zero hour

കേരളവും കേന്ദ്രവും ഒന്നായിത്തീരുംമുമ്പ് നാം പ്രതിരോധം തീര്‍ക്കണം – ഹമീദ് വാണിയമ്പലം

കരുളായി, മേപ്പാടി, അട്ടപ്പാടി വ്യാജ ഏറ്റുമുട്ടലുകളാണ്. വെടിവെച്ചിട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തെയാണ്. ഇടതുപക്ഷം ഭരിക്കുമ്പോഴും പൊലീസിനെ നയിക്കുന്നത് സംഘ്പരിവാറാണ്; അല്ലെങ്കില്‍ പിണറായി വിജയന്‍ സമഗ്രാധിപതിയാകാന്‍ പഠിക്കുകയാണ്. ഏകാധിപതിയുടെ എല്ലാ ലക്ഷണങ്ങളും നമ്മുടെ മുഖ്യമന്ത്രിക്കുണ്ട്.
ജനകീയ സമരങ്ങളെ തല്ലിച്ചതച്ചത്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ നടന്ന മൂന്നാംമുറകള്‍, വാളയാറിലെ ദലിത് പെണ്‍കുട്ടികളെ പിച്ചിച്ചീന്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അധികാര പിന്‍ബലത്തില്‍ സംരക്ഷണം നല്‍കിയത്, മാവോവാദ വേട്ടയിലൂടെ പച്ചമനുഷ്യരെ വെടിവെച്ചുകൊന്നത്, ‘ ശരിപ്പെടുത്താന്‍’ ത്വാഹയേയും അലനേയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് ഇവയെല്ലാം ഭരണകൂട ഭീകരതതന്നെ. കേന്ദ്ര ഭരണവും സംസ്ഥാന ഭരണകൂടവും വേര്‍തിരിച്ചറിയാന്‍ പറ്റാതാകുംമുമ്പ് കേരളം പ്രതിരോധം തീര്‍ക്കണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757