മുന്നോട്ട് പോകാൻ അതിന്‍റെ സ്വത്തുവകകള്‍ വിൽക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു.

ആദ്യ ഘട്ടത്തിൽ 2 വർഷത്തേക്കുള്ള പാക്കേജായി 69000 കോടി രൂപയാണ് സ്വകാര്യവൽക്കരണത്തിലൂടെ കണ്ടെത്താൻ തീരുമാനിച്ചിട്ടുള്ളത്. അതിൽ 20140 കോടി രൂപ 4G സ്പെക്ട്രം വാങ്ങുന്നതിനും 3674 കോടി GST ഇനത്തിലും 15000 കോടി കടപ്പത്രത്തിനും 17160 കോടിയോളം VRS ഇനത്തിലും 12678 കോടി രൂപ വിരമിക്കൽ ബാധ്യതയിലേക്കുമാണ് വകയിരിത്തിയിട്ടുള്ളത്.

2016 കാലത്ത് തന്നെ 4G സ്പെക്ട്രം വാങ്ങാൻ കരാറുണ്ടാക്കിയ BSNL, 2019 അവസാനിക്കുമ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത് ഒരു മാസത്തിനകം 4G വാങ്ങുമെന്നാണ്. 2016 ൽ 4G യിലെത്തേണ്ട BSNL ഇപ്പോഴും 3G യിൽ നിരങ്ങി നീങ്ങുന്നതിന്റെ കാരണമെല്ലാവർക്കുമറിയാം.അമ്പാനിയുടെ Jio യുടെ ലോഞ്ചിങ്ങിനും നില നിൽപ്പിന്നും വേണ്ടി, BSNL 2G ആയിരുന്ന കാലത്ത് അതിന്റെ തന്നെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി Jio യെ വളർത്തുകയായിരുന്നു. 2G നെറ്റ് വർക്ക് കിട്ടി കൊണ്ടിരിക്കുന്ന ഉപഭോക്താക്കൾക്ക് അതിനേക്കാൾ ചെറിയ നിരക്കിൽ Jio, 4G നൽകിയപ്പോൾ ഭൂരിഭാഗം ഉപഭോക്താക്കളും Jio ലേക്ക് മാറി. 4G നെറ്റ് വർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഉപഭോക്താവിന് പിന്നീടൊരിക്കലും 2G യിലേക്ക് പോയിട്ട് 3G യിലേക്ക് പോലും തിരിച്ചു പോകാൻ സാധിക്കില്ല എന്നുള്ളതൊരു യാഥാർത്യമാണ്. Jio , മൂന്നു വർഷം കൊണ്ട് പരമാവധി വികാസം പ്രാപിച്ചപ്പോഴേക്കും BSNL അതിന്റെ ശോചനീയാവസ്ഥയിലെത്തിക്കഴിഞ്ഞിരുന്നു. സ്വകാര്യ കമ്പനികൾ 5G യിലേക്ക് പ്രവേശിക്കാനുള്ള സാധ്യത ആരായുമ്പോയാണ് BSNL ന് 4G സ്പെക്ട്രം വാങ്ങാൻ 20140 കോടി രൂപ വകയിരുത്തുന്നത്. BSNL നെ ഈയവസ്ഥയിലെത്തിച്ച സ്വകാര്യ ഉടമകളെ ഒന്നു കൂടി സഹായിക്കുകയാണ് BSNL ന്റെ വസ്തുവകകൾ വിൽക്കുന്നതിലൂടെ സംഭവിക്കുന്നത്.
ഡൽഹിയിലും മുംബെയിലും സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന MTNL ന്റെയും ബാക്കിയുള്ളിടങ്ങളിൽ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന BSNL ന്റെ യും വസ്തുവകകൾ സ്വകാര്യ വ്യക്തികൾക്ക് തീറെഴുതിക്കൊടുക്കുന്നതിലൂടെ ഒരു ലക്ഷത്തിലധികം വരുന്ന തൊഴിലാളികളോടാണ് ആദ്യഘട്ടത്തിൽ സ്വയം വിരമിക്കലിന് സന്നദ്ധമാകാന്‍ ആജ്ഞാപിചിട്ടുള്ളത്.


