keralanewspress release

വിദ്യാർഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് കേരളത്തെ പോലിസ് സ്റ്റേറ്റാക്കാനുള്ള പിണറായി വിജയന്റെ നീക്കം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടക്കെതിരായ ലഘുലേഖ കൈവശം വെച്ചതിന്റെ പേരില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടപടി കേരളത്തെ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമില്ലാത്ത പോലിസ് സ്റ്റേറ്റാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട്. യു.എ.പി.എ ഭേദഗതിയെ പാര്‍ലമെന്റില്‍ എതിര്‍ത്തുവെന്ന് മേനി പറയുന്ന സി.പി.എം ആഭ്യന്തര വകുപ്പ് കൈയാളുന്ന കേരളത്തില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ പോലും യു.എ.പി.എ എടുത്തുപയോഗിക്കുകയാണ്. ഏകപക്ഷീയ കൊലപാതകങ്ങള്‍ ഏറ്റുമുട്ടല്‍ കൊലയാണെന്ന ഭരണകൂട ഫാസിസ്റ്റ് ഭാഷ്യത്തെ അംഗീകരിക്കാത്തവരെ വേട്ടയാടാനുള്ള നീക്കം അപലപനീയമാണ്.

ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് അമിത് ഷായും മോദിയും പ്രാവര്‍ത്തികമാക്കിയ ഗുജറാത്ത് മോഡല്‍ ഫാസിസമാണ്. ജനാധിപത്യ വിശ്വാസികള്‍ ഇതിനെ ഒറ്റക്കെട്ടായി ചെറുക്കണം.

ഉന്നത ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരള ജനത കേരളത്തെ പോലിസ് സ്റ്റേറ്റാക്കി ഏകാധിപത്യം സ്ഥാപിക്കാമെന്ന പിണറായി വിജയന്റെ അജണ്ട അനുവദിക്കാന്‍ പോകുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് മേല്‍ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിച്ച് വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757