keralanews

മാര്‍ച്ചിനിടെ വനിത നേതാക്കള്‍ക്കുനേരെ പൊലീസ് അതിക്രമം; വനിത കമീഷന്‍ കേസെടുത്തു

തിരുവനന്തപുരം അയ്യങ്കാളി ഹാളിനു മുന്നില്‍ വെച്ച് ശ്രീജ നെയ്യാറ്റിന്‍കരക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേരള വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. ഹാളിന് മുന്നില്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ ഗൗരവമുളളതായതിനാല്‍ അന്വേഷിച്ച് നാല്‍പത്തിയെട്ട് മണിക്കൂറിനകം വിശദ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ പൊലീസ് മേധാവിയോട് കമീഷന്‍ ആവശ്യപ്പെട്ടു. വിശദാംശങ്ങള്‍ ലഭ്യമായ ശേഷം കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757