53 വയസ്സുള്ള തൊഴിലാളികൾ 7 വർഷം മുൻപായി സ്വയം വിരമിക്കുന്നതിന്, ആനുകൂല്യമായി പ്രഖ്യാപിച്ചിട്ടുള്ളത് 125 ശതമാനം റിട്ടയർമെന്റ് സർവ്വീസാനുകൂല്യങ്ങളാണ്. യഥാർത്ഥത്തിൽ 7 വർഷത്തെ സർവ്വീസാനുകൂല്യങ്ങൾ കണക്കു കൂട്ടുമ്പോൾ ഇത് നഷ്ടക്കച്ചവടമാണെങ്കിലും, ഇതിന് 70000 തൊഴിലാളികൾ തയ്യാറായി , മുന്നോട്ട് വന്നിരിക്കുന്നുവെന്നത് ആ സ്ഥാപനത്തിന്‍റെ ഭാവിയെ കുറിച്ച് തൊഴിലാളികളുടെ അവസാന ആശ്രയവും അവസാനിക്കുകയാണ് എന്ന ബോധ്യമാണ്. ഓരോ ദിവസം
പോകുന്തോറും ഭാവി തന്നെ ആശങ്കയിലുള്ള സ്ഥാപനത്തിൽ നിന്നും കിട്ടുന്നതും വാങ്ങി പോകാമെന്ന മനോഭാവമാണ്. അധികം വൈകാതെ ഇങ്ങനെയൊരു പൊതുമേഖല സ്ഥാപനം തന്നെ രാജ്യത്തുണ്ടാകില്ലെയെന്നുള്ളത് തൊഴിലാളികളുടെ ആശങ്കയും , യാഥാർത്ഥ്യവുമാണ്.
കുത്തകകൾക്ക് വേണ്ടി നഷ്ടത്തിലേക്കെത്തിച്ച പൊതുമേഖല സ്ഥാപനങ്ങളെ , ലാഭത്തിലെത്തിക്കാനെന്ന പേരിൽ സ്ഥിരം തൊഴിലാളികളെ പിരിച്ചു വിടാൻ തീരുമാനിച്ച സർക്കാറിന്, കരാർ തൊഴിലാളികളുടെ കാര്യത്തിൽ യാതൊരുത്തരവാദിത്വവും കാണിക്കേണ്ടതില്ലന്നുള്ളതിനുള്ള തെളിവാണ് നിലമ്പൂരിലെ രാമകൃഷ്ണന്റെ ആത്മഹത്യ.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതിനകം
ആറ് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ജീവനൊടുക്കി.
കരാർ തൊഴിലാളികളെ ആവശ്യമില്ലെന്നും അവരുടെ യാതൊരു ബാധ്യതയും തങ്ങൾക്കേറ്റെടുക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി കഴിഞ്ഞു.

പൊതു മേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റു തുലച്ച്, കോർപറേറ്റുകൾക്കു വേണ്ടി രാജ്യം യഥേഷ്ടം വിട്ടുകൊടുക്കുന്ന ഭരണകൂടത്തിനെതിരെ തൊഴിലാളികൾ വ്യത്യാസമേതുമില്ലാതെ ഒരുമിക്കുകയാണ് രക്ഷാമാർഗ്ഗം. തൊഴിലാളികൾ പലതിന്റെയും പേരിൽ വിഭാഗങ്ങളായി സംഘടിക്കുമ്പോഴും, തൊഴിലാളി വിരുദ്ധ സർക്കാറിനെതിരെ ഒരുമിച്ചു നിൽക്കാൻ കാരണമേറെയുള്ള ഈ കാലത്ത് ഒരുമിച്ച് നിൽക്കുന്നതിലൂടെ മാത്രമേ രാജ്യത്തെ, കോർപറേറ്റുകളിൽ നിന്നും തിരിച്ചു പിടിക്കാൻ സാധിക്കുകയുള്ളു. രാജ്യത്തെ തൊഴിലാളികൾ ഒരുമിച്ച് സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തിയാൽ മാത്രമേ , രാജ്യം മുഴുവൻ കൈ പിടിയിലൊതിക്കിയ കുത്തകകൾക്കെതിരെയുള്ള സമരത്തിൽ നമുക്ക് വിജയിച്ച് മൂന്നാട്ട് പോകാൻ സാധിക്കുകയുള്ളു .

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757