keralanews

വാളയാർ കേസ് : ഫ്രേറ്റേണിറ്റി മൂവ്മെന്റ് ലോങ്ങ് മാർച്ച് ആരംഭിച്ചു

വാളയാർ / പാലക്കാട്: വാളയാര്‍ കേസില്‍ സ്വതന്ത്രമായ പുനരന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുക, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നടത്തുന്ന ലോങ്ങ് മാര്‍ച്ച് ആരംഭിച്ചു.  വാളയാര്‍ സഹോദരിമാരുടെ മാതാപിതാക്കളെയും കുടംബങ്ങളെയും സന്ദർശിച്ചതിന് ശേഷം അട്ടപ്പള്ളത്തെ അവരുടെ വീട്ടിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി മതി അംബേദ്കർ ഉദ്ഘാടനം ചെയ്തു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ഷംസീര്‍ ഇബ്രാഹിമാണ് ലോങ്മാര്‍ച്ച് നയിക്കുന്നത്. അഞ്ഞൂറിലധികം വിദ്യാര്‍ഥി – യുവജനങ്ങള്‍ പങ്കെടുക്കുന്ന മാർച്ചിൽ കേരളത്തിലെ വവിധ കാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പങ്കാളികളാണ്.

വൈകുന്നേം മൂന്നു മണിയോടെ പാലക്കാട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ശഫീഖ് ഉദ്ഘാടനം ചെയ്യും. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി മതി അംബേദ്കര്‍, വിളയോടി വേണുഗോപാല്‍, ശിവരാജന്‍ മുതലമട എന്നിവര്‍ പങ്കെടുക്കും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757