keralanewspress release

ബി.പി.സി.എലിനെ വിറ്റുതുലക്കാനുള്ള നീക്കം രാജ്യദ്രോഹം: റസാഖ് പാലേരി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ തന്ത്രപ്രധാനമായ എണ്ണ കമ്പനികളുടെ ഓഹരികള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് കൈ മാറുന്നത് രാജ്യതാല്പ്പര്യത്തിന് എതിരാകുമെന്ന് എഫ്.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. രാജ്യമിതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍, അതിനിടയാക്കിയ മോദി സര്‍ക്കാര്‍ തന്നെ പരിഹാരമെന്ന നിലയില്‍ നടപ്പാക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യ വല്‍ക്കരണം, രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.

1977ല്‍ എണ്ണക്കമ്പനികളുടെ ദേശസാല്‍ക്കരണത്തോടു കൂടിയാണ് ബര്‍മഷെല്‍ എന്ന വിദേശ എണ്ണക്കമ്പനി ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡായി മാറുന്നത്. 54 ശതമാനം ഓഹരി കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമാണ്. ബാക്കി വരുന്നവ ഇന്‍ഷുറന്‍സ് കമ്പനി, സംയുക്ത സംരഭങ്ങള്‍ തുടങ്ങിയവയുടെ ഉടമസ്ഥതയിലാണുളളത്. കേന്ദ്ര സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ ഓഹരികളും കേവലം 60000 കോടിക്ക് വില്‍പന നടത്താനാണ് മോഡി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. മഹാരാഷ്ട്ര, കേരളം, മദ്ധ്യപ്രദേശ്, ആസ്സാം എന്നീ സംസ്ഥാനങ്ങളില്‍ 4 റിഫൈനറികളിലായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഏക്കറ് കണക്കിന് ഭൂമിയുടെ വില കണക്കാക്കിയാല്‍ പോലും വളരെ തുഛമാണ് അറുപതിനായിരം കോടി രൂപ. വര്‍ഷത്തില്‍ മൂന്നര ലക്ഷം കോടിയില്‍ പരം വിറ്റു വരവുള്ള, രാജ്യത്തിന്റെ 24 ശതമാനം എണ്ണയുല്‍പാദനമുള്ള ബി.പി.സി.എല്ല്‍ പതിനായിരം സ്ഥിരം തൊഴിലാളികളും മുപ്പതിനായിരം കരാര്‍ തൊഴിലാളികളും തൊഴിലെടുക്കുന്നുണ്ട്.

ഇതിനിടെ ഗുജറാത്തിലെ ഒറ്റ റിഫൈനറി മാത്രമുള്ള ഒരു സ്വകാര്യ എണ്ണക്കമ്പനി റഷ്യന്‍ കമ്പനിക്ക് വിറ്റത് 80000 കോടി രൂപക്കാണ് എന്നുള്ളത് ആജഇഘ വിറ്റഴിക്കുന്നതിനിടയില്‍ വലിയ അഴിമതി നടക്കുന്നു എന്നുള്ളതിന് തെളിവാണ്. 2010 ല്‍ എണ്ണക്കമ്പനികള്‍ക്ക് വില നിര്‍ണ്ണയാധികാരം കൊടുത്തത് മുതല്‍ തന്നെ , ലോക കമ്പോളത്തില്‍ എണ്ണക്ക് വലിയ വിലയിടവ് സംഭവിക്കുമ്പോള്‍ പോലും കൂടിയ വിലക്കാണ് എണ്ണയും എണ്ണയേതര ഉല്‍പന്നങ്ങളും ഇന്ത്യയില്‍ വിറ്റഴിക്കെപ്പെട്ടുകൊണ്ടിരിന്നത് . അപ്പോഴും എണ്ണ സംസ്‌കരണത്തിന്റെ ഭാഗമായി ലഭിക്കുന്ന ലാഭമേറെയില്ലാത്ത ബിറ്റിമിന്‍ (ടാര്‍) പോലുള്ളവ നിര്‍മ്മിച്ചു കൊണ്ടിരുന്നത് റോഡ് നിര്‍മാണം പോലുള്ള സാമ്യൂഹ്യ ബാധ്യതയെ കൂടി മുന്‍നിര്‍ത്തിയാണ്. അതു പോലെ ഘജഏ ഉല്‍പന്നങ്ങള്‍ക്ക് ലഭിക്കുന്ന സബ്‌സിഡികളും ഇതോടുകൂടി ഇല്ലാതാവും.

റിഫൈനറികള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍, ഓഹരി ശതമാനം, എന്നിവയൊക്കെ എണ്ണക്കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ നഷ്ടപ്പെടും. ബി.പി.സി.എല്‍ വിദേശ കമ്പനിക്ക് വില്‍ക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്നതിനിടയില്‍ വില്‍പനക്കരാര്‍ പൂര്‍ത്തിയാക്കാനുള്ള നീക്കമണ് മോഡി സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇത്തരം തീരുമാനത്തിലൂടെ നിലവിലുള്ള വിലക്കയറ്റവും തൊഴിലില്ലായ്മയും കുടുതല്‍ രൂക്ഷമാകും. ബി.പി.സി.എല്‍ , എച്ച.പി.സി.എല്‍ സ്വകാര്യവല്‍കരണത്തിനെതിരെ ശക്തമായ സമര പ്രക്ഷോഭങ്ങളാണ് രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭാവിയുടെ നില നില്‍പിന്നാധാരമായ ഈ പോരാട്ടങ്ങളെ പിന്തുണക്കാന്‍ മുഴുവന്‍ ജനങ്ങളോടും എഫ് ഐ ടി യു ആഹ്വാനം ചെയ്തു.

റസാഖ് പാലേരി
അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി (എഫ്.ഐ.ടി.യു)

തിരുവനന്തപുരം
നവംബര്‍ 3

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757