keralanewspress release

വാളയാർ കേസിൽ പുനരന്വേഷണം നടത്തി കുറ്റക്കാരെ ഉടൻ ശിക്ഷിക്കണം – വിമൻ ജസ്റ്റിസ് മൂവ്മെൻറ്

കേരളത്തിലെ അമ്മമാരുടെ ഹൃദയവേദനയായി മാറിയ വാളയാർപെൺകുട്ടികളുടെ കുടുംബത്തെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ഭാരവാഹികൾ സന്ദർശനം നടത്തി.
വാളയാറിൽ ഒൻപതും പതിനൊന്നും പ്രായമുള്ള പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും കൊന്ന് കെട്ടിത്തൂക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ വെറുതെ വിട്ടത് ഭരണകൂടം ആ ഹതഭാഗ്യകളായ പെൺകുട്ടികളോട് ചെയ്യുന്ന മരണാനന്തര ക്രൂരതയാണ്.മന:സാക്ഷിയെ പിടിച്ചുലക്കുന്ന നടപടിയാണിത്. കേസന്വേഷണത്തിൻെറ പ്രാരംഭഘട്ടംമുതൽ തന്നെ പോലീസിൻെറ അലംഭാവവും രാഷ്ട്രീയ ഇടപെടലുമുണ്ടായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പോലും പ്രതികൾക്കായി ഹാജരായത് കേസിൻെറ ദിശയെക്കുറിച്ച സൂചനയാണ് നൽകിയത്. പ്രതിഭാഗം വക്കീൽപോലും പോലീസ് വീഴ്ചക്കെതിരെ സംസാരിക്കുകയാണ്. പ്രോസിക്യൂഷൻെറ മന: പൂർവമായ ജാഗ്രതക്കുറവാണ് പ്രതികളെ രക്ഷപ്പെടുത്തിയത്. പാവപ്പെട്ടരും നിഷ്കളങ്കരുമായ ദലിത്ബാല്യങ്ങളെ പിച്ചിച്ചീന്തിയവരെ നിയമത്തിൻെറ പഴുതുകളിലൂടെ രക്ഷപ്പെടാൻ അനുവദിക്കാതെ മാതൃകാപരമായി ശിക്ഷിക്കണം. ഇതിനായി കേസിൽ പുനരന്വേഷണം ആവശ്യമാണ്. പെൺകുട്ടികളുടെ നീതിക്കായി വിമൻ ജസ്റ്റിസ് മൂവ്മെൻെറ് ശക്തമായി നിലകൊള്ളും. വേദന തിന്നുകൊണ്ടിരിക്കുന്ന പെൺകുട്ടികളുടെ അമ്മയെ നേതാക്കൾ ആശ്വസിപ്പിക്കുകയും സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. വിമൻ ജസ്റ്റിസ് സംസ്ഥാന വൈസ്പ്രസിഡൻെറ് ഉഷാകുമാരി, സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലം, സംസ്ഥാന കമ്മിറ്റിയംഗം സഫിയ ഇഖ്ബാൽ, ആസിയ റസാഖ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757