keralanewszero hour

‘സഖാവേ, നാഗ്പൂരില്‍ നിന്നു നിയന്ത്രിക്കുന്ന ഒരു പൊലീസാണ് കേരളത്തിലുള്ളത് എന്ന കാര്യം താങ്കള്‍ക്കറിയില്ല’ കെ.എ ശഫീഖ് 2017 ല്‍ നടത്തിയ പ്രസംഗം വൈറലാകുന്നു.

 

സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എയില്‍ കുടുക്കി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ കേരള പൊലീസിനുമേലുള്ള സംഘ്പരിവാര്‍ നിയന്ത്രണത്തെക്കുറിച്ച് 2017 ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ശഫീഖ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളിലടക്കം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 2017 നവംബര്‍ 11ന് ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്കുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മുക്കത്ത് സംഘടിപ്പിച്ച സമര സമ്മേളനത്തിലാണ് കേരള പൊലീസിന്റെ സംഘ്പരിവാര്‍ ശൈലിയെക്കുറിച്ച് പ്രസംഗിച്ചത്. കേരള പൊലീസ് സംഘ്പരിവാറിന്റെ നിയന്ത്രണത്തിലാണെന്നും ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന് വിട്ടുകൊടുത്ത് മുഖ്യമന്ത്രി വിശ്രമ ജീവിതം നയിക്കുകയാണെന്നും കെ.എ ശഫീഖ് പ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. പിണറായി വിജയന്റെ നിയന്ത്രണത്തിലല്ല കെരള പൊലീസ് എന്നും നാഗ്പൂരില്‍നിന്നും നിയന്ത്രിക്കുന്ന പൊലീസാണ് കേരളത്തിലുള്ളതെന്നും പ്രസംഗത്തില്‍ പറയുന്നു.

കെ.എ ശഫീഖ് നടത്തിയ പ്രസംഗത്തില്‍നിന്ന്
‘…സഖാവ് പിണറായി വിജയന്റെ നിയന്ത്രണത്തില്‍ പോലും അല്ല പോലീസ്. കരീം വിശ്വസിക്കുന്നത് പിണറായിയുടെ നിയന്ത്രണത്തില്‍ ആണെന്നാണ്. അത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്. സഖാവേ, നാഗ്പൂരില്‍ നിന്നു നിയന്ത്രിക്കുന്ന ഒരു പൊലീസാണ് കേരളത്തിലുള്ളത് എന്ന കാര്യം താങ്കള്‍ക്കറിയില്ല. വെറുതെ ന്യായീകരിക്കാന്‍ നിക്കണ്ട, നാലു ദിവസം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ കൂടെ വന്നുപറയേണ്ടി വരും. സംശയമൊന്നുമില്ലതില്‍…. ഹൈക്കോടതി പറഞ്ഞിട്ട് പൊലിസ് കേള്‍ക്കുന്നില്ല. കേരള ഹൈക്കോടതി നാലു പെറ്റീഷന്‍ പരിഗണിച്ചുകൊണ്ട് പറഞ്ഞു, തൃപ്പൂണിത്തറയിലെ യോഗ സെന്ററിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്. നടപടി എടുക്കുന്നില്ല. ഹൈക്കോടതി പറഞ്ഞിട്ട് പൊലീസ് അനങ്ങുന്നില്ല. അതിനു രണ്ടുണ്ട് കാരണം. ഒന്ന്, കേരളത്തിലെ പൊലീസ് അത് സംഘ്പരിവാറിന്റെ നിയന്ത്രണത്തിലേക്കു മാറിയിരിക്കുന്നു എന്ന വാസ്തവം. രണ്ട്, കേരളത്തിലെ പൊലീസിനെ സംഘ്പരിവാറിന് വിട്ടുകൊടുത്തുകൊണ്ട് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ സഖാവ് പിണറായി വിശ്രമ ജീവിതം നയിക്കുകയാണ് എന്നത്…’

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757