keralanews

പെരുമ്പിലാവിലെ കഞ്ചാവ് മാഫിയകള്‍ക്കെതിരെ പ്രതിഷേധ വലയം തീര്‍ത്ത് വെല്‍ഫെയര്‍ പാര്‍ട്ടി

പെരുമ്പിലാവ്: പെരുമ്പിലാവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് – ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പിലാവില്‍ പ്രതിഷേധ വലയം തീര്‍ത്തു. പെരുമ്പിലാവിനെ കഞ്ചാവ് മുക്തമാക്കുക എന്ന തലക്കെട്ടില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു.

പ്രൊഫഷണല്‍ കോളജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പെരുമ്പിലാവിലും സമീപ പ്രദേശങ്ങളിലും മയക്കുരുന്ന് മാഫിയകളുടെ വിഹാരകേന്ദ്രമായിത്തീര്‍ന്നതിന് അധികാരികളുടെ മൗനവും രാഷ്ട്രീയ പിന്തുണയുമാണ് കാരണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റി അംഗം ടി.ഒ പോള്‍ പറഞ്ഞു. ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും വരും ദിവസങ്ങളില്‍ ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ എഫ്. ഐ.ടി.യു ജില്ല സെക്രട്ടറി ഷബീര്‍ അഹ്‌സന്‍ പറഞ്ഞു. എം.എന്‍ സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് മങ്ങാട്, പി.എ ഷഹീദ്, മൊയ്തീന്‍ ബാവ എന്നിവര്‍ സംസാരിച്ചു. സി.എ കമാലുദ്ദീന്‍, കെ.ബി സുരേഷ്, എന്‍.പി ബഷീര്‍, ഹസ്സന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757