keralanewspress release

ബാബരി വിധി: സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചവരെ വേട്ടയാടുന്നത് കേരള പൊലീസ് അവസാനിപ്പിക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ബാബരി മസ്ജിദ് കോടതി വിധിയുമായി ബന്ധപ്പെട്ട ജനാധിപത്യപരമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചവര്‍ക്കെതിരെ കേരള പൊലിസ് നടത്തുന്ന വേട്ടയാടല്‍ അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഭരണഘടന നല്‍കുന്ന മൗലികവും ജനാധിപത്യപരമായ അവകാശം വിനിയോഗിച്ച വരെ നിശബ്ദരാക്കുന്നത് ഫാസിസമാണ്. കേരളത്തിലെ ഭരണകക്ഷി എം.എല്‍.എക്കെതിരെ അടക്കം കേസെടുത്ത കേരള പൊലീസ് സംഘ്പരിവാറിന് വിടുപണി ചെയ്യുകയാണ്. നേരത്തെ വാട്‌സപ് ഹര്‍ത്താലിന്റെ പേരിലും നിരവധി പേരെ സമാനമായി പൊലിസ് വേട്ടയാടിയിരുന്നു. വായിക്കുന്നവരെയും പ്രതികരിക്കുന്നവരെയുമെല്ലാം ക്രിമിനലുകളും മതസ്പര്‍ധ വളര്‍ത്തുന്നവരും രാജ്യദ്രോഹികളുമാക്കുന്ന കേരള പൊലിസിന്റെ നയം സംസ്ഥാനത്തെ ജനാധിപത്യമില്ലാത്ത പൊലിസ് സ്റ്റേറ്റാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. കേരള പൊലീസിനെ നിയന്ത്രിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് നിരന്തരം പരാജയപ്പെടുകയാണ്. ബാബരി വിധിയുടെ പേരില്‍ പ്രതികരിച്ചവര്‍ക്കെതിരെയുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. കേരള മുഖ്യമന്ത്രി ഇനിയെങ്കിലും തന്റെ ഉത്തരവാദിത്തം നേരാംവണ്ണം നിറവേറ്റാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757