keralanews

കക്കാടംപൊയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

നിലമ്പൂര്‍/അകമ്പാടം: നിലമ്പൂരില്‍ നിന്നും അകമ്പാടം വഴി കക്കാടംപൊയിലിലേക്കുള്ള ഏക ബസ് സര്‍വീസ് നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി. നടപടി ജനദ്രോഹമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ചാലിയാര്‍ പഞ്ചായത്ത് കമ്മിറ്റി. കര്‍ഷകരടക്കമുള്ള മലയോര ജനതയുടെ ഏറെ കാലത്തെ യാത്രാദുരിതത്തിന് പരിഹാരമായാണ് ബസ് സര്‍വീസ് യാഥാര്‍ഥ്യമായത്. ഇത് നിര്‍ത്തലാക്കാനുള്ള തീരുമാനം ജനജീവിതത്തെയും വിനോദ സഞ്ചാര സാധ്യതകളെയും സാരമായി ബാധിക്കും. നടപടി പിന്‍വലിച്ച് എത്രയും പെട്ടെന്ന് ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ചാലിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ. ഇല്യാസ് ആധ്യക്ഷ്യം വഹിച്ചു. ടി. അബ്ദുല്‍ മജീദ്, പി. ഹരിദാസന്‍, കോമളം, യു. ഷഹീദ് എന്നിവര്‍ സംസാരിച്ചു. പി. അബ്ദുറസാഖ് സ്വാഗതവും എ. മുഹമ്മദാലി നന്ദിയും പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757