keralanewspress release

അട്ടപ്പാടി വ്യാജ ഏറ്റുമുട്ടല്‍: മുഖ്യമന്ത്രി രാജിവെക്കണം; സമഗ്ര അന്വേഷണം നടത്തണം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ കീഴടങ്ങാന്‍ തയ്യാറായവരെ തണ്ടര്‍ ബോള്‍ട്ട് വളഞ്ഞിട്ട് വെടിവെച്ചുകൊല്ലുകയായിരുന്നു എന്ന ആദിവാസി നേതാക്കളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൊലപാതകങ്ങളുടെ ധാര്‍മിക ഉത്തവാദിത്തമുള്ള ആഭ്യന്തര വകുപ്പ് ചുമതലവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും ഏറ്റുമുട്ടല്‍ സംബന്ധിച്ച് സമഗ്രവും സ്വതന്ത്രവുമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കൊലപാതകം നടത്തിയവരും അതിന് നേതൃത്വം നല്‍കിവകരുമായ പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ട് സ്ത്രീകളുള്‍പ്പെടെ ഏഴ് പേരെയാണ് തണ്ടര്‍ ബോള്‍ട്ട് കൊലപ്പെടുത്തിയത്. അട്ടപ്പാടിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കൈക്കുഞ്ഞുങ്ങളും സ്ത്രീകളുമുള്‍പ്പെടെയുള്ള സംഘത്തിന് നേരെയാണ് അവര്‍ കീഴടങ്ങാന്‍ തയ്യാറാണെന്നറിയിച്ചിട്ടും വെടിവെപ്പ് നടത്തിയത്. അതിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്.

ചെഗുവേരയെ വീരപുരുഷനാക്കി ആദരിക്കുന്ന സി.പി.എം പൊലീസ് വകുപ്പ് കയ്യാളുമ്പോഴാണ് മാവോവാദികളെ ഏകപക്ഷീയമായി വെടിവെച്ചു കൊല്ലുന്നത് എന്നത് വിരോധാഭാസമാണ്. ഓഡിറ്റിങ്ങിന് വിധേയമാകാതെ ലഭിക്കുന്ന വന്‍ ഫണ്ട് തട്ടിയെടുക്കാനും സര്‍ക്കാരിനെതിരെ ഉയരുന്ന ജനരോഷത്തെ വഴിതിരിച്ചു വിടാനുമാണ് കൊടിയ നരഹത്യക്ക് പിണറായി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. അടിയന്തിരാവസ്ഥ കാലത്ത് നടന്ന പോലീസ് അതിക്രമങ്ങളെ അന്നത്തെ ആഭ്യന്തര മന്ത്രി കരുണാകരന് ഉത്തരവാദിത്വം ഉണ്ടെന്ന് വാദിച്ചവരാണ് ഇപ്പോഴത്തെ ഭരണപക്ഷം. അതേ ധാര്‍മിക ഉത്തരവാദിത്തം ഏഴ് കൊലകളിലും പിണറായി വിജയനുണ്ട്. സായുധ മാവോയിസ്റ്റ് ആക്രമണം കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ നടന്നിട്ടില്ലാത്ത കേരളത്തില്‍ തണ്ടര്‍ ബോള്‍ട്ടുപോലെ ഒരു സേന ആവശ്യമില്ല. തണ്ടര്‍ ബോള്‍ട്ട് പിരിച്ചുവിടണം. മനുഷ്യാവകാശങ്ങളെയും നിയമവാഴ്ചയെയും വിലവെ്ക്കാത്ത കൊലയാളി ഭരണമാണ് കേരളത്തിലേതെന്നും അദ്ദേഹം ആരോപിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757