keralanews

ദലിത് വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ സംഭവം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ദലിത് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ അധ്യാപകനെതിരെയുള്ള പരാതി മറച്ചുവെക്കുകയും കുറ്റക്കാരനെ സഹായിക്കുകയും ചെയ്ത അധ്യാപകരെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ഒരുമാസം മുന്‍പ് വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ പരാതി മറച്ചുവെച്ച പ്രധാന അധ്യാപകനും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കുമെതിരെ പോക്‌സോ കേസ് ചുമത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് അനീഷ് പാറമ്പുഴ ധര്‍ണ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു.

കോട്ടയം ജില്ലാ പ്രസിഡണ്ട് അര്‍ച്ചന പ്രജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജവാദ് പി.എസ്, ജില്ലാ സെക്രട്ടറി വിരേഷ്മ ടി.ആര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് യാസീന്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് ഫിര്‍ദൗസ് റഷീദ് നന്ദിയും പറഞ്ഞു. സെക്രട്ടറിമാരായ ഫിദാ ഇബ്റാഹീം, വൈസ് പ്രസിഡണ്ട് ഷഹീര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757