Uncategorized

കേരളത്തില്‍ നടക്കുന്നത് സി.പി.എം പിന്തുണയോടെയുള്ള പൊലീസ് രാജ് – ഷംസീര്‍ ഇബ്രാഹിം

അലന്‍-ത്വാഹ കേസില്‍ പ്രോസിക്യൂഷന്‍ യു.എ.പി.എ ചാര്‍ത്തിയതിനെ അനുകൂലിക്കുന്ന നിലപാടാണ് കോടതിയില്‍ എടുത്തിട്ടുള്ളത്. ഇരുവര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് ലേഖനമെഴുതി കൊല വിളിക്കുകയാണ്. ചീഫ് സെക്രട്ടറിക്ക് മേലും നിയന്ത്രണമില്ലെന്നാണ് പിണറായി പറയുന്നത്. വാളയാറില്‍ കോടതിക്കകത്തും പുറത്തും ഒത്തുകളിച്ച് സര്‍ക്കാര്‍-പൊലീസ് സംവിധാനങ്ങള്‍ പ്രതികളെ രക്ഷപ്പെടുത്തി. മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊലയില്‍ പൊലീസ് ഭാഷ്യത്തിന്റെ തനിയാവര്‍ത്തനമാണ് സഭയില്‍ പിണറായി പറഞ്ഞത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ യു.എ.പി.എ പ്രയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറുമ്പോഴും യു.എ.പി.എ തങ്ങളുടെ നയമല്ലെന്നു പറഞ്ഞ് അപഹാസ്യനാവുകയാണ് പിണറായി. കാനം രാജേന്ദ്രനും സി.പി.ഐക്കും വകുപ്പുകളിലെ മന്ത്രിപ്പണിയല്ലാതെ സര്‍ക്കാര്‍ നയങ്ങളിലോ തീരുമാനങ്ങളിലോ ഒരു റോളും ഇല്ല. പറമ്പില്‍ നാട്ടിനിര്‍ത്തുന്ന നോക്കുകുത്തികള്‍ക്കുണ്ട് ഇതിലും അന്തസ്. യഥാര്‍ഥത്തില്‍ സംസ്ഥാനത്ത് നടക്കുന്നത് സി.പി.എം പിന്തുണയോടെയുള്ള പൊലീസ് രാജാണ്. കാമ്പസുകളിലും തെരുവുകളിലും ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തേണ്ട സന്ദര്‍ഭമാണിത്. ഈ പൊലീസ് രാജിനെതിരില്‍, ഭരണകൂട ഭീകരതയുടെ അപ്പോസ്തലനായ പിണറായി വിജയന്‍ എന്ന ഭരണാധികാരിക്കെതിരില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ വിദ്യാര്‍ഥി യുവജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757