keralanewszero hour

യു.എ.പി.എ: മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളം

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് മറുപടിപറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.പി.എ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പറഞ്ഞത് കള്ളമായിരുന്നു. യു.എ.പി.എയെ ഇന്നത്തെ രൂപത്തിലുള്ള കരിനിയമമാക്കിയ 2008ലെ ചിദംബരത്തിന്റെ നിയമ ഭേദഗതിയെപ്പറ്റി സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി പറയുന്നത് കേരളത്തില്‍ ഇടതുപക്ഷത്തിന് നാല് എം.പിമാരെ അന്നുണ്ടായിരുന്നുള്ളൂ എന്നാണ്. ആ നാലുപേര്‍ അതിനെ ശക്തിയുക്തം എതിര്‍ത്തു എന്നുമാണ്. എന്നാല്‍ വസ്തുതയോ?

കേരളത്തില്‍ 2004 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 18 സീറ്റുകളും യു.ഡി.എഫിന് ഇ.അഹമ്മദ് എന്ന ഒറ്റ അംഗവുമായിരുന്നു. അവശേഷിച്ച മൂവാറ്റുപുഴയില്‍ ബി.ജെ.പി പിന്തുണയോടെ വിജയിച്ച പി.സി തോമസാകട്ടെ ഇടതുപക്ഷത്ത് ചേരുകയും ചെയ്തിരുന്നു. കേന്ദ്രം ഭരിച്ചിരുന്നത് ഇടതുപിന്തുണയോടെ യു.പി.എയാണ്. മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തില്‍ 2008ലെ നിയമ ഭേദഗതി 2008 ഡിസംബര്‍ 16ന് ചിദംബരം കൊണ്ടു വരികയും പിറ്റേദിവസം (ഡിസംബര്‍ 17) വോട്ടിനിടുകയും ചെയ്തപ്പോള്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും ഹാജരുണ്ടായിരുന്ന ഇടതു അംഗങ്ങളില്‍ സെബാസ്റ്റ്യന്‍ പോള്‍ (വിട്ടു നിന്നു) ഒഴികെ എല്ലാ അംഗങ്ങളും നിയമ ഭേദഗതിയെ പിന്തുണച്ചു. പാര്‍ലമെന്റില്‍ ആരും എതിര്‍ത്തില്ല.

 

മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതും, 2008ല്‍ യു.എ.പി.എ ഭേദഗതി ചെയ്യുന്ന സമയത്ത് സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ എം.പിമാര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട്‌ചെയ്തുവെന്ന് അന്ന് പാര്‍ലമെന്റ് അംഗമായിരുന്ന സെബാസ്റ്റിയന്‍ പോള്‍ എം.പി വ്യക്തമാക്കുന്ന വീഡിയോ.

https://economictimes.indiatimes.com/news/politics-and-nation/nia-uapa-amendment-bills-passed/articleshow/3859850.cms?from=mdr

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757