zero hour

വാളയാര്‍ കേസ്: തോറ്റ കേസില്‍ അപ്പീലു പോകുമെന്ന് പറയാന്‍ വലിയ നവോത്ഥാന നായകനൊന്നുമാകേണ്ട – സജീദ് ഖാലിദ്

 

വാളയാറില്‍ സഹോദരിമാരുടെ മരണത്തിന് കാരണക്കാരായ പ്രതികളെ വെറുതംവിട്ട കോടതിയെ വിധിയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിഷേധം കനക്കുകയാണ്. സോഷ്യല്‍ മീഡിയകളിലടക്കം ഇടതു സഹയാര്‍ത്തികളുള്‍പ്പെടെ കടുത്ത വിമര്‍ശനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

സജീദ് ഖാലിദ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു..

കേസില്‍ അപ്പീലു പോകുമെന്നു പറയാന്‍ വല്യ നവോത്ഥാന നായകനൊന്നും വേണ്ട. അത് നോര്‍മലായ പ്രൊസീജ്യറാണ്. ദുര്‍ബലമായ ചാര്‍ജ്ജ് ഷീറ്റും സാക്ഷികളുമുള്ള ഇതേ കേസുതന്നെ അപ്പീല്‍ കോതിയിലെത്തിയാലും ഇതിലപ്പുറം സംഭവിക്കാനുള്ള സാദ്ധ്യതയില്ല..

മിസ്റ്റര്‍ വിജയന്‍ , താങ്കള്‍ നേതാവായ പാര്‍ട്ടിയിലെ ഉന്നതര്‍ ചേര്‍ന്ന് തെളിവ് നശിപ്പിക്കുകയും വഴിതിരിച്ചു വിടുകയും ചെയ്ത കേസാണ് വാളയാര്‍ സഹോദരിമാരുടെ കേസ്

പാര്‍ട്ടിയിലെ ലോക്കല്‍ ഗുണ്ടകളോടുള്ളതിനേക്കാള്‍ കേരളത്തിലെ പെണ്‍കുട്ടികളോട് അശേഷം മാനുഷിക സ്‌നേഹം താങ്കള്‍ക്ക് ഉണ്ടാകില്ലെന്നറിയാമെങ്കിലും താങ്കളിരിക്കുന്ന മുഖ്യമന്ത്രി എന്ന പദവിയുടെ അന്തസ്സ് കാത്തു സൂക്ഷിക്കാനായെങ്കിലും പുനരന്വേഷണം നടത്തണം.

പ്രോസിക്യൂട്ടറെ മാറ്റിയ സാഹചര്യവും ഒരു ഉന്നത പോലീസുദ്യോഗസ്ഥന്‍ മരിച്ച പെണ്കുട്ടികളെ അപമാനിക്കും വിധം സംസാരിച്ച സംഭവവും പോക്‌സോ കേസിലെ പ്രതികള്‍ക്കായി ഹാജരാകുന്നയാളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചതടക്കം ഉന്നത രാഷ്ട്രീയ ബന്ധങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757